Updated on: 4 May, 2023 8:26 AM IST
Today's Job Vacancies (04/05/2023)

പ്രോജക്ട് അസോസിയേറ്റ്സ് ഒഴിവുകൾ

റവന്യൂ വകുപ്പിന്റെ പരീശീലന സ്ഥാപനമായ ഐ.എൽ.ഡി.എം (ILDM) ന്റെ ഭാഗമായ റിവർ മാനേജ്മെന്റ് സെന്ററിൽ ഐ.ഇ.സി പ്രവർത്തനങ്ങൾക്കും യങ് പ്രൊഫഷണൽ പ്രോഗ്രാം ന്റെ ഭാഗമായി രണ്ട് ഹാൻഡ് ബുക്കുകൾ തയ്യാറാക്കുന്നതിനും ജിയോളജി, എൻവയോൺമെന്റൽ സയൻസ് വിഷയങ്ങളിൽ ഒന്നും വീതം പ്രോജക്ട് അസോസിയേറ്റ്സിന്റെ ഒഴിവുണ്ട്. ഒരു വർഷ കാലയളവിലേക്ക് പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പോടു കൂടിയാണ് അവസരം. ജിയോളജി, എൻവയോൺമെന്റൽ സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് ഓൺലൈനായി ബയോഡേറ്റ സഹിതം അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന നൽകും. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 16. വെബ്സൈറ്റ്: https://ildm.kerala.gov.in/en, ഇ-മെയിൽ: ildm.revenue@gmail.com. ഫോൺ: 0471 2365559, 9446066750, 9961378067.

യോഗ ഇൻസ്ട്രക്ടർ

തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് സ്വസ്ഥവൃത്ത വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് മേയ് 16ന് രാവിലെ 11.30ന് വാക്-ഇൻ-ഇന്റർവ്യൂ നടക്കും. ബി.എൻ.വൈ.എസ്/യോഗയിൽ പി.ജി. ഡിപ്ലോമ/യോഗ ആൻഡ് നാച്ചുറോപ്പതി ടെക്നീഷ്യൻ യോഗ്യതയും യോഗയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 11ന് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം.

ബന്ധപ്പെട്ട വാർത്തകൾ: ആർമിയിൽ ബിടെക് വിദ്യാർഥികൾക്ക് അവസരം; 56,100 രൂപ പ്രതിമാസ സ്റ്റൈപ്പെൻഡ്

സ്റ്റാഫ് നഴ്സ് ഒഴിവ്

ദേശീയ ആരോഗ്യ ദൗത്യത്തിൻറെ (എൻഎച്ച്എം) കീഴിലുള്ള വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ കരാർ  അടിസ്ഥാനത്തിൽ താത്കാലികമായി സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. യോഗ്യത: ജിഎൻഎം/ ബി എസ് സി നഴ്സിങ്ങ് കൂടാതെ കേരള നഴ്സസ്സ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ. രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 40 വയസ്സിൽ താഴെ. വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകൾ മേയ് 12ന് വൈകിട്ട് 5 മണിക്ക് മുൻപായി ആരോഗ്യകേരളം തൃശൂർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾക്കായി www.arogyakeralam.gov.in സന്ദർശിക്കുക.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ റീജിയണല്‍ പ്രിവന്‍ഷന്‍ ഓഫ് എപ്പിഡമിക് ആന്റ് ഇന്‍ഫെക് ഷ്യസ് ഡിസീസ് (RPEID) സെല്ലിലേക്ക്  കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് 21,175 രൂപ മാസ ശമ്പളത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ മെയ് 19 നു രാവിലെ 11-ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടത്തും. യോഗ്യത: അംഗികൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള ഡിഗ്രി, പിജിഡിസിഎ/ഡിസിഎ. പ്രായം: 35 വയസ്സിനു താഴെ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം, ആധാര്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ ഓരോ പകര്‍പ്പ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റര്‍വ്യൂവിനു ഹാജരാകണം.

