അധ്യാപക തസ്തികകളിൽ താൽക്കാലിക നിയമനം
ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്, ലക്ചറർ ഇൻ ഇംഗ്ലീഷ് തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ബയോഡാറ്റാ സഹിതം അപേക്ഷ mptpainavu.ihrd@gmail.com ൽ അയയ്‌ക്കണം. ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്ങിന് ഒന്നാം ക്ലാസ് ബി.ടെക് ബിരുദമാണ് യോഗ്യത. ലക്ചറർ ഇൻ ഇംഗ്ലീഷിന് 55 ശതമാനം മാർക്കോടെ മാസ്റ്റർ ബിരുദം വേണം (NET അഭിലഷണീയം). ഫെബ്രുവരി 19നകം അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 9495276791, 8547005084.
ബന്ധപ്പെട്ട വാർത്തകൾ: എൻപിസിഐല്ലിലെ 193 ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ: കരാർ നിയമനം
ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലും നിലവിലെ സംവിധാനങ്ങൾക്കും സേവനങ്ങൾക്കും സാങ്കേതിക പിന്തുണ നൽകുന്നതിന് കരാർ അടിസ്ഥാനത്തിൽ സീനിയർ കംപ്യൂട്ടർ പ്രോഗ്രാമറെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എംസിഎ അല്ലെങ്കിൽ ബിഇ/ബിടെക് കംപ്യൂട്ടർ സയൻസ് /ഐടി/ ഇലക്ട്രോണിക്‌സ് ബിരുദം ഫുൾ ടൈം റഗുലർ കോഴ്‌സായി പാസ്സായവർക്ക് അപേക്ഷിക്കാം. സർക്കാർ അല്ലെങ്കിൽ ദേശീയ, അന്തർ ദേശീയ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തിലധികം പ്രവൃത്തിപരിചയമുണ്ടായിരിക്കണം. അപേക്ഷകർ 02/01/1982-നോ ശേഷമോ ജനിച്ചവരായിരിക്കണം. പ്രതിമാസവേതനം 60,000 രൂപ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 2. ആറ് ഒഴിവുകളുണ്ട്. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിലും www.hckrecruitment.nic.in) ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിലും www.hckerala.gov.in ലഭ്യമാണ്. വിജ്ഞാപനത്തോടൊപ്പമുള്ള നിർദ്ദിഷ്ട മാതൃകയിലാണ് അപേക്ഷ നൽകേണ്ടത്.
ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ
ടെക്‌നിക്കൽ കണ്ടന്റ് റൈറ്റർ തസ്തിക
കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ടെക്‌നിക്കൽ കണ്ടന്റ് റൈറ്റർ തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിഫലം: പ്രതിമാസം 35,000 മുതൽ 45,000 രൂപ വരെ (ഏകീകരിച്ചത്); പ്രായം 40 കവിയരുത്.
വിദ്യാഭ്യാസ യോഗ്യത: ബിടെക് /എംഎസ്സി (സൈബർ സെക്യൂരിറ്റി/ കമ്പ്യൂട്ടർ സയൻസ്/ഐടി) അല്ലെങ്കിൽ അംഗീകൃത സർവകലാശാല/ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള എംസിഎ.
പ്രവൃത്തി പരിചയം: ഗവേഷണം / സാങ്കേതിക പേപ്പറുകൾ അല്ലെങ്കിൽ പ്രശസ്ത സ്ഥാപനത്തിൽ നെറ്റ്വർക്കിംഗ് / സൈബർ സെക്യൂരിറ്റി വിഷയങ്ങൾ പഠിപ്പിക്കുക അല്ലെങ്കിൽ സോഫ്‌റ്റ് വെയർ ടെസ്റ്റിംഗ് മുതലായ ഏതെങ്കിലും മേഖലകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. അപേക്ഷയ്ക്കായി ലിങ്ക് സന്ദർശിക്കുക www.duk.ac.in/careers.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിയമനം
പൂക്കോട്ടൂര്‍ പി.എച്ച്.സിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ ഒഴിവിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 21 ന് രാവിലെ 9.30 ന് ഓഫീസില്‍ വെച്ച് നടക്കും. പ്ലസ്ടുവും രണ്ടു വര്‍ഷത്തെ ജെ.എച്ച്.ഐ ഡിപ്ലോമ കോഴ്‌സും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/02/2023)
നഴ്‌സ് (ആയുര്‍വേദം) അഭിമുഖം
ജില്ലയില്‍ ഭാരതീയ ചികേിത്സാ വകുപ്പില്‍ നഴ്‌സ് ഗ്രേഡ് 2 (ആയുര്‍വേദം) (കാറ്റഗറി നം.016/2021) തസ്തികയിലേക്കുള്ള അഭിമുഖം ഫെബ്രുവരി 22,23,24 തിയ്യതികളിലായി മലപ്പുറം പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും നിര്‍ദ്ദേശിച്ച പ്രകാരമുള്ള പ്രമാണങ്ങളുടെ അസ്സലും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാവണം.
കൗണ്‍സിലര്‍ ഒഴിവ്
പി.സരോജിനി 'അമ്മ സ്മാരക മഹിളാ സമാജം കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ധനസഹായത്തോടെ നടത്തി വരുന്ന സൊലേസ് ഫാമിലി കൗണ്‍സിലിങ് സെന്ററിലേക്ക് കൗണ്‍സിലറെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 23 ന് രാവിലെ 9.30 ന് സമാജം ഓഫീസില്‍ വെച്ച് നടക്കും.. എം.എസ്.സി/ എം.എ സൈക്കോളജി അല്ലെങ്കില്‍ എം.എസ്.ഡബ്ല്യു യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0483 2760028.
അഭിമുഖം
എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ, ഐ.ടി.ഐ മെക്കാനിക്കല്‍. 18 മുതല്‍ 35 വയസ് വരെയാണ് പ്രായപരിധി. താല്‍പര്യമുള്ളവര്‍ 20 നകം emp.centreekm@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അപേക്ഷിക്കുക. ഫോണ്‍ - 0484 2427494
സ്വകാര്യ സ്ഥാപനങ്ങളിൽ നിയമനം
തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. 17 ന് ഉച്ചയ്ക്ക് 2ന് റെസ്യുമെയുമായി തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരണം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവൃത്തിദിവസങ്ങളിലും ഉണ്ടായിരിക്കും.
ഇംഗ്ലീഷ് അക്കാദമിക് അസിസ്റ്റന്റ് ഒഴിവ്
കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ഹെഡ് ഓഫീസിലേക്ക് ഇംഗ്ലീഷ് വിഷയത്തിൽ അക്കാദമിക് അസിസ്റ്റന്റിന്റെ താൽക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്രതിമാസ കോൺട്രാക്ട് വേതനം 15,000 രൂപയായിരിക്കും. അപേക്ഷകർക്ക് 60 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെയും ബന്ധപ്പെട്ട രേഖകളുടെയും ഒറിജിനലുകൾ സഹിതം കിറ്റ്‌സ് തൈക്കാടുള്ള സ്ഥാപനത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് 2023 ഫെബ്രുവരി 17ന് രാവിലെ 11 മണിക്ക് എത്തിച്ചേരേണ്ടതാണ്. വിശദവിവരത്തിന് www.kittsedu.org, 0471-2329468 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.