അധ്യാപക ഒഴിവ്
ആലപ്പുഴ: കായംകുളം ഗവണ്‍മെന്റ് ബോയിസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഹിസ്റ്ററി ടീച്ചര്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ അഭിമുഖത്തിനായി ജനുവരി ഏഴിന് രാവിലെ 10-മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 9447244241.
മോട്ടർ മെക്കാനിക് താത്കാലിക ഒഴിവ്
ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മോട്ടോർ മെക്കാനിക്കിന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയും എൻ.ടി.സി. മോട്ടർ മെക്കാനിക്ക് വെഹിക്കിൾ സർട്ടിഫിക്കറ്റുമാണ് യോഗ്യത. ഏതെങ്കിലും അംഗീകൃത വർക്ക്‌ഷോപ്പിൽ രണ്ട് വർഷം ജോലി ചെയ്ത പ്രവൃത്തിപരിചയവും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. 18-39 ആണ് പ്രായപരിധി. നിയമാനുസൃത വയസിളവ് ബാധകം. 26,500 - 60,700 ആണ് പ്രതിമാസ വരുമാനം. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജനുവരി 16ന് മുമ്പ് പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാക്കണം.
ബന്ധപ്പെട്ട വാർത്തകൾ: നാഷണൽ ഡിഫൻസ് അക്കാദമിയിലും നേവൽ അക്കാദമിയിലും 395ൽപ്പരം ഒഴിവുകൾ
ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ് (MABP) ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറിയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ജനുവരി 9ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. യോഗ്യത എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി.
ഡ്രൈവിംഗ് ഇൻസ്ട്രക്ടർ വാക് ഇൻ ഇന്റർവ്യൂ
കഴക്കൂട്ടം വനിത ഐ.ടി.ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ (ഐ.എം.സി) കീഴിൽ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്കൂളിലേയ്ക്ക് ഡ്രൈവിംഗ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ ജനുവരി 10ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പരിചയം, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ അസ്സൽ രേഖകൾ സഹിതം കഴക്കൂട്ടം ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം. ഡ്രൈവിംഗ് സ്കൂൾ നടത്തി മുൻപരിചയമുള്ളവർക്കും വനിതകൾക്കും മുൻഗണന. ഫോൺ: 0471-2418317.
ബന്ധപ്പെട്ട വാർത്തകൾ: 253 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് പി എസ് സി വിജ്ഞാപനമിറക്കി
ബ്ലൂ പ്രിന്റർ തസ്തികയിൽ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ബ്ലൂ പ്രിന്റർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിനുള്ള താത്ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് അല്ലെങ്കിൽ തുല്യതാ പരീക്ഷ പാസായതും ബ്ലൂ പ്രിന്റിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 01.01.2022ന് 18നും 41 വയസിനും ഇടയിൽ പ്രായമായവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ജനുവരി 17ന് മുൻപായി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
ക്ലാർക്ക് കം അക്കൗണ്ടന്റ് നിയമനം
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ TEQIP ഓഫീസുമായി ബന്ധപ്പെട്ട ജോലികൾക്കായി കരാർ അടിസ്ഥാനത്തിൽ ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ 13ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബി.കോമും ടാലിയിൽ വർക്കിങ് പരിജ്ഞാനവും സമാന ജോലികളിൽ പ്രവൃത്തിപരിചയവുമുള്ളവർക്ക് പങ്കെടുക്കാം. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അസൽ രേഖകളുമായി നിശ്ചിത സമയത്തിനു മുന്നേ TEQIP ഓഫീസിൽ എത്തണം. ഫോൺ: 9495043483.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (03/01/2023)
വാക് ഇൻ ഇൻ്റർവ്യൂ
കഴക്കൂട്ടം വനിത ഐ.ടി.ഐ.യിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ (ഐ.എം.സി.) കീഴിൽ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്കൂളിലേയ്ക്ക് ഡ്രൈവിംഗ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ 2023 ജനുവരി 10-ന് രാവിലെ 10.30 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പരിചയം, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ ഒറിജിനൽ രേഖകൾ സഹിതം കഴക്കൂട്ടം ഐ.ടി.ഐ. പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം. ഡ്രൈവിംഗ് സ്കൂൾ നടത്തി മുൻപരിചയമുള്ളവർക്കും വനിതകൾക്കും മുൻഗണന. വിശദവിവരങ്ങൾക്ക് - 0471- 2418317
മെഡിക്കല്‍ ഓഫീസര്‍ നിയമനം
നാഷണല്‍ ആയുഷ് മിഷനില്‍ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ബി.എ.എം.എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനും. പ്രായ പരിധി 2023 ജനുവരി 3 ന് 40 വയസ്സ് കവിയരുത്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജനുവരി 10 ന് രാവിലെ 9.30 ന് ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ കൂടിക്കാഴ്ചക്ക് ഹാജറാകണം.
