Updated on: 7 April, 2023 11:58 PM IST
Today's Job Vacancies (07/04/2023)

സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവീസ് പ്രശ്‌നങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ അഡ്മിനിസ്‌ട്രേറ്റീവ് അംഗത്തിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, അപേക്ഷാഫോമിന്റെ മാതൃക ഉൾപ്പെടെ വിവരങ്ങൾ www.gad.kerala.gov.in, www.prd.kerala.gov.in, www.highcourtofkerala.nic.in, www.keralaadministrativetribunal.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.

അപേക്ഷയോടൊപ്പം വകുപ്പ് മേധാവി നൽകിയ സ്വഭാവ സർട്ടിഫിക്കറ്റും നൽകുക. കേന്ദ്ര/ സംസ്ഥാന സർവീസിലുള്ള ഉദ്യോഗസ്ഥർ കേഡർ കൺട്രോളിംഗ് അതോറിറ്റി മുഖേന അപേക്ഷിക്കണം. അപേക്ഷ ഏപ്രിൽ 26ന് വൈകിട്ട് 5 വരെ സ്വീകരിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി, പൊതുഭരണ വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695 001 എന്ന വിലാസത്തിലാണ് അപേക്ഷ അയയ്ക്കേണ്ടത്. കവറിന്റെ പുറത്ത് 'Application for the post of Administrative Member in Kerala Administrative Tribunal' എന്ന് എഴുതിയിരിക്കണം.

ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യു 11 ന്

വടക്കഞ്ചേരി കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍(ഐ.എച്ച്.ആര്‍.ഡി) വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകര്‍ക്കുള്ള ഇന്റര്‍വ്യൂ ഏപ്രില്‍ 11 ന് കോളെജില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റ്/പി.എച്ച്.ഡിയുമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്കായി www.casvdy.org ലോ 04922 255061 ലോ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളജില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ (പ്ലംബര്‍) ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത എസ് എസ് എല്‍ സി, ബന്ധപ്പെട്ട വിഷയത്തില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഏപ്രില്‍ 10 രാവിലെ 10.30ന് കോളജില്‍ എഴുത്തുപരീക്ഷ/ ഇന്റര്‍വ്യൂവിന് ഹാജരാകണം. വിവരങ്ങള്‍ക്ക് www.ceknpy.ac.in ഫോണ്‍- 0476 2666160, 2665935.

അങ്കണവാടി വർക്കർ, ഹെൽപ്പർ

ചൊവ്വന്നൂർ ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിൽ വരുന്ന ചൊവ്വന്നൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ  വർക്കർ /ഹെൽപ്പർ തസ്തികയിൽ ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ  ക്ഷണിച്ചു.

അപേക്ഷകർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരും 18 നും 46 നും ഇടക്ക് പ്രായമുള്ളവരും ആയിരിക്കണം. വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താതരം പാസ്സാകാൻ പാടിലാത്തതുമാണ്. പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് അനുവദിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 12ന് പകൽ മൂന്നുമണിവരെ.

അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിൽ വാളകം പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടെ ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. വാളകം പഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തത്പരരുമായ വനിതകളായ ഉദ്യോഗാർത്ഥികൾ ഏപ്രിൽ 11, 12 തീയതികളിൽ വാളകം പഞ്ചായത്ത് ഓഫീസിൽ വച്ച് നടക്കുന്ന ഇന്റവ്യൂവിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ : 04852814205

അധ്യാപക നിയമനം

 ജില്ല എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്‌കൂളിലെ അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ഫിസിക്കല്‍ എഡ്യുക്കേഷന്‍, മ്യൂസിക്, ഡാന്‍സ്, ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകളുളളത്. ബന്ധപ്പെട്ട വിഷയങ്ങളില്‍ പി.ജി.യും ബി.എഡുമാണ് യോഗ്യത. യോഗ്യരായവര്‍ ഏപ്രില്‍ 11-ന് രാവിലെ 10-ന് ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുളള എംപ്ലോയിബിലിറ്റി സെന്ററില്‍ എത്തണം. ഫോണ്‍: 0477-2230624, 8304057735.

ഹയർ സെക്കൻഡറി ടീച്ചർ ഒഴിവ്

കൊല്ലം ജില്ലയിലെ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി ടീച്ചറുടെ ഒഴിവുണ്ട്. മാത്തമാറ്റിക്സ്, ബോട്ടണി ടീച്ചർമാരുടെ ഒഴിവാണുള്ളത്. ഭിന്നശേഷി - കാഴ്ച പരിമിതർക്കായി മാത്തമാറ്റിക്സ് ഒഴിവും ശ്രവണപരിമിതർക്കായി ബോട്ടണി ടീച്ചർ ഒഴിവും സംവരണം ചെയ്തിരിക്കുന്നു. എം എസ്സി മാത്തമാറ്റിക്സ്, എം എസ്സി ബോട്ടണി ആണ് അതത് തസ്തികകളിലേക്കുള്ള യോഗ്യത. ബി എഡ്, സെറ്റ് അല്ലെങ്കിൽ സമാന യോഗ്യത ഉണ്ടാവണം. 45600 - 95600 ആണ് ശമ്പള സ്‌കെയിൽ. 01/01/2023ന് 40 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം).

പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 13നകം ബന്ധപ്പെട്ട എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ. ഒ. സി ഹാജരാക്കണം.

English Summary: Today's Job Vacancies (07/04/2023)
Published on: 07 April 2023, 11:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now