Updated on: 20 October, 2022 8:33 AM IST
Today's Job Vacancies (20/10/2022)

കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന ദാരിദ്ര നിർമാർജ്ജന മിഷനിൽ (കുടുംബശ്രീ) ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികകളിൽ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാർ /അർധസർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ/പ്രോഗ്രാം ഓഫീസർ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, ജില്ലാ അസി. മിഷൻ കോ-ഓർഡിനേറ്റർ, ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികകളിലാണ് നിയമനം. അപേക്ഷകൾ 31നകം നൽകണം. വിശദവിവരങ്ങൾക്ക്: 0471-2554714, 2554715, 2554716.

നെടുമങ്ങാട് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്‌സ്മാന്‍ ഒഴിവ്

നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈ സ്‌കൂളില്‍ ട്രേഡ്സ്മാന്‍ (വെല്‍ഡിങ്) തസ്തികയില്‍ ഒരു താത്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍  ടി. എച്.എസ്.എല്‍.സി അല്ലെങ്കില്‍ പത്താം ക്ലാസും ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐ / വി.എച്ച്.എസ്.ഇ / കെ.ജി.സി.ഇ / ഡിപ്ലോമ എന്നിവയുള്ളവര്‍ക്ക് ഒക്ടോബര്‍ 25 രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസലും പകര്‍പ്പുകളുമായി എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0472 2812686.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (18/10/2022)

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

ത്യപ്പൂണിത്തറ ഗവൺമെന്റ് ആയുർവേദ കോളേജിൽ ക്രിയാശരീര വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിൽ താല്ക്കാലിക നിയമനം ലഭിക്കുന്നതിനായി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആയുർവേദത്തിലെ ക്രിയശരീര വിഷയത്തിൽ ബിരുദാനന്തര ബിരുദം, എ ക്ലാസ്സ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവുണ്ടാകണം. പരമാവധി 90 ദിവസമോ സ്ഥിരനിയമനം നടക്കുന്നത് വരെയോ ആണ് നിയമന കാലാവധി.

താല്പര്യുള്ളവർ ഒക്ടോബർ 29 ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ അഭിമുഖത്തിനെത്തണം. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ കൈവശമുണ്ടായിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ജോലി വ്യാജ ഓഫറുകൾ എങ്ങനെ തിരിച്ചറിയാം? കേന്ദ്ര സർക്കാറിൻറെ നിർദ്ദേശങ്ങൾ

സാംസ്കാരിക വകുപ്പിൽ ഡെപ്യൂട്ടേഷൻ നിയമനം

സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ 63,700 - 1,23,700 രൂപ ശമ്പള സ്‌കെയിലിൽ ഡെപ്യൂട്ടി ഡയറക്ടറുടെ തസ്തികയിൽ ഒരു വർഷത്തേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ വകുപ്പുകളിൽ അണ്ടർ സെക്രട്ടറി/ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്ന് മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 63,700- 1,23,700 രൂപ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും അംഗീകൃത സർവകലാശാലയിൽ നിന്ന് കല, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരുമായിരിക്കണം. അപേക്ഷകൾ ഡയറക്ടർ, സാസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്ത വിലാസം കൊട്ടാരം, ഫോർട്ട്. പി.ഒ, തിരുവനന്തപുരം-23 ഫോൺ: 0471 2478193 എന്ന വിലാസത്തിൽ  ഒക്ടോബർ 31നകം ലഭിക്കണം. ഇ-മെയിൽ: culturedirectoratec@gmail.com.

ഫിഷറീസ് ഗാര്‍ഡ്; വാക്ക് ഇന്‍ ഇന്റര്‍വ്യൂ

വാമനപുരം നദിയുടെയും അനുബന്ധ കായലുകളിലേയും സംരക്ഷണ പദ്ധതിയിലേക്ക് ബാക്ക് വാട്ടര്‍ പട്രോളിംഗിനായി ഫിഷറീസ് ഗാര്‍ഡിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് സയന്‍സില്‍ വി എച്ച് എസ് ഇ /എച്ച് എസ് ഇ പാസായ 40 വയസിനുതാഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം ലഭിച്ചവര്‍ക്കും മത്സത്തൊഴിലാളി കുടുംബങ്ങളില്‍ ജനിച്ചവര്‍ക്കും മുന്‍ഗണന. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 28ന് രാവിലെ 10.30നു തിരുവനന്തപുരം ഫിഷറീസ് വകുപ്പ് ജില്ലാ മേഖല ഓഫീസ്, കമലശ്വരം, മണക്കാട് നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം എത്തിച്ചേരണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഫിഷറീസ് അറിയിച്ചു.