അധ്യാപക നിയമനം
കണ്ണൂർ ഗവ.ടൗൺ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി കൊമേഴ്സ് ജൂനിയർ തസ്തികയിൽ താൽകാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജനുവരി ഏഴിന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ കൂടിക്കാഴ്ചക്ക് പങ്കെടുക്കാം.
കണ്ണാടിപ്പറമ്പ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി കൊമേഴ്സ് സീനിയർ തസ്തികയിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജനുവരി ഏഴിന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ കൂടിക്കാഴ്ചക്ക് പങ്കെടുക്കാം. ഫോൺ: 9961375585.
അസിസ്റ്റന്റ് മാനേജർ ഒഴിവ്
എറണാകുളത്തെ സംസ്ഥാന അർധ സർക്കാർർ സ്ഥാപനത്തിലേക്ക് അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് ഒരു താൽകാലിക ഒഴിവുണ്ട്. യോഗ്യത: എം എച്ച് ആർ എം/ എം ബി എ(എച്ച് ആർ)/ എം എസ് ഡബ്ല്യു(പി എം ആന്റ് ഐ ആർ)/ പി ജി ഡിപ്ലോമ ഇൻ പി എം ആന്റ് ഐ ആർ. പ്രായം: 18-40. നാല് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. താൽപര്യമുള്ളവർ ജനുവരി 13നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
പി ആർ ഒ നിയമനം
ജില്ലാ ആശുപത്രിയിൽ ഹെൽപ് ഡെസ്‌ക് പദ്ധതിയിൽ പബ്ലിക് റിലേഷൻ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. യോഗ്യത: ബിരുദം, എം എസ് ഡബ്ല്യു. താൽപര്യമുള്ളവർ ജനുവരി 10നു രാവിലെ 10നകം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാവണം.
അധ്യാപക ഒഴിവ്
ഒതുക്കുങ്ങല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി (ഇംഗ്ലീഷ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 9 ന് (തിങ്കള്‍) രാവിലെ 9 മണിക്ക് ഓഫീസില്‍ അഭിമുഖത്തിനു് ഹാജരാകണം.
അസിസ്റ്റന്റ് മാനേജര്‍ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് അസിസ്റ്റന്റ് മാനേജര്‍ (എ ആന്‍ഡ് എച്ച്.ആര്‍.ഡി) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനായുള്ള ഒരു താല്‍ക്കാലിക ഒഴിവ് നിലവിലുണ്ട്. എം.എച്ച്.ആര്‍.എം/എം.ബി.എ (എച്ച്.ആര്‍)/എം.എസ്.ഡബ്ല്യു (പി.എം ആന്‍ഡ് ഐ.ആര്‍)/ പി.ജി ഡിപ്ലോമ ഇന്‍ പി.എം ആന്‍ഡ് ഐ.ആര്‍ ആണ് യോഗ്യത. ഉത്പാദന മേഖലയിലുള്ള ഏതെങ്കിലും പ്രമുഖ കമ്പനിയില്‍ ചുരുങ്ങിയത് നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. പ്രതിമാസം 20,000 രൂപയാണ് വേതനം. പ്രായം 18 നും 40 നുമിടയില്‍. നിയമാനുസൃത വയസ്സിളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാഹിതം ജനുവരി 13 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. . നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ് 2 ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍ / ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.
ഡോക്ടറുടെ ഒഴിവിലേക്ക് നിയമനം
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളറട സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ താത്കാലിക അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. നിലവിലുള്ള ഒരു ഒഴിവിലേക്കാണ് നിയമനം. പ്രതിമാസ ശമ്പളം 41,000 രൂപ. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 16ന് രാവിലെ 11 മണിക്ക് വെള്ളറട മെഡിക്കല്‍ ഓഫീസറുടെ മുന്‍പാകെ ഹാജരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് അറിയിച്ചു.
തെറാപ്പിസ്റ്റ് ഒഴിവ്: കൂടിക്കാഴ്ച 6 ന്
ഒറ്റപ്പാലം ഗവ ആയുര്‍വേദ ആശുപത്രിയില്‍ ഫീമെയില്‍ തെറാപ്പിസ്റ്റ് ഒഴിവ്. കേരള സര്‍ക്കാര്‍ ഡി.എ.എം.ഇ അംഗീകരിച്ച തെറാപ്പിസ്റ്റ് കോഴ്സാണ് യോഗ്യത. പ്രായപരിധി 40. താത്പര്യമുള്ളവര്‍ ജനുവരി ആറിന് രാവിലെ 10.30 ന് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കല്‍പ്പാത്തി ചാത്തപുരം ജില്ലാ ഹോമിയോ ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 9072650492.