Updated on: 17 April, 2023 4:23 PM IST
Today's Job Vacancies (15/04/2023)

ജില്ലയില്‍  പുരുഷ/വനിതാ ഹോംഗാര്‍ഡുകളുടെ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ പാസായവരും നല്ല ശാരീരിക ക്ഷമതയുള്ളവര്‍ക്കും അപേക്ഷിക്കാം. എസ്.എസ്.എല്‍.സി. പാസായവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് പാസായവരെയും പരിഗണിക്കും. ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, എന്‍.എസ്.ജി, എസ്.എസ്.ബി, ആസാം റൈഫിള്‍സ് തുടങ്ങിയ സൈനിക- അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ച സേനാംഗങ്ങളെയാണ് നിയമിക്കുന്നത്. 35-58 ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിദിനം 780 രൂപ വേതനം ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ന്യൂക്ലിയർ പവർ കോർപറേഷനിൽ 325 എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ

അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ല ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഓഫീസില്‍ ലഭിക്കും. പുരിപ്പിച്ച അപേക്ഷ  ജില്ല ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഓഫീസില്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. അവസാന തീയതി  മെയ് 31. ഫോണ്‍: 0477-2230303.

അഭിമുഖം

വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗേജ് ടീച്ചര്‍ അറബിക്ക് (എല്‍ പി എസ്) (കാറ്റഗറി നം. 520/2019) തസ്തികയുടെ അഭിമുഖം ഏപ്രില്‍ 18, 19, 26, 27 തീയതികളില്‍ രാവിലെ 9.30, ഉച്ചയ്ക്ക് 12 എന്നീ സമയങ്ങളിലും ഏപ്രില്‍ 28ന് രാവിലെ 9.30നും ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ നിന്നുള്ള പ്രവേശന ടിക്കറ്റ്, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ സഹിതം ഹാജരാകണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (13/04/2023)

താത്ക്കാലിക ഒഴിവ്

കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളേജില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ (ഫിറ്റര്‍) ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത എസ് എസ് എല്‍ സി, ബന്ധപ്പെട്ട വിഷയത്തില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഏപ്രില്‍ 17ന് രാവിലെ 10.30ന് കോളജില്‍ എഴുത്തുപരീക്ഷ/ ഇന്റര്‍വ്യൂവിന് ഹാജരാകണം. വിവരങ്ങള്‍ക്ക് www.ceknply.ac.in ഫോണ്‍ 9495630466, 0476 2665935

എ.ഡി.എ.കെയിൽ ഒഴിവുകൾ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചറിന്റെ ഫാമുകൾ/ ഹാച്ചറികളിലായി ഫാം ടെക്‌നീഷ്യൻ/ പ്രോജക്ട് കോ-ഓർഡിനേറ്റർ തസ്തികയിൽ ദിവസവേതനത്തിൽ നിയമനത്തിനായി BFSc./MSc Aquaculture യോഗ്യതയുള്ളവരിൽ നിന്നു ദിവസവേതനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പ്രതിദിനം 1,205 രൂപ വേതനമായി നൽകും. വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അടിസ്ഥാനയോഗ്യതാ സർട്ടിഫിക്കറ്റ് പകർപ്പ് സഹിതം തപാൽ മാർഗമോ നേരിട്ടോ എ.ഡി.എ.കെ ഹെഡ് ഓഫീസിൽ ഏപ്രിൽ 25നകം ലഭ്യമാക്കണം. അപേക്ഷ അയയ്‌ക്കേണ്ട വിലാസം Agency for Development of Aquaculture, Kerala (ADAK), T.C. 29/3126, Reeja, Minchin Road, Vazhuthacaud, TVPM- 695014 ഫോൺ: 0471 2322410. ഇ-മെയിൽ: adaktvm@gmail.com.

അസോസിയേറ്റ് പ്രൊഫസർ/റീഡർ

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ സർജറി വകുപ്പിൽ റീ എംപ്ലോയ്‌മെന്റ് മുഖേന അസോസിയേറ്റ് പ്രൊഫസർ/ റീഡർ തസ്തികയിലെ ഒരു ഒഴിവിലേക്കു നിയമനം നടത്തുന്നതിന് ഗവ/ എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി/ നാഷണൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി നിഷ്‌കർഷിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഏപ്രിൽ 30നു മുമ്പായി പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, തിരുവനന്തപുരം- 695009 എന്ന മേൽവിലാസത്തിൽ അയയ്ക്കണം.

English Summary: Today's Job Vacancies (16/04/2023)
Published on: 16 April 2023, 07:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now