Updated on: 7 October, 2023 9:03 AM IST
Today's Job Vacancies (07/10/2023)

കെക്സ്കോണിൽ വിമുക്തഭടന്മാർക്ക് അവസരം

കേരളത്തിലുള്ള കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും ജനുവരി 2024 മുതൽ ഡിസംബർ 2024 വരെ വന്നേക്കാവുന്ന സെക്യൂരിറ്റി സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, ട്രേഡ്സ്മെൻ എന്നീ ഒഴിവുകളിലേക്ക് പുനരധിവാസ പദ്ധതി പ്രകാരം വിന്യസിക്കുന്നതിനു വേണ്ടി കെക്സ്കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാരിൽ നിന്നും ആശ്രിതരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷകൾ ഓൺലൈനായി ഒക്ടോബർ 20നു രാവിലെ 10 മുതൽ നവംബർ 30നു വൈകിട്ട് അഞ്ചു വരെ സമർപ്പിക്കാം. ഈ അപേക്ഷകരിൽ നിന്നും 2024 ജനുവരി ഒന്നു മുതൽ   2024 ഡിസംബർ 31 വരെയുള്ള വിന്യാസത്തിന് അപേക്ഷ പ്രകാരം സ്ക്രീനിംഗ് നടത്തും.

കെക്സോൺ മുഖാന്തിരം വിന്യസിക്കപ്പെട്ടിട്ടുള്ളവർക്കും അവരുടേതല്ലാത്ത കാരണങ്ങളാൽ വിന്യാസത്തിൽ നിന്നും പിരിയേണ്ടിവന്നവരുമായ വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാം. അച്ചടക്ക വിഷയ കാരണങ്ങളാൽ പിരിച്ചുവിടപ്പെട്ടവരും, പ്രോവിഡന്റ് ഫണ്ടിലെ പെൻഷൻ ഫണ്ട് അടക്കം പിൻവലിച്ചവരും, 01 ജനുവരി 1969 നു മുൻപ് ജനിച്ചവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകൾ www.kexcon.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രം സമർപ്പിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് KEXCON, TC – 25/838, Vimal Mandir, Opposite Amritha Hotel, Thycaud P O, Thiruvananthapuram – 695014 എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 0471-2332558.

വാക് ഇൻ ഇന്റർവ്യൂ

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പേറ്റന്റ് ഇൻഫർമേഷൻ സെന്ററിലേക്ക് (PIC – Kerala) പ്രൊജക്റ്റ് അസ്സോസിയേറ്റിനെ തിരഞ്ഞെടുക്കുന്നതിലേക്കായി ഒക്ടോബർ 12നു രാവിലെ പത്തിനു വാക്-ഇൻ-ഇന്റർവ്യൂ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.kscste.kerala.gov.in.

സ്പേസ് പാർക്കിൽ ഒഴിവുകൾ

ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിർമാണത്തിനും ഗവേഷണത്തിനുമായി വിഭാവനം ചെയ്തിട്ടുള്ള കേരള സ്പേസ് പാർക്കിൽ ചീഫ് ഫിനാൻസ് ഓഫീസർ, മാനേജർ (പി.എം.ഒ./പി.ആർ.ഒ.) എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 17. വിശദവിവരങ്ങൾക്ക്: www.cmd.kerala.gov.in.

അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം ഒമ്പതിന്

തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ (ഒഴിവ് – 1, യോഗ്യത  55% മാർക്കിൽ കുറയാത്ത എം.എസ്.സി കെമിസ്ട്രിനെറ്റ്/പി.എച്ച് ഡി ഉള്ളവർക്ക്  മുൻഗണന) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ഒക്ടോബർ ഒമ്പതിന് രാവിലെ 10 മണിക്ക് കോളേജിൽ വച്ച്  നടക്കും. വിശദവിവരങ്ങൾ www.cpt.ac.in വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 04712360391

ചീഫ് ടെക്നിക്കൽ എക്സാമിനർ ഡെപ്യൂട്ടേഷൻ ഒഴിവ്

ധനകാര്യ (പരിശോധന – സാങ്കേതികം) വകുപ്പിലെ ചീഫ് ടെക്നിക്കൽ എക്സാമിനർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. (വിജ്ഞാപനം നം. 2324348/Admin-C2/9/2023/Fin). ഒക്ടോബർ 31 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ ധനവകുപ്പിന്റെ www.finance.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

ഡയാലിസിസ് ടെക്നിഷ്യൻ

കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കാസ്പ് സ്കീമിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വയസ്: 18 – 41. വേതനം (കൺസോളിഡേറ്റഡ്): 17,000 അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഡയാലിസിസ് ടെക്നിഷ്യൻ കോഴ്സിൽ ഡിഗ്രി / ഡിപ്ലോമയും കേരള സ്റ്റേറ്റ്  പാരാമെഡിക്കൽ  കൗൺസിൽ  രജിസ്ട്രേഷനുമാണ് യോഗ്യത.

ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അഭിമുഖത്തിനായി യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം ഒക്ടോബർ 10നു രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ എത്തണം.

അന്യത്ര സേവനത്തിന് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ സെക്ഷൻ ഓഫീസർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ വെബ്സൈറ്റിൽ സന്ദർശിക്കുക (www.kelsa.nic.in).

ഹയർ സെക്കൻഡറി ടീച്ചർ: കാഴ്ച പരിമിതർക്ക് അപേക്ഷിക്കാം

കൊല്ലം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഫിസിക്സ് (സീനിയർ) തസ്തികയിൽ ഭിന്നശേഷി-കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്.

 50 ശതമാനം മാർക്കിൽ കുറയാതെ ഫിസിക്സിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബിഎഡും സെറ്റ് / നെറ്റ് / എംഎഡ് / എംഫിൽ / പി.എച്ച്.ഡി / തത്തുല്യവും വേണം. എസ്.ടി / എസ്.സി. / എസ്.ടി / ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് സർക്കാർ ഉത്തരവുപ്രകാരമുള്ള മാർക്ക് ഇളവ് ലഭിക്കും. ശമ്പള സ്കെയിൽ: 55200-115300. പ്രായപരിധി: 01.01.2023 ന് 40 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ്  സഹിതം).

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 12 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

English Summary: Today's Job Vacancies (07/10/2023)
Published on: 07 October 2023, 08:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now