Updated on: 18 October, 2023 9:20 AM IST
Today's Job Vacancies (18/10/2023)

നിയമനം

സംസ്ഥാന ക്ഷീരവികസന വകുപ്പിലെ കേരള സ്റ്റേറ്റ് ഡയറി മാനേജ്മെന്റ് ഇൻഫർമേഷൻ സെന്റർ വിഭാഗത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തും. വിജ്ഞാപനം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ www.cmd.kerala.gov.in, dairydevelopment.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റ്, ഡിസൈനർ:  25 വരെ അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് മുഖേന നടത്തുന്ന പ്രോജക്ടിലേക്ക് സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റുമാരെയും ഡിസൈനർമാരെയും കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ 25 നകം www.careers.cdit.org യിലൂടെ ഓൺലൈനായി സമർപ്പിക്കാം. 

ബന്ധപ്പെട്ട വാർത്തകൾ: ഡൽഹിയിലുള്ള വിവിധ ആശുപത്രികളിലെ 909 പാരാമെഡിക്കൽ ജീവനക്കാരുടെ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

കരാർ നിയമനം

പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിൽ ലൈവ് സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ പ്രോഗ്രാമിന് കീഴിലുള്ള ഫുട്ട് ആൻഡ് മൗത്ത് ഡിസീസ് ലാബോറട്ടറി (ICAR Project) യിൽ യങ് പ്രൊഫഷണൽ (YP-II) തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി സയൻസ് / എൻജിനീയറിംഗ് ബയോടെക്നോളജി എന്നിവയിൽ ബിരുദം / ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ഇമ്മ്യൂണോ ഡയഗ്നോസ്റ്റിക് പ്രൊസീജിയേഴ്സിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 24 – 45 വയസ്.

അപേക്ഷകർ ഫോട്ടോ പതിച്ച ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ്, പാലോട്, പച്ച. പി. ഒ. തിരുവനന്തപുരം  – 695562 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ ഒക്ടോബർ 25ന് വൈകിട്ട് 5ന് മുൻപ് അപേക്ഷിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ബെവ്കോയിൽ അന്യത്ര സേവന നിയമനം

ഡെപ്യൂട്ടേഷൻ നിയമനം

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വയനാട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ക്ലർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ഗവൺമെന്റ്/അർധ സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. അപേക്ഷ നൽകേണ്ട വിലാസം: ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, സിആർ കോപ്ലക്സ്, വൃന്ദാവൻ ഗാർഡൻസ്, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം. ഫോൺ: 0471-2448791.

നിഷ്-ൽഒഴിവ് : 20 വരെ അപേക്ഷിക്കാം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) ഒരു പ്രോജക്ടിന്റെ സ്റ്റേറ്റ് ലെവൽ കോർഡിനേറ്റർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ  http://nish.ac.in/others/career  എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ 232 ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ സയന്റിസ്റ്റ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ സയന്റിസ്റ്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദമായ നോട്ടിഫിക്കേഷൻ www.iav.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31.

വാക്ക് – ഇൻ – ഇന്റർവ്യൂ

കൊല്ലം സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ റസിഡന്റ് തസ്തികയിലെ താൽക്കാലിക ഒഴിവുകളിലേക്ക് വാക്ക്ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഒക്ടോബർ 20 രാവിലെ 11 മണിക്ക് കൊല്ലം ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിലാണ് ഇന്റർവ്യൂ. ടിസിഎംസി രജിസ്ട്രേഷനോടുകൂടിയ എം.ബി.ബി.എസ് ബിരുദം അഭികാമ്യം.  പ്രായപരിധി 40 വയസ്. വേതനം 45,000. താൽപര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് ഫോട്ടോയും കൊണ്ടുവരണം.

പ്ലേസ്മെന്റ് ഡ്രൈവ്

തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ഒക്ടോബർ 28ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പ്രമുഖ ഐടി കമ്പനി ഉൾപ്പെടെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ബി.ടെക്/ബി.സി.എ/എം.സി.എ/എസ്.എസ്.എൽ.സി/പ്ലസ്ടു/ഡിഗ്രി യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ഒക്ടോബർ 27 ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി bit.ly/3FabAmn എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471 – 2304577.

English Summary: Today's Job Vacancies (18/10/2023)
Published on: 18 October 2023, 08:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now