Updated on: 14 May, 2023 8:59 AM IST
Today's Job Vacancies (14/05/2023)

കരാർ നിയമനം

എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായി നിലവിൽ വന്ന മൃഗപരിപാലകൻ എന്ന  തസ്തികയിൽ കരാറടിസ്ഥാനത്തിൽ  വിവിധ വിഭാഗത്തിൽ  8 ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം  22 ന് മുൻപ് അതാതു എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

യോഗ്യത

  1. എഴുത്തും വായനയും അറിഞ്ഞിരിക്കണം.
  2. നായപിടുത്തത്തിൽ പരിശീലനം ലഭിച്ചതിന്റെ സർട്ടിഫിക്കറ്റ് / നായപിടുത്തത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് .
  3. നല്ല ശാരീരികക്ഷമത ഉണ്ടായിരിക്കണം.

ക്ലീനിങ് സ്റ്റാഫ് കരാര്‍ നിയമനം

എറണാകുളം ജനറല്‍ ആശുപത്രിക്ക് കീഴില്‍ വരുന്ന മുഴുവന്‍ കെട്ടിടങ്ങളിലേക്കുമായി ക്ലീനിങ് സ്റ്റാഫ് തസ്തികയില്‍ ആശുപത്രി വികസന സമിതി മുഖേന കരാറടിസ്ഥാനത്തില്‍ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 17-ന് രാവിലെ 11-ന് നടക്കുന്ന അഭിമുഖ പരീക്ഷയ്ക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം. യോഗ്യത: എസ്.എസ്.എല്‍.സി. വനിതകളെ മാത്രമേ പരിഗണിക്കൂ. ഉയര്‍ന്ന പ്രായരിധി 40 വയസ്. സമീപവാസികള്‍ക്കും ആരോഗ്യവകുപ്പിന്റെ കീഴിലുളള ജില്ലാ/ജനറല്‍ ആശുപത്രികളിലും സമാന തസ്തികയില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്

പീച്ചിയിലുള്ളേ കേരള വന ഗവേഷണ സ്ഥാപനത്തിലേക്ക് പ്രൊജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: ബയോടെക്നോളജിയിലോ ബോട്ടണിയിലോ ഒന്നാം ക്ലാസ് ബിരുദം. 19,000 രൂപ പ്രതിമാസ വേതനം. അപേക്ഷകർ മെയ് 23ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0487 2690111

ഫെസിലിറ്റേറ്റര്‍ അഭിമുഖം 23 ന്

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ഇടുക്കി ഐടിഡിപിയുടെ പ്രവര്‍ത്തന മേഖലയിലുള്ള കുമളി മന്നാംകുടിയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പഠന മുറിയിലേക്കുള്ള ഫെസിലിറ്റേറ്റര്‍ കൂടിക്കാഴ്ച മെയ് 23 ന് രാവിലെ 11 ന് പീരുമേട് അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫിസറുടെ കാര്യാലയത്തില്‍ നടക്കും. പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട മന്നാംകുടി കോളനിയിലോ സമീപ പ്രദേശങ്ങളിലോ താമസിക്കുന്നവരും മന്നാന്‍ ഭാഷ അറിയുന്നവരും അഭ്യസ്തവിദ്യരുമായ യുവതി യുവാക്കള്‍ക്ക് കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ബി.എഡ്, ഡി.എഡ്/ ടി.ടി.സി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഹാജറിന്റെ അടിസ്ഥാനത്തില്‍ പ്രതിമാസം 15,000 രൂപ വേതനം ലഭിക്കും. താല്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് നേരില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222399, 9496070357.

അതിഥി അധ്യാപക നിയമനം

പത്തനംതിട്ട ഇലന്തൂര്‍ സര്‍ക്കാര്‍ കോളജില്‍ 2023-24 അക്കാദമിക് വര്‍ഷത്തേക്ക് അതിഥി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 15 മുതല്‍ 19 വരെ നടക്കും. മേയ് 15 ന് രാവിലെ 10.30 ന് മലയാളം, 11.30 ന് സംസ്‌കൃതം, ഉച്ചയ്ക്ക് രണ്ടിന് ഹിന്ദി, മേയ് 17 ന് രാവിലെ 11 ന് ഇംഗ്ലീഷ്,  മേയ് 18 ന് രാവിലെ 10.30 ന് കൊമേഴ്സ്, മേയ് 19 ന് രാവിലെ 10.30 ന് കെമിസ്ട്രി ഉച്ചയ്ക്ക് രണ്ടിന് ബോട്ടണി എന്നീ സമയങ്ങളില്‍ അഭിമുഖം നടത്തും. കോളജ് വിദ്യാഭ്യാസ  ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ അതിഥി അധ്യാപക പാനലില്‍ ഉള്‍പ്പെട്ടിട്ടുളള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍, യോഗ്യത, പ്രവര്‍ത്തി പരിചയം, പാനല്‍ രജിസ്ട്രേഷന്‍ തുടങ്ങിയവയുടെ അസല്‍ രേഖകള്‍ സഹിതം കോളജില്‍ ഹാജരാകണം. വെബ് സൈറ്റ് : www.gcelanthoor.ac.in

ജോലി ഒഴിവ്

 തകഴി ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റാ എൻട്രിക്കുമായി ഉദ്യോഗാർഥികളെ നിയമിക്കുന്നു. ഡിപ്ലോമ (സിവിൽ എൻജിനീയറിങ്ങ്), ഐ.ടി.ഐ ഡ്രാഫ്റ്റ്‌സമാൻ സിവിൽ, ഐ.ടി.ഐ സർവെയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവർ അസൽ രേഖകളും ബയോഡാറ്റയുമായി മെയ് 19ന് രാവിലെ 10-ന് ഗ്രാമപഞ്ചായത്തിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 0477- 2274253.

സ്റ്റുഡന്റ് കൗൺസിലർ

കോട്ടയം: പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലെ ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ  സ്‌കൂൾ, കോരുത്തോട്, മുരിക്കുംവയൽ പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലെ സ്റ്റുഡന്റ് കൗൺസിലർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം.എ സൈക്കോളജി/ എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ് കൗൺസിലർ പരിശീലനം നേടിയിരിക്കണം.), എം.എസ്.സി സൈക്കോളജി എന്നിവയാണു യോഗ്യത. കൗൺസിലിംഗിൽ സർട്ടിഫിക്കറ്റ് / ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ് കൗൺസിലിംഗ് രംഗത്ത് മുൻപരിചയം ഉള്ളവർക്കും മുൻഗണന ലഭിക്കും.  പ്രായം  25നും 45നും മദ്ധ്യേ. താത്പര്യമുള്ളവർ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവർത്തി പരിചയം, അഡ്രസ് പ്രൂഫ്, ഫോട്ടോ ഐഡന്റിറ്റി കാർഡ് എന്നിവ സഹിതം മേയ് 31നകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 04828202751

English Summary: Today's Job Vacancies (14/05/2023)
Published on: 14 May 2023, 08:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now