Updated on: 10 June, 2022 8:05 AM IST
Today’s Vacancies (10/06/2022)

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ഇതിനായുള്ള അഭിമുഖം ജൂൺ 16നു രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഗസ്റ്റ് ലക്ചറർ ഓൺലൈൻ രജിസ്‌ട്രേഷൻ എന്ന ലിങ്ക് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (08/06/2022)

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

കാര്യവട്ടം സർക്കാർ കോളേജിൽ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 21ന് രാവിലെ 11ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9495312311.

ബന്ധപ്പെട്ട വാർത്തകൾ: ഐഡിബിഐ ബാങ്കിൽ 1500 റിലേറെ ഒഴിവുകൾ; വിശദവിവരങ്ങൾ

സി-ഡിറ്റിൽ നിയമനം

ആലപ്പുഴ:  സി-ഡിറ്റിന്‍റെ വിവിധ  പ്രോജക്ടുകളിൽ  കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജർ, പ്രോഗ്രാമർ, യു.ഐ/യുഎക്‌സ് ഡവലപ്പർ, 2 ഡി അനിമേറ്റർ, ടെക്‌നിക്കൽ റൈറ്റർ, സെർവർ അഡ്മിനിസ്‌ട്രേറ്റർ എന്നീ തസ്തികകളിലാണ് നിയമനം.

അപേക്ഷകള്‍ ജൂൺ 18ന് വൈകുന്നേരം അഞ്ചിനകം ഓൺലൈനില്‍ സമര്‍പ്പിക്കാം. കൂടുതൽ വിവരങ്ങൾ www.careers.cdit.org, www.cdit.org. എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്.

ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം 13ന്

ആലപ്പുഴ:  അമ്പലപ്പുഴ സർക്കാർ  കോളേജ്  ഇക്കണോമിക്‌സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരുടെ നിയമനത്തിന് ജൂൺ  13ന് രാവിലെ 10ന് പ്രിന്‍സിപ്പലിന്‍റെ ഓഫീസില്‍ അഭിമുഖം നടത്തും.

കോളജ് വിദ്യാഭ്യാസ വകുപ്പിന്‍റെ മേഖലാ ഓഫീസിൽ  രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കാണ് അവസരം. താത്പ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.

ബന്ധപ്പെട്ട വാർത്തകൾ: രാജ്യത്തെ വിവിധ മേഖലകളിലെ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ജോലി ഒഴിവ്

ജില്ലയിലെ  കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പര്‍ തസ്തികയില്‍   ഓപ്പൺ വിഭാഗത്തിനു രണ്ടും ഒബിസി വിഭാഗത്തിനു രണ്ടും സംവരണം ചെയ്ത നാല് സ്ഥിരം ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യത ഏതെങ്കിലും വിഷയത്തിലുളള ബിരുദവും മെറ്റീരിയല്‍  മാനേജ്‌മെന്‍റിലുളള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്‌ളോമയും    ഷിപ്പ് യാര്‍ഡ്/എന്‍ജിനീയറിംഗ് കമ്പനി/ സര്‍ക്കാര്‍ കമ്പനി/   സ്ഥാപനം/ അര്‍ദ്ധ സര്‍ക്കാര്‍ കമ്പനി/ സ്ഥാപനം എന്നിവയില്‍  എവിടെയെങ്കിലും നാല് വര്‍ഷത്തില്‍ കുറയാതെയുളള സ്റ്റോര്‍  കീപ്പിംഗ് പരിചയം. ശമ്പള സ്‌കെയില്‍  :  23,500  - 77,000. പ്രായം  ജൂൺ ആറ് 2022 ന് 18- 35 വയസ്സ്   (നിയമാനുസൃത വയസ്സിളവ് ബാധകം ).

നിശ്ചിത യോഗ്യതയുളള തത്പരരായ  ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം  എന്നിവ തെളിയിക്കുതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂൺ 23- ന് മുമ്പ്  അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍. ഒ .സി ഹാജരാക്കേണ്ടതാണ്. 1960 ലെ ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന്  ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ ജോയിന്‍റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.

കേരഫെഡിൽ വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം

കേരഫെഡിൽ വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ വിവിധ സർക്കാർ/അർദ്ധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരായിരിക്കണം. വിശദമായ ബയോഡേറ്റയും വകുപ്പിൽ നിന്നുള്ള നിരാക്ഷേപ പത്രവും കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള ഫോമും സഹിതം ജൂൺ 20ന് വൈകിട്ട് 5 മണിക്കകം മാനേജിംഗ് ഡയറക്ടർ, കേരഫെഡ് ഓഫീസ്, കേരാ ടവ്വർ, വെള്ളയമ്പലം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2320504, 0471-2322736. വെബ്‌സൈറ്റ്: www.kerafed.com സന്ദർശിക്കുക.

ക്യാമ്പ് അസിസ്റ്റന്റ്

പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളേജിൽ കെ.ടി.യു വാല്യൂവേഷൻ ക്യാമ്പിൽ ദിവസവേതന വ്യവസ്ഥയിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഡിഗ്രി അല്ലെങ്കിൽ മൂന്നു വർഷ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം ആണ് യോഗ്യത. ഉദ്യോഗാർഥികൾ 13ന് രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.

സർക്കാർ ആയുർവേദ കോളേജിൽ കരാർ നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ സ്വസ്ഥവൃത്ത വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 23ന് രാവിലെ 11ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം.

English Summary: Today’s Vacancies (10/06/2022)
Published on: 09 June 2022, 11:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now