Updated on: 7 November, 2022 8:15 AM IST
Today's Job Vacancies (07/11/2022)

എറണാകുളം: ജില്ലയിലെ ഒരു കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്‌ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 18.11.2022 ന് മുൻപായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (05/11/2022)

അസിസ്റ്റന്റ് എഞ്ചിനീയർ ( പെയിന്റിങ്ങ് ) -1 ഒഴിവ് (എസ്.സി - 1)

പ്രായപരിധി 11.11.2022 ന് 18-50

ശമ്പളം 28,000 - 110000.

യോഗ്യത - കെമിസ്ട്രിയിലെ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും എഞ്ചിനീയറിംഗ് ബ്രാഞ്ചിലുള്ള മൂന്ന് വർഷത്തെ ഡിപ്ലോമയും, NACE or FROSO ലെവൽ 1 ഇൻസ്‌പെക്ടർ യോഗ്യതയും കപ്പൽ നിർമ്മാണ ശാലയിൽ നിന്നോ, വലിയ എഞ്ചിനീയറിംഗ് കമ്പനികളിൽ നിന്നോ പെയിന്റിംഗ് ജോലിയിൽ നേടിയിട്ടുള്ള 7 വർഷത്തെ പ്രവർത്തി പരിചയം. അല്ലെങ്കിൽ പെയിന്റർ ട്രേഡിലെ ഐ.റ്റി.ഐ (എൻ.റ്റി.സി) & എൻ.എ.സിയും കപ്പൽ നിർമ്മാണ ശാലയിൽ നിന്നോ, വലിയ എന്ഞ്ചിനീയറിംഗ് കമ്പനികളിൽ നിന്നോ പെയിന്റിംഗ് ജോലിയിൽ നേടിയിട്ടുള്ള 22 വർഷത്തെ പ്രവർത്തി പരിചയം.

അസിസ്റ്റന്റ് എഞ്ചിനീയർ (വെൽഡിങ്) -2 ഒഴിവുകൾ (എസ്.സി 02)

പ്രായപരിധി 11.11.2022 ന് 18-50

ശമ്പളം - 28000- 100000.

യോഗ്യത - മൂന്ന് വർഷത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗിലെ ഡിപ്ലോമയും (വിമുക്തഭടൻ തത്തുല്യ യോഗ്യത), കപ്പൽ നിർമ്മാണ ശാലയിൽ നിന്നോ, വലിയ എഞ്ചിനീയറിംഗ് കമ്പനികളിൽ നിന്നോ വെൽഡിങ് ജോലിയിൽ നേടിയിട്ടുള്ള 7 വർഷത്തെ പ്രവർത്തി പരിചയത്തിൽ 2 വർഷം സൂപ്പർവൈസറി ഗ്രേഡിലുള്ളതും അല്ലെങ്കിൽ വെൽഡർ ട്രേഡിൽ ഐ.റ്റി.ഐ (എൻ.റ്റി.സി) & എൻ.എ.സിയും കപ്പൽ നിർമ്മാണ ശാലയിൽ നിന്നോ, വലിയ എന്ഞ്ചിനീയറിംഗ് കമ്പനികളില് നിന്നോ നേടിയിട്ടുള്ള 22 വർഷക്കലത്തെ പ്രവർത്തി പരിചയം.

ബന്ധപ്പെട്ട വാർത്തകൾ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ 1422 ഓഫിസർ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു; ശമ്പളം 36,000-63,840 രൂപ വരെ

അസിസ്റ്റന്റ് എഞ്ചിനീയർ ( സ്ട്രക്ച്ചറൽ) - 01 ഒഴിവ് ( എസ്.സി- 01)

പ്രായപരിധി 11.11.2022 ന് 18-50

ശമ്പളം - 28000- 100000.

യോഗ്യത- മൂന്ന്  വർഷത്തെ മെക്കാനിക്കൽ എൻഞ്ചിനീയറിംഗിലെ ഡിപ്ലോമയും (വിമുക്തഭടൻ തത്തുല്യ യോഗ്യത), കപ്പൽ നിർമ്മാണ ശാലയിൽ നിന്നോ വലിയ എഞ്ചിനീയറിംഗ് കമ്പനികളിൽ നിന്നോ സ്ട്രക്ച്ചറൽ ഫിറ്റിങ്സ് ജോലിയിൽ നേടിയിട്ടുള്ള 7 വർഷത്തെ പ്രവർത്തി പരിചയത്തിൽ 2 വർഷം സൂപ്പർവൈസറി ഗ്രേഡിലുള്ളതും അല്ലെങ്കിൽ ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിലെ ഐ.റ്റി.ഐ (എൻ.റ്റി.സി) & എൻ.എ.സിയും കപ്പൽ നിർമ്മാണ ശാലയിൽ നിന്നോ, വലിയ എഞ്ചിനീയറിംഗ് കമ്പനികളിൽ നിന്നോ നേടിയിട്ടുള്ള 22 വർഷത്തെ പ്രവർത്തി പരിചയം.

