Updated on: 17 May, 2022 7:24 AM IST
Today’s Vacancies (17/05/2022)

ഗസ്റ്റ് ഇൻസ്ട്രക്ടർ

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ് ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് താത്കാലികമായി ഗസ്റ്റ് ഇൻട്രക്ടർമാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിംഗ് ഡിപ്ലോമ/ ഡിഗ്രി എന്നിവയാണു യോഗ്യത. താത്പര്യമുള്ളവർ മേയ് 18നു രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം.

ബന്ധപ്പെട്ട വാർത്തകൾ: കാനറാ ബാങ്കിൽ ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, എന്നി തസ്‌തികകളിൽ ഒഴിവുകൾ

എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവ്

വെസ്റ്റ്എളേരി ബേബിജോണ്‍ മെമ്മോറിയല്‍ ഗവ. വനിത ഐ.ടി.ഐ-യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ (ഒഴിവ് -1 )ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. യോഗ്യത എംബി എ /ബിബി എ (2 വര്‍ഷം പ്രവൃത്തിപരിചയം), അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, എക്കണോമിക്‌സ് ഇവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും 2 വര്‍ഷം പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബിരുദം/ഡിപ്ലോമയും 2 വര്‍ഷം പ്രവൃത്തി പരിചയവും ഡി ഡി ഇ ടി  സ്ഥാപനത്തില്‍ എംപ്ലോയബിലിറ്റിസ്‌കില്‍ വിഷയത്തില്‍ 2 വര്‍ഷത്തെ പരിശീലനവും. പ്ലസ് 2 / ഡിപ്ലോമ തലത്തിലുള്ള ഇംഗ്ലീഷ് ഭാഷാപ്രാവീണ്യവും, അടിസ്ഥാനകംപ്യൂട്ടര്‍ പരിജ്ഞാനവും അത്യാവശ്യമാണ്. നിശ്ചിതയോഗ്യതയുള്ളവര്‍ മെയ് 19ന് രാവിലെ 11ന് വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍ 04672341666.

ബന്ധപ്പെട്ട വാർത്തകൾ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ തസ്‌തികകളിലെ 2065പ്പരം ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസനവകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന വടക്കാഞ്ചേരി ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിലേയ്ക്ക് (മലയാളം മീഡിയം) 2022-23 അധ്യയന വർഷത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ കുക്ക് തസ്തികയിലേക്ക് അപേക്ഷകൾ  ക്ഷണിച്ചു. എസ് എസ് എൽ സിയും കെ ജി സി ഇ സർട്ടിഫിക്കറ്റും ആണ്   തസ്തികയുടെ  യോഗ്യത. നിശ്ചിത യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർ സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യണം. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പേര്, മേൽവിലാസം, ഫോൺ നമ്പർ, തുടങ്ങിയ വിശദവിവരങ്ങൾ രേഖപ്പെടുത്തിയ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും സഹിതം വടക്കാഞ്ചേരി ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിൽ മെയ് 20,  21 തീയതികളിൽ രാവിലെ 11 മണി മുതൽ 12 മണി വരെ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി ഹാജരാക്കണം. നിയമനം തികച്ചും താൽക്കാലികവും പി എസ് സി/ എംപ്ലോയ്മെന്റ് നിയമനം നടക്കുന്നതുവരെയും ആയിരിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 04884 -235356

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/05/2022)

അദ്ധ്യാപക ഒഴിവ്

സംസ്ഥാന സഹകരണ യൂണിന്റെ നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കിക്മ എം.ബി.എ കോളേജില്‍ മാനേജ്മെന്റ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ താത്കാലിക ഒഴിവുണ്ട്. യോഗ്യത എ.ഐ.സി.റ്റി.ഇ മാനദണ്ഡങ്ങള്‍ക്ക് വിധേയം.  യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ മുന്‍ പരിചയം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം മെയ് 19ന് രാവിലെ 11 മണിക്ക് ക്യാമ്പസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 9447002106, 8547618290.

English Summary: Today’s Vacancies (17/05/2022)
Published on: 16 May 2022, 11:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now