Updated on: 7 June, 2023 8:50 AM IST
Today's Job Vacancies (07/06/2023)

വാക്ക് ഇൻ ഇന്റർവ്യൂ 12 ന്

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിലേക്ക് എച്ച്എംസി പദ്ധതി പ്രകാരം ദിവസമേ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. എക്സ് മിലിറ്ററി സർവ്വീസ് / പാരാ മിലിറ്ററി സർവ്വീസ് വിഭാഗക്കാരിൽ 60 വയസ്സിൽ താഴെയുള്ള പുരുഷ വിമുക്തഭടന്മാരെ നിയമിക്കുന്നതിനായി 12ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ വടക്കാഞ്ചേരി ജില്ലാ ആശുപത്രി ഓഫീസിൽ നടത്തും.ഉദ്യോഗാർത്ഥികൾ ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും ഓരോ കോപ്പിയും വിമുക്തഭടൻ ആണെന്ന് തെളിയിക്കുന്ന രേഖയുമായി ഹാജരാക്കണം. ഫോൺ 04884 235214

കൂടിക്കാഴ്ച 12 ന്

പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ 2023 -24 അധ്യയന വർഷത്തിൽ പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ അതിഥി അധ്യാപകരെ ആവശ്യമുണ്ട്. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച യോഗ്യതയുള്ളവരും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ അവരുടെ വയസ്സ് പ്രവർത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾ  സഹിതം ജൂൺ 12ന് കാലത്ത് 10:30 പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കണം.ഇവരുടെ അഭാവത്തിൽ 50 ശതമാനം മാർക്കോട് കൂടി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും. ഫോൺ 0466 2212223

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ നേവിയിൽ അഗ്‌നിവീർ തസ്‌തികയിൽ 1465 ഒഴിവുകൾ

വാക്-ഇൻ-ഇന്റർവ്യൂ

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായുള്ള മെസഞ്ചർ തസ്തികയിൽ ആലപ്പുഴ ജില്ലയിലുള്ള ഒഴിവിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും. പത്താം ക്ലാസ് പാസ് ആണ് യോഗ്യത. പ്രായം 25നും 45നും ഇടയിൽ. സമാന ജോലിയിൽ പ്രവൃത്തിപരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം. താത്പര്യമുള്ളവർ സ്വയം തയാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 13ന് രാവിലെ 11ന് ആലപ്പുഴ ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓഫീസൽ (ജെൻഡർ പാർക്കിനും ജനറൽ ആശുപത്രിക്കും സമീപം) എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666.

ബന്ധപ്പെട്ട വാർത്തകൾ: ICAR - CTCRI ൽ യുവ പ്രൊഫഷണലിൻറെ ഒഴിവ് - വാക്ക്-ഇൻ-ഇന്റർവ്യൂ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഒഴിവുകൾ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് (ഒഴിവ് 1), പ്രിൻസിപ്പൽ സയന്റിസ്റ്റ് (7 ഒഴിവ്) തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങൾക്ക്: www.iav.kerala.gov.in.

പ്രോജക്ട് ഓഫീസർ കരാർ നിയമനം

തിരുവനന്തപുരം വികാസ് ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ പ്രോജക്ട് ഓഫീസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 36000 രൂപ സമാഹൃത വേതനത്തിൽ ഒരു വർഷത്തേക്കുള്ള താത്കാലിക നിയമനമാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പുതിയ പ്രോജക്ടുകൾ തയ്യാറാക്കി നടപ്പിലാക്കുക, സെൻട്രലി സ്‌പോൺസേഡ് സ്‌കീമുകളുടെ മോണിറ്ററിങ് എന്നിവയാണ് പ്രധാന ചുമതലകൾ. സമാന മേഖലയിൽ പ്രവൃത്തി പരിചയമുളള ഉദ്യോഗാർത്ഥികൾ പൂർണ്ണമായ ബയോഡാറ്റ, യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ സഹിതമുള്ള അപേക്ഷ ജൂൺ 21 ന് മുമ്പായി ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ നാലാം നില, തിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്:  www.minoritywelfare.kerala.gov.in.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (04/06/2023)

അങ്കണവാടി വർക്കർ/ ഹെൽപ്പർ ഒഴിവ്

കോട്ടയം: വനിതാ ശിശുവികസന വകുപ്പിനു കീഴിലെ കടുത്തുരുത്തി ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള ഞീഴൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ   വർക്കർ/ ഹെൽപ്പർ തസ്തികകളിൽ നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാനിടയുള്ളതുമായ ഒഴിവുകളിലേക്ക് ഞീഴൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളിൽനിന്നുംഅപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ  20 .കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കടുത്തുരുത്തി ശിശു വികസന പദ്ധതി ഓഫീസിൽ നിന്നും അറിയാവുന്നതാണ്. ഫോൺ നമ്പർ:9188959698,9495386469

English Summary: Today's Job Vacancies (07/06/2023)
Published on: 07 June 2023, 08:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now