Updated on: 8 November, 2023 9:03 AM IST
Today's Job Vacancies (08/11/2023)

വാക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം ഗവ. നഴ്‌സിങ് കോളജിൽ ഒരു വർഷത്തേക്ക് നഴ്‌സിങ് ട്യൂട്ടർ തസ്തികയിലെ രണ്ട് ഒഴിവിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും.

പ്രതിമാസ സ്റ്റൈപ്പന്റ് 20,500 രൂപ. യോഗ്യത: നഴ്സിംഗിൽ എം.എസ്‌സിയും കെ.എൻ.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 14 ന് രാവിലെ 10 ന് തിരുവനന്തപുരം ഗവ. നഴ്‌സിങ് കോളജിൽ ഹാജരാകണം.

അന്യത്ര സേവനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

സംസ്ഥാന നാഷണൽ സർവീസ് സ്കീം ഓഫീസിലെ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ അന്യത്ര സേവനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലോ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലോ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. കെ.എസ്.ആർ റൂൾ 144 പ്രകാരമുള്ള അപേക്ഷയും മാതൃ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യ പത്രവും അടങ്ങിയ അപേക്ഷ സംസ്ഥാന എൻ.എസ്.എസ് ഓഫീസർ, സംസ്ഥാന എൻ.എസ്.എസ് സെൽ, 4-ാം നില, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ 27 ന് വൈകിട്ട് അഞ്ചിനകം നൽകണം. വിശദ വിവരങ്ങൾ ഓഫീസ് പ്രവർത്തന സമയത്ത് ലഭിക്കും.

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ നിലവിലുള്ള ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിലുള്ള നിയമനത്തിന് സമാന തസ്തികയിലുള്ള വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : www.ksmha.org.

ഗസ്‌റ്റ് ഫാക്കൽറ്റി നിയമനം : തീയതി നീട്ടി

എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസേബിലിറ്റി സ്റ്റഡീസിലേക്ക് ഭിന്നശേഷിയുള്ള കുട്ടികളെ ഫ്‌ളോറൽ ഡെക്കറേഷൻ ആൻഡ്‌ ബൊക്കെ മേക്കിങ്, ഓർണമെന്റ്‌ മേക്കിങ്, ഗ്ലാസ്സ്/പോട്ട് എംപോസിങ് പെയിന്റിങ് കോഴ്‌സുകൾ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കൽറ്റിയെ ആവശ്യമുണ്ട്.

ബാച്ച്‌ലർ ഓഫ് ഫൈൻ ആർട്‌സ്/ഡിപ്ലോമ ഇൻ ഫൈൻ ആർട്‌സ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും പ്രവൃത്തിപരിചയവും  ഉള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്. മേൽപ്പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഫ്‌ളോറൽ ഡെക്കറേഷൻ ആൻഡ് ബൊക്കെ മേക്കിങ്, ഓർണമെന്റ്‌ മേക്കിങ്, ഗ്ലാസ്സ്/പോട്ട് എംപോസിങ് പെയിന്റിങ്ങിലുള്ള സാധുവായ സർട്ടിഫിക്കറ്റും പ്രവർത്തിപരിചയവും  ഉള്ളവരെയും പരിഗണിക്കും.

താൽപര്യമുള്ളവർ ബയോഡാറ്റയും, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം നവംബർ 10നു വൈകിട്ട് അഞ്ചിനു മുമ്പായി ഡയറക്ടർ ഇൻ ചാർജ്, സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസേബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം 695012  എന്ന വിലാസത്തിൽ ലഭ്യമാക്കണം.  കൂടുതൽ വിവരങ്ങൾക്ക്: 0471 2345627.

ട്രെയിനി പ്രോഗ്രാം

കോഴിക്കോട് സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റിൽ ട്രെയിനികളായി ലാബ് അറ്റൻഡർമാരെ ആറു മാസത്തേയ്ക്ക് നിയമിക്കുന്നു. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളോജി നടത്തുന്ന ഡിപ്ലോമ പ്രോഗ്രാം കോഴിക്കോട് സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റിൽ നിന്നും പാസ്സായവർക്കുള്ളതാണ് ഈ പ്രോഗ്രാം. പതിനായിരം രൂപ പ്രതിമാസ സ്റ്റൈപെൻഡ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള താത്‌പര്യമുള്ളവർ നവംബർ പത്താം തിയ്യതിക്ക് മുൻപായി പ്രിൻസിപ്പൽ മുൻപാകെ അപേക്ഷ സമർപ്പിക്കണം. ഫോൺ : 0495 2385861

English Summary: Today's Job Vacancies (08/11/2023)
Published on: 08 November 2023, 08:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now