Updated on: 6 September, 2022 8:04 AM IST
Today's Job Vacancies (06/09/2022)

കിലയിൽ ഒഴിവുകൾ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷനിൽ (കില) നിലവിൽ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികകളിൽ സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്/ വിവിധ ബോർഡുകൾ/ കോർപ്പറേഷനുകൾ/ സ്വയംഭരണ  സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്ഥിരം നിയമനം ലഭിച്ച സമാനതസ്തികയിലും സമാന ശമ്പളസ്‌കെയിലിലും ജോലി ചെയ്യുന്ന യോഗ്യരായ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.kila.ac.in.

ബന്ധപ്പെട്ട വാർത്തകൾ: ഡിആർഡിഒയിൽ 1900 ഓളം ഒഴിവുകൾ; ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം

മെഡിക്കൽ ഓഫീസർ കരാർ നിയമനം

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന ഫെഡറേഷന്റെ തൃശൂർ ആയൂർധാര ഫാർമസ്യൂട്ടിക്കൽസ്, വയനാട് അമ്പലവയലിൽ സ്ഥിതി ചെയ്യുന്ന പഞ്ചകർമ്മ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ രണ്ട് മെഡിക്കൽ ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത ബി.എ.എം.എസ് (ട്രാവൻകൂർ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ളത്). പ്രായം 50 കവിയരുത്. കരാർ കാലാവധി ഒരു വർഷം. ശമ്പളം 25,000 രൂപ. കുറഞ്ഞത് രണ്ടുവർഷം പ്രവൃത്തിപരിചയം വേണം. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (04/09/2022)

വിശദമായ ബയോഡാറ്റാ സഹിതം sctfed@gmail.com ലോ, മാനേജിങ് ഡയറക്ടറുടെ പേരിലോ അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ സെപ്റ്റംബർ 15 നകം ലഭിക്കണം.

അറബികിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

തലേശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ അറബിക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത 55 ശതമാനത്തിൽ കുറയാതെ ബിരുദാനന്തരബിരുദ മാർക്ക് നേടിയ യു.ജി.സി നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രിൻസിപ്പലിന്റെ ചേംബറിൽ സെപ്റ്റംബർ 15 ന് രാവിലെ 10 മുതൽ നടക്കുന്ന ഇന്റർവ്യൂവിനു അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. വിശദവിവരങ്ങൾക്ക്: 0490 2346027, brennencollege@gmail.com.

ബന്ധപ്പെട്ട വാർത്തകൾ: യുപിഎസ്‍സി റിക്രൂട്ട്മെന്റ്: വിവിധ തസ്‌തികകളിലെ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

വനിതാ ഐടിഐയില്‍ ഒഴിവ്

ചാലക്കുടി ഗവ.വനിതാ ഐടിഐയില്‍ 2022-23 വര്‍ഷത്തെ പ്രവേശനത്തിന് വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍, ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി ട്രേഡുകളിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ സ്ഥാപനത്തില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 12 വൈകീട്ട് 5 മണി. ഫോണ്‍: 0480-2700816, 9497061668, 9020586130, 9809211980

ഡോക്ടര്‍മാരെ നിയമിക്കുന്നു

തൃശൂര്‍ ജനറല്‍ ആശുപത്രി കാസ്പ് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഡോക്ടര്‍മാരെ നിയമിക്കുന്നു. സെപ്റ്റംബര്‍ 5ന് ജനറല്‍ ആശുപത്രിയില്‍ രാവിലെ 10.30നാണ് അഭിമുഖം. യോഗ്യത: എംബിബിഎസ്, കേരള മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ (ടിസിഎംസി), പ്രായം 40 വയസിന് താഴെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487-2427778

അതിഥി അധ്യാപക ഒഴിവ്

എറണാകുളം മഹാരാജാസ് കോളേജിൽ അറബിക് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവ്. യോഗ്യത : അറബിക് വിഷയത്തിൽ ബിരുദാനന്തര ബിരുദം(പി.എച്ച്.ഡി/ നെറ്റ് ഉള്ളവർക്ക് മുൻഗണന. ) പ്രവൃത്തിപരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുള്ളവരും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചർ പാനലിൽ രജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 14 ന്‌ രാവിലെ 11 ന് നേരിട്ട് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് www.maharajas.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

English Summary: Today's Job Vacancies (06/09/2022)
Published on: 06 September 2022, 07:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now