Updated on: 12 November, 2022 8:39 AM IST
Today's Job Vacancies (12/11/2022)

ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്

ഐഎച്ച്ആര്‍ഡി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് തസ്തികയിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഫസ്റ്റ് ക്ലാസ് ബിടെക്ക് ബിരുദമാണ് യോഗ്യത. അപേക്ഷകള്‍ ബയോഡേറ്റ mptpainavu.ihrd@gmail.com ല്‍ അയക്കണം. അവസാന തിയതി ഈ മാസം 15. ഫോണ്‍ : 0486 2 297 617, 8547 005 084, 9495 276 791.

താത്ക്കാലിക ഒഴിവ്

സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ സർവ്വേയർ തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. പ്രായപരിധി: 01.01.2022ന് 41 വയസ്സ് കവിയരുത്. ശമ്പളം: 68000. പ്രായം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 15നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04712330756, ഇ-മെയിൽ: peeotvm.emp.lbr@kerala.gov.in.

ബന്ധപ്പെട്ട വാർത്തകൾ: ഐബിപിഎസ്സിൽ സ്പെഷലിസ്റ്റ് ഓഫിസർമാരുടെ 710 ഒഴിവുകൾ

സർവേയർ ഒഴിവ്

സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ സർവേയർ തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. പ്രായപരിധി: 01.01.2022ന് 41 വയസ് കവിയരുത്. സമാന മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ശമ്പളം: 81,000 രൂപ. പ്രായം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 18നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. യോഗ്യതയ്ക്കും കൂടുതൽ വിവരങ്ങൾക്ക്: 0471-2330756, ഇ-മെയിൽ: peeotvm.emp.lbr@kerala.gov.in.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (10/11/2022)

ജോലി ഒഴിവ്

ജില്ലയിലെ ഒരു കേന്ദ്ര അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ (പെയിന്‍റിംഗ്), എസ്.സി, ഒരു ഒഴിവ്, ശമ്പളം 28000-110000, പ്രായപരിധി 2022 നവംബര്‍ 11-ന് 18-50. അസിസ്റ്റന്‍റ് എഞ്ചിനീയര്‍(വെല്‍ഡര്‍) എന്നീ തസ്തികകളിലേക്ക് സ്ഥിരം ഒഴിവുകൾ നിലവിലുണ്ട്. അസിസ്റ്റന്‍റ് എഞ്ചിനീയര്‍ (പെയിന്‍റിംഗ്) എസ്.സി, രണ്ട് ഒഴിവ്, ശമ്പളം 28000-110000, പ്രായപരിധി 2022 നവംബര്‍ 11-ന് 18-50.യോഗ്യത കെമിസ്ട്രിയിലെ ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും എഞ്ചിനീയറിംഗ് ബ്രാഞ്ചിലുളള മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും എന്‍എസിഇ അല്ലെങ്കില്‍ എഫ്ആര്‍ഒഎസ്ഐഒ ലെവല്‍ വൺ ഇന്‍സ്പെക്ടര്‍ യോഗ്യതയും കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നോ പെയിന്‍റിംഗ്  ജോലിയില്‍ നേടിയിട്ടുളള ഏഴ് വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ പെയിന്‍റര്‍ ട്രേഡിലെ ഐ.റ്റി.ഐ (എന്‍ടിസി) ആന്‍റ് എന്‍.എ.സിയും കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നോ, വലിയ എഞ്ചിനീയറിംഗ് കമ്പനികളില്‍ നിന്നോ പെയിന്‍റംഗ് ജോലിയില്‍ നേടിയിട്ടുളള 22 വര്‍ഷത്തെ പ്രവൃത്തി പരിചയം. അസിസ്റ്റന്‍റ് എഞ്ചിനീയര്‍ (വെല്‍ഡര്‍) യോഗ്യത മൂന്ന് വര്‍ഷത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലെ ഡിപ്ലോമയും (വിമുക്തഭടന്‍ തത്തുല്യ യോഗ്യത), കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നോ, വലിയ എഞ്ചിനീയറിംഗ് കമ്പനികളില്‍ നിന്നോ വെല്‍ഡിങ് ജോലിയില്‍ നേടിയിട്ടുളള ഏഴ് വര്‍ഷത്തം പ്രവൃത്തി പരിചയത്തില്‍ രണ്ട് വര്‍ഷം സൂപ്പർവൈസറി ഗ്രേഡിലുളളതും അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ ഐ.ടി.ഐ (എന്‍.ടി.സി) ആന്‍റ് എന്‍.എ.സി യും കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നോ, വലിയ എഞ്ചിനീയറിംഗ് കമ്പനികളില്‍ നിന്നോ നേടിയിട്ടുളള 22 വർഷത്തെ പ്രവൃത്തി പരിചയം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്തോ– ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിലെ 479 ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷകളയക്കാം