ബന്ധപ്പെട്ട വാർത്തകൾ: എസ്‌എസ്‌സി കോൺസ്റ്റബിൾ ജിഡി റിക്രൂട്ട്‌മെന്റ് 2022: 24369 വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഇലട്രിക്കൽ) - 01 ഒഴിവ് (എസ്.ടി- 01)

ശമ്പളം 28,000 - 110000

പ്രായപരിധി 11.11.2022 ന് 18-40,

നിയമാനുസൃത വയസ്സിളവ് ബാധകമായിരിക്കും.

യോഗ്യത - മൂന്ന് വർഷത്തെ ഇലക്ട്രിക്കൽ എൻഞ്ചിനീയറിംഗിലെ ഡിപ്ലോമയും  കപ്പൽ നിർമ്മാണ ശാലയിൽ നിന്നോ, വലിയ എഞ്ചിനീയറിംഗ് കമ്പനികളിൽ നിന്നോ ഇൻസ്റ്റാളേഷൻ ആൻഡ് കമ്മീഷനിങ് ഓഫ് ഇലക്ട്രിക്കൽ സിസ്റ്റംസ് ജോലിയിൽ നേടിയിട്ടുള്ള 4 വർഷത്തെ പ്രവർത്തി പരിചയം.

വെൽഡർ കം ഫിറ്റർ ( പ്ലംബർ) - 1 ( എസ്.ടി - 01)

ശമ്പളം 22500 - 73750

പ്രായപരിധി 11.11.2022 ന് 18-40, വിമുക്ത ഭടന്മാർക്കും ഭിന്നശേഷിക്കാർക്കും

നിയമാനുസൃത വയസ്സിളവ് ബാധകമായിരിക്കും.

യോഗ്യത - എസ്.എസ്.എൽ.സിയും ,പ്ലംബർ പൈപ്പ് ഫിറ്റർ ട്രേഡിലെ ഐ.റ്റി.ഐ (എൻ.റ്റി.സി) & എൻ.എ.സിയും കപ്പൽ നിർമ്മാണ ശാലയിൽ നിന്നോ, വലിയ എഞ്ചിനീയറിംഗ് കമ്പനികളിൽ നിന്നോ നേടിയിട്ടുള്ള 5 വർഷത്തെ പ്രവർത്തി പരിചയം.

ഫിറ്റർ ( ഇലട്രിക്കൽ) - (എസ്.ടി 01)

ശമ്പളം 22500 - 73750

പ്രായപരിധി 11.11.2022 ന് 18-40, വിമുക്ത ഭടന്മാർക്കും ഭിന്നശേഷിക്കാർക്കും

നിയമാനുസൃത വയസ്സിളവ് ബാധകമായിരിക്കും.

യോഗ്യത - എസ്.എസ്.എൽ.സിയും, ഇലക്ട്രിഷ്യൻ ട്രേഡിലെ ഐ.റ്റി.ഐ (എൻ.റ്റി.സി) & എൻ.എ.സിയും കപ്പൽ നിർമ്മാണ ശാലയിൽ നിന്നോ, വലിയ എൻഞ്ചിനീയറിംഗ് കമ്പനികളിൽ നിന്നോ നേടിയിട്ടുള്ള 5 വർഷത്തെ പ്രവർത്തി പരിചയം.

ഷിപ്പ് റൈറ്റ് വുഡ് (എസ്.ടി -01)

ശമ്പളം - 22500- 73750

പ്രായപരിധി 11.11.2022 ന് 18-40, വിമുക്ത ഭടന്മാർക്കും ഭിന്നശേഷിക്കാർക്കും

നിയമാനുസൃത വയസ്സിളവ് ബാധകമായിരിക്കും.

യോഗ്യത - എസ്.എസ്.എൽ.സിയും, ഷിപ്പ് റൈറ്റ് വുഡ്/ കാർപെന്റർ ട്രേഡിലെ ഐ.റ്റി.ഐ (എൻ.റ്റി.സി) & എൻ.എ. സിയും കപ്പൽ നിർമ്മാണ ശാലയിൽ നിന്നോ, വലിയ എഞ്ചിനീയറിംഗ് കമ്പനികളിൽ നിന്നോ കാർപെന്ററി ജോലിയിൽ നേടിയിട്ടുള്ള 5 വർഷത്തെ പ്രവർത്തി പരിചയം.

കൂടുതൽ വിവരങ്ങൾക്ക് 0484 2422458

English Summary: Today's Job Vacancies (07/11/2022)
Published on: 07 November 2022, 07:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now