Updated on: 14 May, 2022 7:20 AM IST
Today’s Vacancies (14/05/2022)

കരാർ അധ്യാപക നിയമനം

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ഇലഞ്ചിയം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ. സ്‌കൂളിൽ 2022-23 അധ്യയന വർഷത്തേയ്ക്ക് താത്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ ട്രെയിൻഡ് പോസ്റ്റ് ഗ്രാഡ്വേറ്റ് ടീച്ചേഴ്‌സ്, ട്രെയിൻഡ് ഗ്രാഡ്വേറ്റ് ടീച്ചേഴ്‌സ് തസ്തികകളിൽ നിയമിക്കുന്നതിനു സി.ബി.എസ്.ഇ. സിലബസിൽ അധ്യാപന പരിചയമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ ഇംഗ്ലീഷിൽ അധ്യയനം നടത്താൻ കഴിവുള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമായിരിക്കണം. 01/01/2022 ന് 39 വയസ് കവിയരുത്. പിന്നാക്ക വിഭാഗക്കാർക്കും പട്ടികജാതി പട്ടികവർഗക്കാർക്കും പ്രായപരിധിയിൽ അർഹമായ ഇളവ് ലഭിക്കും. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ താമസിച്ചു പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി.

ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റ, യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 28ന് രാവിലെ 10ന് നെടുമങ്ങാട് ഐ.ടി.സി.പി ഓഫീസിലെത്തണം. ഫോൺ: 0471-2304594, 2303229.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (12/05/2022)

സ്വാതി തിരുനാൾ സംഗീത കോളജിൽ ഒഴിവ്

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിലെ ഡാൻസ് വിഭാഗത്തിൽ ഒഴിവുള്ള സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരളനടനം), സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ മൃദംഗം ഫോർ ഡാൻസ് (കേരളനടനം) തസ്തികകളിൽ താത്കാലിക ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർഥികൾക്ക് 25ന് രാവിലെ 10 ന് കോളജിൽ ഇന്റർവ്യൂ നടത്തും. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ ആർമിയിൽ ഗ്രൂപ്പ് സി സിവിലിയന്‍ തസ്തികകളിൽ ഒഴിവുകൾ; പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം

ഗസ്റ്റ് ലക്ചറർ ഒഴിവ്

സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കിക്മ എം.ബി.എ കോളജിൽ മാനേജ്‌മെന്റ് വിഭാഗത്തിലെ ഗസ്റ്റ് ലക്ചററുടെ മൂന്ന് മാസത്തെ താത്ക്കാലിക ഒഴിവിലേക്ക് 19ന് രാവിലെ 11ന് അഭിമുഖം നടത്തും. എ.ഐ.സി.റ്റി.ഇ മാനദണ്ഡങ്ങൾക്കു വിധേയമായ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. മുൻ പരിചയം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ അഭിമുഖത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9447002106/8547618290.

അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

നെയ്യാർ ഡാം ആർ. പരമേശ്വരൻപിള്ള മെമ്മോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ കരാർ വ്യവസ്ഥയിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു ഒഴിവുണ്ട്. മേയ് 20ന് രാവിലെ 10.30ന് കോളജിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അസൽ സർട്ടഫിക്കറ്റുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9443607001.

ബന്ധപ്പെട്ട വാർത്തകൾ: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയില്‍ ട്രേഡ് അപ്രന്റീസ്മാരുടെ ഒഴിവുകൾ; പത്താം ക്ലാസുകാര്‍ക്ക് അപേക്ഷിക്കാം

ജ്യോഗ്രഫി ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ജ്യോഗ്രഫി വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ  55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും (MA/MSc) എം.എഡ്, നെറ്റ് എന്നിവയുമാണ് യോഗ്യത. പി.എച്ച്.ഡി, എം.ഫിൽ എന്നിവയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. യോഗ്യതയുള്ളവർ കോളജിലെ വെബ്‌സൈറ്റിൽ നിന്നും ബയോഡേറ്റ ഫോം ഡൈൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രായം യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി മേയ് 27ന് രാവിലെ 11ന് കോളജിൽ നേരിട്ട് ഹാജരാകണം. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ: 0471-2323964, 9446497851. ഇ-മെയിൽ:  gctetvm@gmail.com. വെബ്‌സൈറ്റ്: gctetvpm.ac.in.

മാത്തമാറ്റിക്‌സ് ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവനന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും, എം.എഡ്, നെറ്റ് എന്നിവയുമാണ് യോഗ്യത. പി.എച്ച്.ഡി, എം.ഫിൽ എന്നിവയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. യോഗ്യതയുള്ള ഉദ്യോഗാർഥികൾ കോളജ് വെബ് സൈറ്റിൽ നിന്നും ബയോഡേറ്റ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി മേയ് 25ന് രാവിലെ 11ന് കോളേജിൽ നേരിട്ട് ഹാജരാകണം. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ: 0471-2323964, 9446497851. ഇ-മെയിൽ:  gctetvm@gmail.com. വെബ്‌സൈറ്റ്: gctetvpm.ac.in.

എഡ്യൂക്കേഷണൽ സൈക്കോളജി ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവനന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ എഡ്യൂക്കേഷണൽ സൈക്കോളജി വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകും. ബന്ധപ്പെട്ട വിഷയത്തിൽ  55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും എം.എഡും നെറ്റുമുള്ള ഉദ്യോഗാർഥികൾ അസൽ രേഖകളുമായി മേയ് 26ന് രാവിലെ 11ന് കോളജിൽ നേരിട്ട് ഹാജരാകണം. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ: 0471-2323964, 9446497851. ഇ-മെയിൽ:  gctetvm@gmail.com. വെബ്‌സൈറ്റ്: gctetvpm.ac.in.

ഗസ്റ്റ് അധ്യാപക ഒഴിവ്

പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. യുജിസി മാനദണ്ഡങ്ങള്‍ പ്രകാരം യോഗ്യതയുള്ളവരും കൂടാതെ തൃശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായിരിക്കണം ഉദ്യോഗാര്‍ത്ഥികള്‍. വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം മെയ് 16ന് രാവിലെ 10.30ന് കൂടിക്കാഴ്ചയ്ക്കായി കോളേജില്‍ ഹാജരാകണം. യുജിസി യോഗ്യത ഉള്ളവര്‍ ഹാജരായില്ലെങ്കില്‍  പ്രസ്തുത വിഷയത്തില്‍  50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക്  നേടിയ ബിരുദാനന്തര ബിരുദധാരികളെ പരിഗണിക്കും. ഫോണ്‍: 0466-2212223, ഇ-മെയില്‍: sngscollege@gmail.com

അപേക്ഷ ക്ഷണിച്ചു

തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാലാ ബിരുദവും ഏതെങ്കിലും സര്‍ക്കാര്‍ പബ്ലിസിറ്റി സ്ഥാപനത്തിലോ സ്വകാര്യ സ്ഥാപനത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിലോ പത്ര, ദൃശ്യ മാധ്യമങ്ങളുടേയോ വാര്‍ത്താ ഏജന്‍സിയുടേയോ എഡിറ്റോറിയല്‍ വിഭാഗത്തിലോ ഉള്ള രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20നും 40നും മധ്യേ. 89 ദിവസത്തേക്കായിരിക്കും നിയമനം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും diothrissur@gmail.com എന്ന മെയിലിലേക്ക് മെയ് 17നകം അയക്കണം.

English Summary: Today’s Vacancies (14/05/2022)
Published on: 14 May 2022, 07:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now