കൂടിക്കാഴ്ച 

 ജില്ലയിൽ ഉപജില്ലാ അടിസ്ഥാനത്തിൽ ഇംഗ്ലീഷ് റിസോഴ്സ് അധ്യാപകർക്കുള്ള കൂടിക്കാഴ്ച നവംബർ 14ന് രാവിലെ 10.30 ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ  നടക്കും. എൻ.എസ്.ക്യു.എഫ്(NSQF) കോഴ്സായ സി.ഇ.ടി (കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ) പാസ്സായവർക്കോ അസ്സാപ്പിന്റെ എസ്.ഡി.ഇ (സ്കിൽ ഡവലപ്പെമെന്റ് എക്സിക്യൂട്ടീവ് ) പരിശീലനം ലഭിച്ചവർക്കോ കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.

താൽക്കാലിക നിയമനം

ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി കേരള ജല അതോറിറ്റിയുടെ പ്രൊജക്ട് ഡിവിഷൻ, നാട്ടിക ഓഫീസിൽ രണ്ട് ഡാറ്റാ എൻട്രി  ഓപ്പറേറ്റർമാരെ നിയമിക്കുന്നു. 179 ദിവസത്തേക്കാണ് നിയമനം.

യോഗ്യത എതെങ്കിലും വിഷയത്തിൽ ബിരുദം, പി ജി ഡി സി എ , ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ഈ മാസം 16-ാം തീയതി രാവിലെ 10.30 മുതൽ ഉച്ചക്ക് ഒരു മണി വരെ യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം കേരള ജല അതോറിറ്റിയുടെ, നാട്ടിക പ്രൊജക്ട് ഡിവിഷൻ, എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകേണ്ടതാണ്.

നിയമനം

സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി അഡിക്ഷന്‍ സെന്ററില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച നവംബര്‍ 22 ന് രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഡോക്ടര്‍ തസ്തികയില്‍  എം.ബി.ബി.എസ്, ടിസിഎംസി, രജിസ്ട്രേഷനുമാണ് യോഗ്യത. സൈക്യാട്രിക് പി.ജി ഉള്ളവര്‍ക്ക് മുന്‍ഗണന. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് എംഫില്‍/ ആര്‍സിഐ രജിസ്ട്രേഷനോട് കൂടിയ പി.ജി.ഡി.സി.പി. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04935 240 390.

റേഡിയോഗ്രാഫര്‍ നിയമനം: അഭിമുഖം 18ന്

ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജിലെ എം.ആര്‍.ഐ. സെന്ററിലേക്ക്താത്കാലികാടിസ്ഥാനത്തില്‍ റേഡിയോഗ്രാഫരെ നിയമിക്കുന്നു. ബി.എസ് സി. എം.ആര്‍.ടി./ ഡി.ആര്‍.ടി. കോഴ്‌സ് വിജയം, പാര മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, എം.ആര്‍.ഐ. സെന്ററില്‍ ഒരു വര്‍ഷത്തെപ്രവര്‍ത്തി പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. സി.ടി. പ്രവര്‍ത്തി പരിചയവും കമ്പ്യൂട്ടര്‍വിദ്യാഭ്യാസവും (ഡി.സി.എ.) അഭിലഷണീയമാണ്. പ്രായം 20-നും 30-നും മധ്യേ.

താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 18-ന് രാവിലെ 10-ന് ആശുപത്രി സൂപ്രണ്ടിന്റെഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 0477 2282367, 2282368, 2282369.

ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

കിറ്റ്സില്‍ കരാ‍‍‍‍‍ർ അടിസ്ഥാനത്തിൽ അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ് ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് 55 ശതമാനം മാർക്കിൽ കുറയാതെ റഗുലർ ഫുൾടൈം എം.ബി.എ (ഫിനാൻസ്)/ എം.കോം പാസായിരിക്കണം. യൂണിവേഴ്സിറ്റി അംഗീകൃത സ്ഥാപനത്തിൽ നിന്നും ഒരു വർഷത്തിൽ കുറയാതെയുള്ള അധ്യാപന പരിചയമുണ്ടായിരിക്കണം. അപേക്ഷകർക്ക് 01.01.2022 ൽ 40 മുകളിൽ പ്രായം പാടില്ല. അവസാന തീയതി നവംബർ 15. വിശദവിവരങ്ങൾക്ക് www.kittsedu.org.

English Summary: Today's Job Vacancies (12/11/2022)
Published on: 11 November 2022, 11:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now