ഡിസെപ്ന്‍സര്‍ നിയമനം: അപേക്ഷിക്കാം

ആലപ്പുഴ: സര്‍ക്കാര്‍ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ ഡിസ്‌പെന്‍സര്‍/ സമാന തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. യോഗ്യതയും ഹോമിയോപ്പതി മരുന്നുകള്‍ കൈകാര്യം ചെയ്ത് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പരിചയവുമുള്ളവര്‍ അത് തെളിയിക്കുന്ന സര്‍ക്കാര്‍ അംഗീകൃത സാക്ഷ്യപത്രവും അപേക്ഷകന്റെ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയ അപേക്ഷയും സഹിതം ഒക്ടോബര്‍ 22-ന് വൈകിട്ട് അഞ്ചിനകം dmohomoeoalp@kerala.gov.in എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0477 2962609, 2262609.

ബന്ധപ്പെട്ട വാർത്തകൾ: സ്റ്റൈപ്പന്റോടെയുള്ള സൗജന്യ ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിന് അപേക്ഷകൾ ക്ഷണിച്ചു

ആശുപത്രിയില്‍ നിയമനം - വാക്ക് ഇന്‍ ഇന്റവ്യൂ

ചാലക്കുടി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ലഹരി വര്‍ജ്ജന മിഷന്‍ പദ്ധതി വിമുക്തിയില്‍ മെഡിക്കല്‍ ഓഫീസര്‍, സൈക്യാട്രിസ്റ്റ് എന്നീ തസ്തികളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത :    സൈക്യാട്രിസ്റ്റ്     -എം.ഡി/ഡി.പി.എം./ഡി.എന്‍.ബി, മെഡിക്കല്‍ ഓഫീസര്‍-എം.ബി.ബി.എസ്. (സൈക്യാട്രിയില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് മുന്‍ഗണന). താല്‍പര്യം ഉള്ളവര്‍ പ്രായം, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും, പകര്‍പ്പും സഹിതം ഒക്ടോബര്‍ 22ന് അഭിമുഖത്തിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. അഭിമുഖ സമയം :സൈക്യാട്രിസ്റ്റ് -രാവിലെ 10.30 മണിക്ക്. *മെഡിക്കല്‍ ഓഫീസര്‍-രാവിലെ 11.30 മണിക്ക്.

അഭിമുഖം ഒക്‌ടോബര്‍ 20 ന്

കാലിക്കറ്റ് സര്‍വകലാശാല 2022-23 അധ്യായന വര്‍ഷത്തെ പി.എച്ച്.ഡി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളെജിലെ വിവിധ വകുപ്പുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ നല്‍കിയവര്‍ക്കുള്ള അഭിമുഖം ഒക്‌ടോബര്‍ 20ന് രാവിലെ 10 ന് കോളെജില്‍ നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2212223.

ന്യൂറോ ടെക്‌നീഷ്യന്‍ നിയമനം

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ എച്ച്.ഡി.എസിനു കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ന്യൂറോ ടെക്‌നീഷ്യനെ നിയമിക്കുന്നു. ന്യൂറോ ടെക്‌നോളജിയില്‍ ഗവ. അംഗീകൃത ഡിപ്ലോമയാണ് യോഗ്യത. പ്രായം 45 കവിയരുത്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 22 ന് രാവിലെ  10ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ പങ്കെടുക്കണം.

വാക് ഇന്‍ ഇന്റര്‍വ്യു ഒക്‌ടോബര്‍ 26 ന്

ജില്ലയിലെ പാലക്കാട്, കുഴല്‍മന്ദം, അട്ടപ്പാടി ബ്ലോക്കുകളില്‍ രാത്രികാല സേവനത്തിനായി വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് വാക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. താത്പര്യമുള്ളവര്‍ മതിയായ രേഖകള്‍ സഹിതം ഒക്‌ടോബര്‍ 26 ന് രാവിലെ 10.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ എത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി.ബി പത്മജ അറിയിച്ചു.

വാക്ക് ഇന്‍-ഇന്റര്‍വ്യു ഒക്‌ടോബര്‍ 25 ന്

ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഫിസിയോതെറാപ്പിസ്റ്റ്, സാനിറ്റേഷന്‍ വര്‍ക്കര്‍ തസ്തികകളിലേക്ക് ഒക്‌ടോബര്‍ 25 ന് വാക്ക് ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം, പി.ജി.ഡി.സി.എ. മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. പ്രായം 40 കവിയരുത്. പ്രവൃത്തിപരിചയം മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെ. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ ജില്ലാ ഹോമിയോ ആശുപത്രിയിലാണ് അഭിമുഖം. 

ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് വരെയാണ് അഭിമുഖം. ബി.പി.ടി (ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി) ആണ് യോഗ്യത. പ്രായം 40 കവിയരുത്. പ്രവൃത്തിപരിചയം മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെ. സാനിറ്റേഷന്‍ വര്‍ക്കര്‍ തസ്തികക്ക് എസ്.എസ്.എല്‍.സി ആണ് യോഗ്യത. പ്രായം 35നും 40 നും മധ്യേ. പ്രവൃത്തിപരിചയം മൂന്ന് വര്‍ഷം. ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെയാണ് അഭിമുഖം. ഫോണ്‍: 04912578115, ഇ-മെയില്‍: ghhpalakkad@kerala.gov.in

English Summary: Today's Job Vacancies (20/10/2022)
Published on: 20 October 2022, 12:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now