ജോലി ഒഴിവ്
എറണാകുളം, ഇടുക്കി ജില്ലകളിലെ സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിലേക്ക് അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിൽ പട്ടിക ജാതി, ഓപ്പൺ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള രണ്ട് താൽക്കാലിക ഒഴിവ്. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗങ്ങളേയും പരിഗണിക്കും. യോഗ്യത സി.എ, ഐ.സി.എം.എ ഇന്‍റര്‍ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിൽ നിന്നും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം. ശമ്പള സ്കെയിൽ 25,000. പ്രായം 2023 ജനുവരി ഒന്നിന് 18-45.
നിശ്ചിത യോഗ്യതയുള്ള തൽപ്പരരായ ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 21 ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്‍റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കണം.
ബന്ധപ്പെട്ട വാർത്തകൾ: സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ 905 നഴ്സിങ് ഓഫിസർമാരുടെ ഒഴിവുകൾ
സ്റ്റാഫ് നഴ്സ് ഒഴിവ്
പള്ളിക്കൽ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് സ്റ്റാഫ് നഴ്സിന്റെ ഒരു ഒഴിവിൽ നിയമനം ലഭിക്കാൻ താത്പര്യമുള്ളവർ ജനുവരി 17ന് രാവിലെ 11ന് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടത്തുന്ന നേരിട്ടുള്ള അഭിമുഖത്തിൽ നിശ്ചിത യോഗ്യതകളുടെ അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. അഭിമുഖത്തിൽ പങ്കെടുക്കുന്നവരിൽ പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്നവർക്ക് മുൻഗണനയുണ്ടാകും. സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ബി.എസ്‌സി നഴ്സിങ് / ജനറൽ നഴ്സിങ് പാസായവരും നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം അപേക്ഷകർ.
സ്റ്റാഫ് നഴ്സ് ഒഴിവ്
പള്ളിക്കൽ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് സ്റ്റാഫ് നഴ്സിന്റെ ഒരു ഒഴിവിൽ നിയമനം ലഭിക്കാൻ താത്പര്യമുള്ളവർ ജനുവരി 17ന് രാവിലെ 11ന് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടത്തുന്ന നേരിട്ടുള്ള അഭിമുഖത്തിൽ നിശ്ചിത യോഗ്യതകളുടെ അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. അഭിമുഖത്തിൽ പങ്കെടുക്കുന്നവരിൽ പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്നവർക്ക് മുൻഗണനയുണ്ടാകും. സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ബി.എസ്‌സി നഴ്സിങ് / ജനറൽ നഴ്സിങ് പാസായവരും നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം അപേക്ഷകർ.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (12/01/2023)
ലാബ് ടെക്‌നീഷ്യൻ ജോലി ഒഴിവ്
തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറിയിൽ NCDC യുടെ കീഴിൽ ആരംഭിക്കുന്ന ദേശീയ പദ്ധതികളിൽ ലബോറട്ടറി ടെക്‌നിഷ്യന്റെ താത്കാലിക ഒഴിവുകളുണ്ട്. രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യത: മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദവും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ മൈക്രോബയോളജി മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദവും മെഡിക്കൽ മൈക്രോബയോളജിയിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയവും ആണ് യോഗ്യത. ശമ്പളം പ്രതിമാസം 25,000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25 വൈകിട്ട് 4 മണി. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറി, വഞ്ചിയൂർ.പി.ഒ, തിരുവനന്തപുരം - 695035. കൂടുതൽ വിവരങ്ങൾക്ക്: 0471-2472225.
ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അഭിമുഖം 18ന്
ആലപ്പുഴ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്. (കാറ്റഗറി നമ്പര്‍. 689/2021) തസ്തികയുടെ തെരഞ്ഞെടുപ്പിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ച യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം ജനുവരി 18ന് എറണാകുളം ജില്ല പി.എസ്.സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് എസ്.എം.എസ്., പ്രൊഫൈല്‍ മെസേജ് എന്നിവ മുഖാന്തിരം അറിയിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസല്‍, ഒ.റ്റി.ആര്‍. വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും സഹിതം നിശ്ചിത സമയത്തും തീയതിയിലും എറണാകുളം ജില്ല പി.എസ്.സി ഓഫീസില്‍ നേരിട്ട് എത്തണം. പി.എസ്.സി. വെബ് സൈറ്റിലെ ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അനൗണ്‍സ്‌മെന്റ് ലിങ്കുകള്‍ എന്നിവ പരിശോധിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: കേരള പോലീസിൽ സബ് ഇൻസ്‌പെക്ടർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
അക്കൗണ്ട്‌സ് ഓഫീസര്‍ ഒഴിവ്
എറണാകുളം, ഇടുക്കി ജില്ലകളിലെ സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് അക്കൗണ്ട് ഓഫീസര്‍ തസ്തികയില്‍ ഒഴിവ്. പട്ടിക ജാതി, ഓപ്പണ്‍ വിഭാഗത്തില്‍ രണ്ട് ഒഴിവാണുള്ളത്. 18 നും 45 നും ഇടയ്ക്ക് പ്രായമുള്ള സി എ/ ഐ സി എം എ ഇന്റര്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പൊതുമേഖല സ്ഥാപനത്തില്‍ നിന്ന് അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റു വിഭാഗങ്ങളെ പരിഗണിക്കുമെന്ന് എറണാകുളം ഡിവിഷണല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. നിശ്ചിത യോഗ്യതയുള്ള, തല്പരരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 21നു മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരികളില്‍ നിന്നുള്ള എന്‍ ഒ സി ഹാജരാക്കേണ്ടതാണ്.
