Updated on: 4 November, 2023 8:54 AM IST
Today's Job Vacancies (04/11/2023)

കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ് ഒഴിവ്

കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാമിഷന്റെ പരിധിയില്‍ വരുന്ന അവണൂര്‍ സിഡിഎസ് അക്കൗണ്ടന്റ് തസ്തികയിലെ താല്‍കാലിക ഒഴിവിലേയ്ക്ക് അപേക്ഷിക്കാം. യോഗ്യത അപേക്ഷക സി.ഡി.എസ് ഉള്‍പ്പെടുന്ന പുഴയ്ക്കല്‍ ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്ന വ്യക്തിയായിരിക്കണം, കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം, അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബി.കോം ബിരുദവും, ടാലി യോഗ്യതയും ഉണ്ടായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം (എം.എസ്.ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ്) ഉണ്ടായിരിക്കണം, അക്കൗണ്ടിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം, 20 നും 35 നും മദ്ധ്യേ (2023 ഓഗസ്റ്റ് 31-ന്) പ്രായമുള്ളവര്‍ ആയിരിക്കണം.

യോഗ്യരായ അപേക്ഷകര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സി.ഡി.എ സ്സുകളുടെ ശുപാര്‍ശയോടുകൂടി നേരിട്ടോ തപാല്‍ വഴിയോ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ നവംബര്‍ 6 ന് വൈകീട്ട് 5 വരെ കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ സ്വീകരിക്കും.

പൂര്‍ണ്ണമല്ലാത്ത അപേക്ഷകള്‍ നിരസിക്കുന്നതാണ്. പ്രവര്‍ത്തിപരിചയ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ലഭ്യമായ അപേക്ഷകളില്‍ നിന്നും പ്രവൃത്തിപരിചയം കുറവായ അപേക്ഷകള്‍ പരിഗണിക്കുന്നതാണ്.

യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ അയക്കേണ്ട വിലാസം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, അയ്യന്തോള്‍, തൃശ്ശൂര്‍ 680 003. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ് അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: നെഹ്‌റു യുവ കേന്ദ്ര നവംബർ 5 ന് നെടുമങ്ങാടിൽ ജോബ് എക്സ്പോ സംഘടിപ്പിക്കുന്നു

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം

വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ തൃശ്ശൂര്‍ ജില്ലയിലെ പുഴയ്ക്കല്‍ ഐ.സി.ഡി.എസ് പ്രോജക്ടില്‍ മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികളില്‍ അടുത്ത മൂന്നുവര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പഞ്ചായത്തില്‍ സ്ഥിരം താമസക്കാരായ 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സ് കഴിയാത്തവരുമായ വനിതകള്‍ ആയിരിക്കണം. വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പത്താം ക്ലാസ് പാസായവരും ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പത്താം ക്ലാസ് പാസാകാത്തവരുമായിരിക്കണം. എസ് സി, എസ് ടി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് മൂന്നുവര്‍ഷത്തെ വയസ്സിളവ് അനുവദിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ ഒന്നു മുതല്‍ 15 വരെ പുഴയ്ക്കല്‍ ഐസിഡിഎസ് ഓഫീസില്‍ നേരിട്ടോ രജിസ്‌ട്രേഡായി തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. അപേക്ഷ ഫോറത്തിന്റെ മാതൃക പുഴയ്ക്കല്‍ ഐ സി ഡി എസ് പ്രോജക്ട് ഓഫീസില്‍ നിന്നും മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ നിന്നും ലഭ്യമാണ്. ഫോണ്‍: 04872307516, 8281999227.

പ്രോജക്ട് കമ്മീഷണര്‍ ഒഴിവ്

കെ.ആര്‍.ഡബ്യു.എസ്.എ ജലനിധി മലപ്പുറം മേഖല കാര്യാലയത്തില്‍ പ്രോജക്ട് കമ്മീഷണറുടെ ഒഴിവിലേക്ക് അപേക്ഷിക്കാന്‍ അവസരം.സിവില്‍ എഞ്ചിനിയറിംഗ് ബിരുദവും കുടിവെള്ള മേഖലയില്‍ പ്രവര്‍ത്തന പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥിയെ ദിവസവേതന അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്.

തൃശ്ശൂര്‍ ജില്ലയിലെ മാള, പൊയ്യ, പുത്തന്‍ചിറ, അന്നമനട, വെള്ളാങ്ങല്ലൂര്‍, കുഴൂര്‍, എളവള്ളി, നടത്തറ എന്നീ പഞ്ചായത്തുകളിലെയോ സമീപ പ്രദേശങ്ങളിലെയോ താമസക്കാര്‍ ആയിരിക്കണം അപേക്ഷകര്‍. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം മാള ഗ്രാമ പഞ്ചായത്ത് കാര്യാലയത്തില്‍ നവംബര്‍ 14 ന് രാവിലെ 10 ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0483 2738566, 8281112278.

