Updated on: 11 August, 2022 7:04 AM IST
Today's Job Vacancies (11/08/2022)

റബ്ബര്‍ബോര്‍ഡില്‍ അനലിറ്റിക്കല്‍ ട്രെയിനി

റബ്ബര്‍ബോര്‍ഡിലെ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്ലാനിങ് ഡിപ്പാര്‍ട്ട്‌മെന്റ് 'അനലിറ്റിക്കല്‍ ട്രെയിനി' യായി താല്‍കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സ്റ്റാറ്റിസ്റ്റിക്‌സ്, അഗ്രിക്കള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയില്‍ ഏതെങ്കിലും  ബിരുദാനന്തരബിരുദവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

റബ്ബര്‍ബോര്‍ഡിന്റെ കോട്ടയത്തെ  കേന്ദ്ര ഓഫീസിലെ നാല് ഒഴിവുകളിലേക്കാണ് നിയമനം.   താല്‍പര്യമുള്ളവര്‍ 2022 ആഗസ്റ്റ് 24-ന് രാവിലെ 10 മണിക്ക് കോട്ടയത്തുള്ള കേന്ദ്ര ഓഫീസില്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളുമായി സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്ലാനിങ് ഡിപ്പാര്‍ട്ടുമെന്റ് ജോയിന്റ് ഡയറക്ടര്‍ (ഇന്‍-ചാര്‍ജ്) മുമ്പാകെ ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.rubberboard.gov.in സന്ദര്‍ശിക്കുക. ഫോണ്‍ : 0481-2301231 (എക്സ്റ്റന്‍ഷന്‍-357), 0481-2574903.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (08/08/2022)

കരാർ നിയമനം

പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ ആലപ്പുഴ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ കരാർ അടിസ്ഥാനത്തിൽ സീനിയർ അക്കൗണ്ടന്റ്, ഓവർസിയർ  തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. സീനിയർ അക്കൗണ്ടന്റ് തസ്തികയിലേക്ക് പൊതുമരാമത്ത്/ ജലവിഭവ/ ഹാർബർ എൻജിനീയറിങ്/തദ്ദേശ സ്വയംഭരണ/ഫോറസ്റ്റ് വകുപ്പിൽ നിന്ന് ജൂനിയർ സൂപ്രണ്ടോ അതിന് മുകളിലോ ഉള്ള തസ്തികകളിൽ നിന്ന് വരമിച്ചവർ ആയിരിക്കണം. 2022  ജനുവരി ഒന്നിന് 60 വയസിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം - 20065 രൂപ.

ഓവർസീനിയർ തസ്തികയിലേക്ക് സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ/ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം, ഓട്ടോകാഡ്, എസ്റ്റിമേഷൻ സോഫ്റ്റ്വെയർ, ക്വാണ്ടിറ്റി സർവേ സോഫ്റ്റ്വെയറുകൾ എന്നിവയിലുള്ള പരിചയം, 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, പി. എം.ജി.എസ്.വൈ യിലെ മുൻപരിചയം എന്നിവ അഭികാമ്യം. 2022  ജനുവരി ഒന്നിന് 35 വയസിനു താഴെയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം - 20065 രൂപ.

ബന്ധപ്പെട്ട വാർത്തകൾ: വനിതാ ശിശു വികസന വകുപ്പിൽ വിവിധ ഒഴിവുകൾ

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15 . വിലാസം -  എക്‌സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയം,പ്രോഗ്രാം ഇമ്പ്‌ലിമെന്റേഷൻ   യൂണിറ്റ് (പി.എം.ജി.എസ്.വൈ), ദാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ലാ പഞ്ചായത്ത്, ആലപ്പുഴ. വിവരങ്ങൾക്ക്: 0477- 2261680.

അതിഥി അധ്യാപക നിയമനം

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ വയലിൻ വിഭാഗത്തിൽ ഒഴിവുള്ള രണ്ടു തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള, കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഓഗസ്റ്റ് 25ന് രാവിലെ 10ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.

താത്ക്കാലിക നിയമനം

ഇ-ഗവേണൻസുമായി ബന്ധപ്പെട്ടു ധനകാര്യ വകുപ്പിൽ നടന്നു വരുന്ന വിവിധ സോഫ്റ്റ്വെയർ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിലേക്കായി ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു.

