1. News

സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ 905 നഴ്സിങ് ഓഫിസർമാരുടെ ഒഴിവുകൾ

സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ 905 നഴ്സിങ് ഓഫിസർമാരുടെ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. ലക്നൗ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 905 നഴ്സിങ് ഓഫിസർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. (മുൻപ് സിസ്റ്റർ ഗ്രേഡ് II). നേരിട്ടുള്ള നിയമനമാണ്. വിശദവിവരങ്ങൾക്ക് www.sgpgims.org.in വിസിറ്റ് ചെയ്യാവുന്നതാണ്.

Meera Sandeep
Sanjay Gandhi Post Graduate Institute invites applications for 905 Nursing Officer Vacancies
Sanjay Gandhi Post Graduate Institute invites applications for 905 Nursing Officer Vacancies

സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ 905 നഴ്സിങ് ഓഫിസർമാരുടെ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. ലക്നൗ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 905 നഴ്സിങ് ഓഫിസർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു (മുൻപ് സിസ്റ്റർ ഗ്രേഡ് II). നേരിട്ടുള്ള നിയമനമാണ്. വിശദവിവരങ്ങൾക്ക് www.sgpgims.org.in വിസിറ്റ് ചെയ്യാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (12/01/2023)

അവസാന തിയതി

ജനുവരി 25 വരെ ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

- ബിഎസ്‌സി (ഓണേഴ്സ്) നഴ്സിങ് / ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ബിഎസ്‌സി (പോസ്റ്റ് സർട്ടിഫിക്കറ്റ്) / പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്

ബന്ധപ്പെട്ട വാർത്തകൾ: കേരള പോലീസിൽ സബ് ഇൻസ്‌പെക്ടർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

- സ്റ്റേറ്റ് / ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ അല്ലങ്കിൽ

- ജനറൽ നഴ്സിങ് മിഡ്‌വൈഫറിയിൽ ഡിപ്ലോമ, സ്റ്റേറ്റ് / ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ, 2 വർഷ പരിചയം.

പ്രായപരിധി

01.01.2023ന് 18–40 വയസ്സായിരിക്കണം. അർഹർക്ക് ഇളവുണ്ട്

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (10/01/2023)

അപേക്ഷ ഫീസ്:

1000 രൂപയാണ് ഫീസ്.  പട്ടികവിഭാഗക്കാർക്ക് 600. 

തിരഞ്ഞെടുപ്പ്

കോമൺ റിക്രൂട്മെന്റ് ടെസ്റ്റ് മുഖേനയായിരിക്കും തിരഞ്ഞെടുപ്പ്. 

English Summary: Sanjay Gandhi Post Graduate Institute invites applications for 905 Nursing Officer Vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds