Updated on: 7 December, 2022 8:33 AM IST
Today's Job Vacancies (07/12/2022)

മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസിൽ കരാർ /ദിവസവേതന വ്യവസ്ഥയിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഡിസംബർ 10 ന് രാവിലെ 10.00 മണിക്ക് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. പ്രായപരിധി 35 വയസ്സ്. താല്പര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ പ്രമാണങ്ങളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അന്നേ ദിവസം രാവിലെ 9.00 മണിക്ക് ഗാർഡൻ ഓഫിസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.mbgips.in, 0495243093

ഡെപ്യൂട്ടേഷൻ നിയമനം

മലയാളം മിഷനിൽ അന്യത്ര സേവന വ്യവസ്ഥയിൽ അസിസ്റ്റന്റിനെ ആവശ്യമുണ്ട്. വിശദവിവരങ്ങൾക്ക് മലയാളം മിഷൻ വെബ്സൈറ്റ് www.mm.kerala.gov.in സന്ദർശിക്കുക. അവസാന തീയതി ഡിസംബർ 21നു വൈകിട്ട് നാല് മണി.  

ബന്ധപ്പെട്ട വാർത്തകൾ: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 30 വിവിധ തസ്തികകളിലെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

പ്രമാടം ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ എല്‍എസ്ജിഡിയുടെ കാര്യാലയത്തിലേക്ക് ഒരു ക്ലര്‍ക്കിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പ്ലസ്ടു പാസായവരും കമ്പ്യൂട്ടര്‍ പരിജ്ഞാനം (മലയാളം വേര്‍ഡ് പ്രോസസിംഗ് അറിയാവുന്നവര്‍ക്ക് മുന്‍ഗണന) ഉള്ളവരായിരിക്കണം അപേക്ഷകര്‍. താത്പര്യമുള്ളവര്‍ ഡിസംബര്‍ 12 ന്  രാവിലെ 11 ന് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം പ്രമാടം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് ഹാജരാകണം. പ്രമാടം ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. ഫോണ്‍:0468 2242215, 2240175.

യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്

കുറ്റപ്പുഴ ഗവ.ഹോമിയോ ഡിസ്പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ  ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് പ്രതിമാസം 8000 രൂപ നിരക്കില്‍ 50 വയസില്‍ താഴെയുളളവരെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലകള്‍ /ഗവണ്‍മെന്റില്‍ നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പരിശീലന സര്‍ട്ടിഫിക്കറ്റോ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള യോഗ പി.ജി സര്‍ട്ടിഫിക്കറ്റ്/ബിഎന്‍വൈഎസ്, എം എസ് സി (യോഗ), എം ഫില്‍ (യോഗ) സര്‍ട്ടിഫിക്കറ്റോ ഉളളവര്‍ക്ക് ഡിസംബര്‍ 14 ന് രാവിലെ 10 മുതല്‍ 11 വരെ കുറ്റപ്പുഴ ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന കൂടികാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഫോണ്‍ : 04692600262.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (05/12/2022)

യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്

വളളംകുളം ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് പ്രതിമാസം 8000 രൂപ നിരക്കില്‍ 50 വയസില്‍ താഴെയുളളവരെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലകള്‍ /ഗവണ്‍മെന്റ് നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പരിശീലന സര്‍ട്ടിഫിക്കറ്റോ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള യോഗ പി.ജി സര്‍ട്ടിഫിക്കറ്റ്/ബിഎഎംഎസ് /ബിഎന്‍വൈഎസ്, എം എസ് സി (യോഗ), എം ഫില്‍ (യോഗ) സര്‍ട്ടിഫിക്കറ്റോ ഉളളവര്‍ക്ക് ഡിസംബര്‍ 14 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ വള്ളംകുളം ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കാം. ബയോഡേറ്റ,  അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ എന്നിവ കൊണ്ടു  വരണം. ഫോണ്‍ : 9562323306.

ഡാറ്റാ എൻട്രി ഓപ്പറേറ്റ‍ർ ഒഴിവ്

പട്ടികവർഗ വികസന വകുപ്പിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് നിയമനത്തിനായി നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർത്ഥികൾ പട്ടികവർഗ വിഭാഗത്തിൽ നിന്നും ഉള്ളവരായിരിക്കണം. ബിരുദവും ഗവൺമെന്റ്  അംഗീകൃത പി.ജി.ഡി.സി.എ അല്ലെങ്കിൽ ഡി.സി.എ യോഗ്യതയുമുണ്ടായിരിക്കണം.

പ്രായപരിധി 21-35 വയസ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം, പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും. നിയമനം പട്ടികവർഗ വികസന വകുപ്പ് ആസ്ഥാനകാര്യാലയത്തിൽ (തിരുവനന്തപുരം) ആയിരിക്കും. നിയമനം തികച്ചും താൽക്കാലികവും മൂന്നു മാസ കാലയളിവിലേക്കും മാത്രമായിരിക്കും.