പിഎച്ച്പി പ്രോഗ്രാമർ ഒഴിവിലേക്ക് സോഫ്റ്റ്വെയർ ഡെവലപ്മെന്റിൽ മൂന്ന് വർഷത്തിലധികം പ്രവൃത്തി പരിചയമുള്ളവർക്കും ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ ഒഴിവിൽ മൂന്ന് വർഷം സമാനമേഖലയിൽ പരിചയമുള്ളവർക്കും അപേക്ഷിക്കാം. ബിഇ/ബിടെക്, എംസിഎ അല്ലെങ്കിൽ കമ്പ്വൂട്ടർ സയൻസ്/ കമ്പ്വൂട്ടർ ആപ്ലിക്കേഷൻസ്/ ഇൻഫർമേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എന്നിവയിൽ എംഎസ്.സിയാണ് യോഗ്യത. ശമ്പളം 40,000-50,000.

ബന്ധപ്പെട്ട വാർത്തകൾ: ബോർഡർ സെക്യൂരിറ്റി ഫോർസിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

സാങ്കേതിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആണ് തെരഞ്ഞെടുപ്പ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും സഹിതം അപേക്ഷിക്കുക. വിലാസം: അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ (ഐടി സോഫ്റ്റ്വെയർ) വിഭാഗം, വന്ദനം, ഉപ്പളം റോഡ്, തിരുവനന്തപുരം.അവസാന തീയതി ഓഗസ്റ്റ് 30.

അധ്യാപക നിയമനം

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിലെ ഡാൻസ് (കേരള നടനം) വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 24ന് രാവിലെ 10ന് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ  അസലും പകർപ്പുകളും ഹാജരാക്കണം.

ഗസ്റ്റ് അധ്യാപക നിയമനം

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ നിലവില്‍ ഒഴിവുളള ഗണിതശാസ്ത്ര വിഭാഗം ലക്ചറര്‍, ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ വിഭാഗം ഡെമോണ്‍സ്ട്രേറ്റര്‍, ഇലക്ട്രോണിക്സ് വിഭാഗം ഡെമോണ്‍സ്ട്രേറ്റര്‍, ബയോമെഡിക്കല്‍ വിഭാഗം ട്രേഡ്സ്മാന്‍, ഇലക്ട്രോണിക്സ് വിഭാഗം ട്രേഡ്സ്മാന്‍,  മെക്കാനിക്കല്‍ വിഭാഗം ട്രേഡ്സ്മാന്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 

യോഗ്യത: ലക്ചറര്‍: ബി.ടെക് ഫസ്റ്റ് ക്ലാസ്, ഗണിതശാസ്ത്ര വിഭാഗം ലക്ചറര്‍: ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി, നെറ്റ്. ഡെമോണ്‍സ്ട്രേറ്റര്‍: ഡിപ്ലോമാ ഫസ്റ്റ് ക്ലാസ്. ട്രേഡ്സ്മാന്‍: ഐ.റ്റി.ഐ/ഡിപ്ലോമ. താല്‍പര്യമുളള  ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ഈ മാസം 12ന്  വൈകുന്നേരം അഞ്ചിന് മുമ്പായി gptcvchr@gmail.com എന്ന ഇമെയിലില്‍ അയച്ചുതരണം.

താത്കാലിക നിയമനം

എറണാകുളം, തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍/ സമയക്രമം www.mec.ac.in എന്ന കോളേജ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അധ്യാപക ഒഴിവ്

തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ് വൊക്കേഷണൽ ടീച്ചർ തസ്തികയിൽ ഒഴിവുണ്ട്. നിയമനം ദിവസ വേതനാടിസ്ഥാനത്തിൽ. നിശ്ചിത യോഗ്യതയുള്ളവർ 16 ന് രാവിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി വി എച്ച് എസ് ഇ ഓഫീസിൽ ഹാജരാകണം.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി കണ്ണൂരിന് കീഴിലുള്ള കോസ്റ്റിയൂം ആന്റ് ഫാഷൻ ഡിസൈനിങ്ങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ഫാഷൻ ഡിസൈനിങ്ങ്/ഗാർമെന്റ് ടെക്നോളജി/ഡസൈനിങ്ങ് മേഖലയിൽ ബിരുദാനന്തര ബിരുദം, യു ജി സി നെറ്റ്, അധ്യാപന പരിചയം യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം ആഗസ്റ്റ് 20 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി എക്സിക്യുട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി കണ്ണൂർ പി ഒ കിഴുന്ന തോട്ടട കണ്ണൂർ 7 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കണം. ഫോൺ: 0497 2835390

English Summary: Today's Job Vacancies (11/08/2022)
Published on: 11 August 2022, 06:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now