ബന്ധപ്പെട്ട വാർത്തകൾ: എൻസിഇആർടിയിലെ 347 ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ലൈബ്രറി ഇന്റേണ്‍സ് താത്കാലിക നിയമനം

എറണാകുളം മഹാരാജാസ് കോളേജ് ലൈബ്രറിയിലേക്ക് താല്ക്കാലിക അടിസ്ഥാനത്തില്‍ ലൈബ്രറി ഇന്റേണ്‍സിനെ നിയമിക്കുന്നു. യോഗ്യത  BLiSc / MLISc. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളുമായി മെയ് ഒമ്പതിന് രാവിലെ 11-ന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകുക.

ഹോം ഗാർഡ് നിയമനം- കായിക ക്ഷമതാ പരീക്ഷ

കോട്ടയം: ജില്ലയിൽ ഒഴിവുള്ള ഹോം ഗാർഡ് തസ്തികകളിൽ നിയമനം നടത്തുന്നതിന് നിർദിഷ്ടയോഗ്യതയുള്ള അപേക്ഷകർക്ക്  മേയ് അഞ്ചിന് രാവിലെ ഏഴ് മുതൽ കോട്ടയം പൊളീസ് പരേഡ് ഗ്രൗണ്ടിൽ അഭിമുഖവും കായിക ക്ഷമതാ പരീക്ഷയും നടക്കും. ജില്ലാ ഫയർ ഓഫീസിൽ അപേക്ഷ സമർപ്പിച്ച എല്ലാവരും അന്നേ ദിവസം സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481 2567442

കോണ്‍ഫിഡന്‍ഷ്യല്‍  അസിസ്റ്റന്റ് ഗ്രേഡ് 2 നിയമനം

തളിപ്പറമ്പിലെ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ ഉണ്ടാകാവുന്ന ഒഴിവിലേക്ക് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി എസ് സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അപേക്ഷകര്‍ സമാനമായതോ ഉയര്‍ന്നതോ അയ തസ്തികയില്‍ നിന്നും വിരമിച്ച കോടതി ജീവനക്കാരോ അല്ലെങ്കില്‍ വിരമിച്ച മറ്റ് സര്‍ക്കാര്‍ ജീവനക്കാരോ ആയിരിക്കണം. അപേക്ഷകര്‍ക്ക് 62 വയസ് പൂര്‍ത്തിയാകരുത്.

നിശ്ചിതമാതൃകയിലുള്ള അപേക്ഷ, വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, തലശ്ശേരി 670101 എന്ന വിലാസത്തില്‍ മെയ് അഞ്ചിന് വൈകിട്ട് മൂന്ന് മണിക്കകം ലഭ്യമാക്കണം. കവറിന് മുകളില്‍ കരാര്‍ നിയമനത്തിനുള്ള അപേക്ഷ എന്ന് എഴുതണം. വിശദ വിവരങ്ങള്‍ https://districts.ecourts.gov.in/thalassery ല്‍ ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (02/05/2023)

മത്സ്യഫെഡ് മാര്‍ട്ടില്‍ നിയമനം

എല്ലാ നിയോജക മണ്ഡലങ്ങളിലും ഹൈടെക്ക് ഫിഷ് മാര്‍ട്ട് ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ധര്‍മ്മടം മണ്ഡലത്തിലെ അഞ്ചരക്കണ്ടി ബസ്സ്റ്റാന്റിന് സമീപവും മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഉരുവച്ചാല്‍ ടൗണിനു സമീപവും സ്ഥാപിച്ച മത്സ്യഫെഡ് ഫിഷ് മാര്‍ട്ടിലേക്ക് സെയില്‍സ്, കട്ടിങ്, ബില്ലിങ് എന്നിവയില്‍ പ്രാവീണ്യമുള്ള യുവതീ യുവാക്കള്‍, സ്വയം സഹായ സംഘങ്ങള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ബന്ധപ്പെട്ട തദ്ദേശ സ്ഥാപന പരിധിയിലോ നിയോജക മണ്ഡലത്തിലോ ഉള്ളവര്‍ക്ക് മുന്‍ഗണന.  താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് എട്ടിന് രാവിലെ 11 മണിക്ക് മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിലുള്ള മത്സ്യഫെഡ് ജില്ലാ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0497 2731257.

English Summary: Today's Job Vacancies (04/05/2023)
Published on: 04 May 2023, 08:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now