ഫെസിലിറ്റേറ്റര്‍ നിയമനം
ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസ് പരിധിയിലെ കാഞ്ഞിരപ്പുഴ-വെറ്റിലച്ചോല, മലമ്പുഴ-അയ്യപ്പന്‍പൊറ്റ, പുതുശ്ശേരി-ചെല്ലങ്കാവ്, മംഗലത്താന്‍ചള്ള, പുതുപ്പരിയാരം-മുല്ലക്കര, കടമ്പഴിപ്പുറം-പാളമല, പെരുമാട്ടി-മല്ലന്‍ചള്ള, വടകരപതി-മല്ലമ്പതി, മുതലമട-ചപ്പക്കാട് എന്നീ കോളനികളില്‍ പുതുതായി ആരംഭിക്കുന്ന സാമൂഹ്യ പഠനമുറികളില്‍ ഫെസിലിറ്റേറ്റര്‍ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബി.എഡ്/ടി.ടി.സി യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ പ്ലസ് ടു വിജയിച്ചവരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജനുവരി 18 ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസിലോ പാലക്കാട്, ചിറ്റൂര്‍, കൊല്ലങ്കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ നല്‍കണമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. ഏത് കോളനിയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് അപേക്ഷയില്‍ എഴുതണം. സാമൂഹ്യ പഠനമുറി ആരംഭിക്കുന്ന പട്ടികവര്‍ഗ്ഗ സങ്കേതങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0491 2505383.
പ്രോജക്ട് അസിസ്റ്റൻ്റ് ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റൻ്റ് (1) ഒഴിവ്. അത്യാവശ്യ യോഗ്യത: സുവോളജി / ലൈഫ് സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദം. വന്യജീവികളെ സംബന്ധിച്ച ഫീൽഡ് റിസർച്ചിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. അഭികാമ്യം: കശേരുക്കൾ, മനുഷ്യ - വന്യജീവി ഇടപെടലുകൾ, പ്രാദേശിക/ സ്വദേശി സമൂഹങ്ങൾ, വനം വകുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട ഫീൽഡ് ഡാറ്റ ശേഖരണത്തിൽ അനുഭവ പരിചയം, വൈൽഡ് ലൈഫ് സയൻസ് / വൈൽഡ് ലൈഫ് ബയോളജിയിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിലെ പരിജ്ഞാനം. കാലാവധി 2 വർഷം. അപേക്ഷകർക്ക് 01.01.2023ന് 36 വയസ് കവിയരുത്. പട്ടികജാതി- പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസിളവ് ലഭിക്കും. താല്പര്യമുള്ളവർ ജനുവരി 20ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിൻ്റെ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക് ഇൻ്റർവ്യൂവിൽ പങ്കെടുക്കാം.
താൽക്കാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്റ്റ് ഫെല്ലോ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണ് ഉള്ളത്. സുവോളജി / വൈൽഡ് ലൈഫ് സയൻസ്/ എൻവിയോൺമെന്റ് സയൻസ് /ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, വന്യജീവികളെ സംബന്ധിച്ച ഫീൽഡ് റിസർച്ചിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം എന്നിവയാണ് യോഗ്യത. കശേരുക്കൾ, മനുഷ്യ - വന്യജീവി ഇടപെടലുകൾ, മത്സ്യബന്ധനം എന്നിവയെ കുറിച്ചുള്ള ഫീൽഡ് ഡാറ്റാ ശേഖരണത്തിൽ പരിചയം, കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിലെ പരിജ്ഞാനം എന്നിവ അഭികാമ്യം. രണ്ട് വർഷത്തേക്കാണ് നിയമനം. പ്രതിമാസം 22000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. അപേക്ഷകർക്ക് ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്നും വർഷം നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജനുവരി 20 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വച്ച് നടത്തുന്ന വാക്കിന് ഇന്റർവ്യൂവിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള പങ്കെടുക്കാവുന്നതാണ്.