ബന്ധപ്പെട്ട വാർത്തകൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം ചിൽഡ്രൻസ് ഹോമിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി 2023-24 അധ്യയനവർഷം കെമിസ്ട്രി, മാത്തമാറ്റിക്സ്  വിഷയങ്ങളിൽ ട്യൂഷൻ ടീച്ചർ തസ്തികയിൽ നിയമനം നടത്തുന്നു.  കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ബിരുദം, ബി.എഡ് യോഗ്യതയുള്ള വനിതകളായ ഉദ്യോഗാർത്ഥികളിൽ നിന്നു അപേക്ഷ ക്ഷണിക്കുന്നു. സർവീസിൽ നിന്നും വിരമിച്ച അധ്യാപകരെയും പരിഗണിക്കുന്നതാണ്. പ്രവൃത്തി പരിചയം അഭിലഷണീയം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ 8 വരെയും അവധി ദിവസങ്ങളിൽ കുട്ടികൾക്ക് സൗകര്യപ്രദമായ സമയവുമായിരിക്കും പ്രവർത്തി സമയം. ശമ്പളം മണിക്കൂറിന് 500 രൂപ (ഒരു വിഷയത്തിന് ഒരു മാസം പരമാവധി 8000 രൂപ വരെ). കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ -9446136807, 0484-2998101.

സെക്യൂരിറ്റി കം മൾട്ടി പർപ്പസ് ഹെൽപ്പർ അഭിമുഖം നവംബർ 10ന്

വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെല്ലിന് കീഴിൽ നമസ്തേ വിങ്സ് ടു ഫ്ളൈ എന്ന സന്നദ്ധ സംഘടന വെള്ളനാട് നടത്തുന്ന എസ്.ഒ.എസ് മോഡൽ ഹോമിൽ  സെക്യൂരിറ്റി കം മൾട്ടി പർപ്പസ് ഹെൽപ്പർ തസ്തികയിലേക്കുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 10,000 രൂപ വേതനമായി ലഭിക്കും. 30 വയസിന് മുകളിൽ പ്രായമുള്ള, ബാധ്യതകളില്ലാത്ത, പത്താം ക്ലാസ് യോഗ്യതയുള്ളതും ഹോമിൽ മുഴുവൻ സമയം താമസിച്ച് ജോലി ചെയ്യുവാൻ താത്പര്യമുള്ളതുമായ സേവന സന്നദ്ധരായ സ്ത്രീകൾക്ക് പങ്കെടുക്കാം. അവിവാഹിതർ, ഭർത്താവിൽ നിന്നും വേർപെട്ട് താമസിക്കുന്നവർ, വിധവകൾ എന്നിവർക്ക് മുൻഗണനയുണ്ടായിരിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: വിവിധ ദേവസ്വം ബോർഡുകളിലെ 445 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

താത്പര്യമുള്ളവർ ഫോട്ടോ പതിച്ച ബയോഡേറ്റ, പത്താം ക്ലാസ് അസൽ സർട്ടിഫിക്കറ്റ്, പകർപ്പ് എന്നിവ സഹിതം നവംബർ 10 രാവിലെ 11 ന് പൂജപ്പുര ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2345121.

താത്കാലിക ഇൻസ്ട്രക്ടർ

കഴക്കൂട്ടം വനിതാ ഐടിഐയിൽ സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്) ട്രേഡിൽ EWS വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താത്കാലിക ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. EWS കാറ്റഗറിയുടെ അഭാവത്തിൽ പൊതുവിഭാഗത്തെ പരിഗണിക്കും. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ ഏഴിനു രാവിലെ 10 ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾ കഴക്കൂട്ടം ഗവ.ഐ.ടി.ഐയിൽ ലഭിക്കും.

ഫിസിയോതെറാപ്പിസ്റ്റ് അഭിമുഖം

തിരുവനന്തപുരം ജില്ലാ ഹോമിയോ ആശുപത്രിയിൽ ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പിയാണ് യോഗ്യത. പ്രായപരിധി 40 വയസ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം നവംബർ എട്ട് രാവിലെ 11ന് ജില്ലാപഞ്ചായത്ത് കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

വാക്ക്-ഇൻ ഇന്റർവ്യൂ

തിരുവനന്തപുരത്തെ പി.റ്റി.പി നഗറിൽ റവന്യൂ വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ, എം.ബി.എ (ഡിസാസ്‌റ്റർ മാനേജ്‌മെന്റ്) പ്രോഗ്രാമിലേക്ക് UGC നിഷ്‌കർഷിട്ടുള്ള യോഗ്യതയുളളവരെ പ്രിൻസിപ്പാൾ/ പ്രൊഫസർ (ശംബളം -50000 രൂപ (കൺസോളിഡേറ്റഡ്) ഒഴിവ് - 1, അസിസ്റ്റന്റ് പ്രൊഫസർ  (ശംബളം - 35000 രൂപ) (കൺസോളിഡേറ്റഡ്) ഒഴിവ് - 2, തസ്തികയിലേക്ക് നിയമിക്കുന്നതിനായി നവംബർ 7ന് രാവിലെ 10 ന് ഐ.എൽ.ഡി.എം കമ്പ്യൂട്ടർ ക്യാമ്പസിൽ വാക്ക്-ഇൻ ഇന്റർവ്യു നടത്തും. യോഗ്യരായവർ രേഖകൾ സഹിതം സ്ഥാപനത്തിൽ എത്തിച്ചേരണം.

English Summary: Today's Job Vacancies (04/11/2023)
Published on: 04 November 2023, 08:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now