ബന്ധപ്പെട്ട വാർത്തകൾ: വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 2521 അപ്രന്റിസ് ഒഴിവുകൾ

നിശ്ചിത മാതൃകയിലുള്ള  അപേക്ഷയിൽ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ഡയറക്ടർ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം - 695 033 എന്ന വിലാസത്തിൽ സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10 വൈകിട്ട് അഞ്ചുവരെ. വൈകി ലഭിക്കുന്ന  അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽവിവരങ്ങൾക്ക്: www.stdd.kerala.gov.in.

ഡെപ്യൂട്ടേഷൻ/കരാർ നിയമനം

കൃഷി വകുപ്പ് ആരംഭിക്കുന്ന മൂല്യവർദ്ധിത കാർഷിക പദ്ധതി ആവിഷ്‌കരണ ടീമിൽ പങ്കെടുക്കാനുള്ള പ്രൊഫഷണലുകളെ ഹ്രസ്വകാല ഡെപ്യൂട്ടേഷൻ/കരാറിൽ നിയമിക്കുന്നു. കൃഷി/എൻജിനിയറിങ്ങിൽ ബിരുദവും, ബിരുദാനന്തര ബിരുദവും, ഡോക്ടറൽ ബിരുദവും, മികച്ച ആശയ പ്രകാശനവും (സംഭാഷണം, എഴുത്ത്, അവതരണം) ഉള്ളവർക്ക് മുൻഗണന.

സർക്കാർ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സർവകലാശാലകളിലോ നിയമിതരായിട്ടുള്ളവർ https://forms.gle/4QijsFeyfnRwQ3GK9 എന്ന ഓൺലൈൻ ഫോമിൽ വിശദാംശങ്ങൾ ഡിസംബർ 15 ഉച്ചയ്ക്ക് മുമ്പ് നൽകണം. യോഗ്യരായ അപേക്ഷകരെ ഹ്രസ്വ പട്ടിക തയാറാക്കി ബന്ധപ്പെടും.

കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് നിയമനം: 12 വരെ അപേക്ഷിക്കാം

കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് അയല്‍ക്കൂട്ട അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബികോം ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടാലി യോഗ്യത എന്നിവ ഉണ്ടായിരിക്കണം. 2022 ഒക്‌ടോബര്‍ 28 ന് 20 നും 35 നും മധ്യേ പ്രായമുള്ളവരായിരിക്കണം. അപേക്ഷാ ഫോറം www.kudumbashree.org  ല്‍ ലഭിക്കും. അപേക്ഷയോടൊപ്പം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, പാലക്കാട് എന്ന പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി, ഫോട്ടോ സഹിതം ഡിസംബര്‍ 12 ന് വൈകീട്ട് അഞ്ചിനകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ പാലക്കാട്- 678001 ല്‍ നല്‍കണം. നേരത്തെ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കണ്ടതില്ലെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2505627.

കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

കുടുംബശ്രീ ജില്ലാ മിഷനിലെ വിവിധ പദ്ധതികളില്‍ ബ്ലോക്ക്തല നിര്‍വഹണത്തിനായി ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം. ബ്ലോക്ക് കോര്‍ഡിനേറ്റര്‍ (എന്‍.ആര്‍.എല്‍.എം, സോഷ്യല്‍ ഡെവലപ്പ്‌മെന്റ്) തസ്തികയിലേക്ക് ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബ്ലോക്ക് കോര്‍ഡിനേറ്റര്‍ (ഫാം ലൈവ്‌ലിഹുഡ്) തസ്തികയില്‍ വി.എച്ച്.സി (അഗ്രി) ആണ് യോഗ്യത. ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എം.ഐ.എസ് (വനിതകള്‍ക്ക് മാത്രം) ഒഴിവിലേക്ക് അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. മൂന്ന് തസ്തികകളിലേക്കും അപേക്ഷിക്കുന്നവര്‍ കുടുംബശ്രീ അംഗം/കുടുംബശ്രീ കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായവരാകണം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

അപേക്ഷകര്‍ക്ക് 2022 നവംബര്‍ ഒന്നിന് പ്രായം 35 ല്‍ കവിയരുത്. അപേക്ഷ ഫോറം www.kudumbashree.org ല്‍ ലഭിക്കും. അപേക്ഷകര്‍ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ എന്ന പേരില്‍ മാറ്റാവുന്ന 200 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, കുടുംബശ്രീ അംഗമാണെന്ന് തെളിയിക്കുന്ന കുടുംബശ്രീ അയല്‍ക്കൂട്ട/സി.ഡി.എസ് ഭാരവാഹികളുടെ സാക്ഷ്യപത്രം, ഫോട്ടോ എന്നിവ സഹിതം അയക്കണം. കവറിന് പുറത്ത് ഏത് തസ്തികയിലേക്കുള്ള അപേക്ഷയാണെന്ന് പ്രത്യേകം രേഖപ്പെടുത്തണം. അപേക്ഷകള്‍ ഡിസംബര്‍ 15 ന് വൈകീട്ട് അഞ്ചിനകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്-678001 ല്‍ നല്‍കണമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491-2505627.

English Summary: Today's Job Vacancies (07/12/2022)
Published on: 07 December 2022, 12:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now