Updated on: 5 February, 2023 8:05 AM IST
Today's Job Vacancies (05/02/2023)

ലിഫ്റ്റ് ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവ്

തിരുവനന്തപുരം പരീക്ഷ ഭവനിലെ പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ലിഫ്റ്റ് ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലിവിൽ ഒരു ഒഴിവാണുള്ളത്. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത 18 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗം, പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർഥികൾക്ക് അനുവദനീയമായ വയസ്സിളവിന് അർഹതയുണ്ട്. 6 മാസത്തിൽ കുറയാത്ത ലിഫ്റ്റ് പ്രവർത്തിപ്പിച്ചുള്ള പരിചയം ആവശ്യമാണ്.

അപേക്ഷകൾ, പൂർണ്ണ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 2023 ഫെബ്രുവരി 10 ന് മുമ്പായി pareekshabhavandsection@gmail.com അല്ലെങ്കിൽ supdtd.cge@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. അസ്സൽ രേഖകൾ ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്. 

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (03/02/2023)

ഹയർ സെക്കൻഡറി ഹിന്ദി ടീച്ചർ

ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ടീച്ചർ (ഹിന്ദി) തസ്തികയിൽ ഭിന്നശേഷി-കാഴ്ച പരിമിതർക്കായി സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. പ്രസ്തുത വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ ശ്രവണ പരിമിതർ, അംഗവൈകല്യമുള്ളവർ, ലോക്കോമോട്ടോർ ഡിസബിലിറ്റി/സെറിബ്രൽ പാൾസി എന്നീ വിഭാഗത്തിലുള്ളവരെ യഥാക്രമം പരിഗണിക്കും.

യോഗ്യത: MA HINDI (45%), Bed, SET OR EQUIVALENT. ശമ്പള സ്കെയിൽ: 55200/-115300. പ്രായപരിധി: 01.01.2023ന് 40 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി എട്ടിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാക്കണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്ര തപാൽ വകുപ്പിൽ വിവിധ ഒഴിവുകൾ ; 29000 രൂപയിലേറെ ശമ്പളം

ഹയർ സെക്കൻഡറി ടീച്ചർ ഫിസിക്സ്

ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ടീച്ചർ (ഫിസിക്സ്) തസ്തികയിൽ ഭിന്നശേഷി- കാഴ്ച പരിമിതർക്കായി സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. പ്രസ്തുത വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ ശ്രവണ പരിമിതർ, വിഭാഗത്തിലുള്ളവരെ പരിഗണിക്കും.

യോഗ്യത: MSc. PHYSICS (45%), Bed, SET OR EQUIVALENT. ശമ്പള സ്കെയിൽ: 55200/-115300. പ്രായപരിധി: 01.01.2023ന് 40 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി എട്ടിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാക്കണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

വയനാട് മെഡിക്കൽ കോളേജിൽ ഒഴിവുകൾ

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് 45,000 രൂപ നിരക്കിൽ പ്രതിമാസ വേതനത്തിൽ നിയമനം നടത്തുന്നു. എം.ബി.ബി.എസ്. യോഗ്യതയും TCMC/ കേരള സ്‌റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഫെബ്രുവരി 28 നു രാവിലെ 11നു വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഒഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (01/02/2023)

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ പഞ്ചകര്‍മ്മ തസ്തികയിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക  നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.  യോഗ്യത ആയുര്‍വേദത്തിലെ പഞ്ചകര്‍മ്മ വിഷയത്തില്‍ ബിരുദാനന്തര ബിരുദം. എ ക്ലാസ്  മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രവൃത്തി പരിചയം അഭിലഷണീയം. ദിവസവേതനാടിസ്ഥാനത്തിലെ കാലാവധി പരമാവധി 90 ദിവസമോ, അതിനുമുമ്പ് സ്ഥിരം നിയമനം നടത്തുന്നതുവരെയോ ആയിരിക്കും.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി ഒമ്പതിന് രാവിലെ  11 -ന് കൂടിക്കാഴ്ച്ചയ്ക്ക് തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ പ്രിന്‍സിപ്പല്‍ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി; അപേക്ഷിക്കാം

കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി. ഓഫീസിലും വൈക്കം, മേലുകാവ് ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസുകളിലും ഓഫീസ് മാനേജ്‌മെന്റ് ട്രെയിനിമാരെ താൽക്കാലികമായി നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികവർഗ യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എൽ.സി. ജയം (ബിരുദമുള്ളവർക്ക് അഞ്ചു മാർക്ക് ഗ്രേസ് മാർക്ക് ലഭിക്കും). പ്രായം: 2022 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായിരിക്കണം, 35 വയസു കവിയരുത്. കുടുംബനാഥന്റെ/സംരക്ഷകന്റെ/ഉദ്യോഗാർഥിയുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. മാസം 10,000 രൂപ ഓററേറിയം ലഭിക്കും. അപ്രന്റീസ് നിയമപ്രകാരം ഒരു വർഷത്തേക്കാണ് താൽക്കാലിക നിയമനം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഒരു തവണ പരിശീലനം നേടിയവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോറത്തിന്റെ മാതൃക കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി. ഓഫീസിലും വൈക്കം, പുഞ്ചവയൽ, മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ലഭിക്കും. ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷ ഓഫീസുകളിൽ നൽകാം. വിശദവിവരത്തിന് ഫോൺ: 04828 202751.

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അര്‍ഹതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിര്‍മാണ പ്രവൃത്തികളുടെ  ജിയോടാഗ് നടത്തുക, ഇ-ഗ്രാം പോര്‍ട്ടലില്‍ ബില്ലുകള്‍ തയാറാക്കുക എന്നിവയാണ് ചുമതലകള്‍.  പ്രായപരിധി - 18-30 ഇടയ്ക്ക് (2021 ജനുവരി 01 പ്രകാരം). വിദ്യാഭ്യാസ യോഗ്യത- മൂന്നു വര്‍ഷ ഡിസിഎയും ബിസിനസ് മാനേജ്‌മെന്റ് /ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസസും ബിരുദവും അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാല ബിരുദം, ഒരു വര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിസിഎ/പിജിഡിസിഎ യോഗ്യത ഉണ്ടായിരിക്കണം.

ഫെബ്രുവരി 20 ന് വൈകിട്ട് നാലിന് മുന്‍പ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്  ഉള്‍പ്പെടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ നേരിട്ടോ, തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കണം. ഫോണ്‍ : 0469 2682258. വിലാസം : സെക്രട്ടറി, മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത്, മല്ലപ്പളളി വെസ്റ്റ് പി.ഒ, 689 585.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

മെഴുവേലി സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി  ഫെബ്രുവരി ഏഴിന് രാവിലെ 11 ന് ഐ.ടി.ഐയില്‍ ഇന്റര്‍വ്യൂ നടത്തും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സിയും മൂന്നുവര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സി.യും ഒരുവര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഫാഷന്‍ ഡിസൈന്‍ ടെക്നോളജിയില്‍ ഡിപ്ലോമയും രണ്ടു വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിഗ്രിയും ഒരു വര്‍ഷ പ്രവര്‍ത്തി പരിചയവും ഉളള ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0468 2259952.

താത്കാലിക നിയമനം

എറണാകുളം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കമ്പ്യൂട്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് ഫെബ്രുവരി എട്ടിന് മോഡല്‍ എഞ്ചീനിയറിംഗ് കോളേജില്‍ രാവിലെ 10-ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി(അസലും, പകര്‍പ്പും) ഹാജരാകണം. വിശദവിവരങ്ങള്‍ കോളജ് വെബ് സൈറ്റില്‍ www.mec.ac.in ലഭ്യമാണ്.

ഇലക്ട്രീഷന്‍ നിയമനം: കൂടിക്കാഴ്ച 13 ന്

മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഇലക്ട്രീഷ്യന്‍ തസ്തിയില്‍ താത്ക്കാലിക നിയമന കൂടിക്കാഴ്ച നടത്തുന്നു. ഫെബ്രുവരി 13 ന് രാവിലെ 10.30 ന് എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യത, ഇലക്ട്രീഷ്യന്‍ ട്രേഡിന് തുല്യമായ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്, കെ.എസ്.ഇ.എല്‍.ബി നല്‍കുന്ന പെര്‍മിറ്റ്/വയര്‍മാന്‍ കോംപറ്റന്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള രണ്ട് വര്‍ഷത്തെ പ്രവ്യത്തി പരിചയം നിര്‍ബന്ധം. മണ്ണാര്‍ക്കാട് താലൂക്ക് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവ്യത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി അഭിമുഖത്തിന് നേരിട്ട് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ -04924 224549

English Summary: Today's Job Vacancies (05/02/2023)
Published on: 05 February 2023, 07:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now