1. News

ഇന്നത്തെ ജോലി ഒഴിവുകൾ (18/10/2022)

നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ ഒഴിവുള്ള ഗസ്റ്റ് ലക്ചറർ മാത്തമാറ്റിക്‌സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് എഴുത്ത് പരീക്ഷ/കൂടിക്കാഴ്ച ഒക്ടോബർ 20 രാവിലെ 10.30 നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉയർന്ന യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.

Meera Sandeep
Today's Job Vacancies (18/10/2022)
Today's Job Vacancies (18/10/2022)

ഗസ്റ്റ് ചക്ചറർ ഒഴിവ്

നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ ഒഴിവുള്ള ഗസ്റ്റ് ലക്ചറർ മാത്തമാറ്റിക്‌സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് എഴുത്ത് പരീക്ഷ/കൂടിക്കാഴ്ച ഒക്ടോബർ 20 രാവിലെ 10.30 നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉയർന്ന യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.

താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. എല്ലാ ഉദ്യോഗാർഥികളും കോവിഡ് 19 പ്രോട്ടോക്കോൾ കർശനമായി പാലിക്കേണ്ടതാണ്.

ബന്ധപ്പെട്ട വാർത്തകൾ: സ്റ്റൈപ്പന്റോടെയുള്ള സൗജന്യ ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിന് അപേക്ഷകൾ ക്ഷണിച്ചു

ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക ഒഴിവ്

ധനുവച്ചപുരം ഗവൺമെന്റ് ഐ.ടി.ഐയിൽ ഒഴിവുള്ള ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് പട്ടികജാതി വിഭാഗത്തിൽപ്പെട്ട താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഒക്ടോബർ 22നു രാവിലെ 10 മണിക്ക് ധനുവച്ചപുരം ഐ.ടി.ഐയിൽ ഇന്റർവ്യൂ നടത്തുന്നതാണ്. വെൽഡർ, വെൽഡർ (ജി.ജി) എന്നീ തസ്തികകളിലാണ് നിലവിൽ ഒഴിവുള്ളത്.

ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രിയും ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയവും/ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും രണ്ടുവർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയവും/ബന്ധപ്പെട്ട ട്രേഡിൽ എൻ.എ.സി/എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

സൈക്കോളജി അപ്രന്റീസ്

ആറ്റിങ്ങൽ സർക്കാർ കോളജിൽ ജീവനി സെന്ററിലേക്ക് സൈക്കോളജി അപ്രന്റിസിനെ താത്ക്കാലികമായി നിയമിക്കുന്നു. സൈക്കോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. അഭിമുഖം 18ന് രാവിലെ 11 മണിക്ക് കോളജിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (16/10/2022)

സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും അഞ്ച് ഗ്രാമ പഞ്ചായത്തുകളും സംയുക്തമായി നടപ്പാക്കുന്ന സ്പീച്ച് ബിഹേവിയർ ഒക്കുപ്പേഷണൽ തെറാപ്പി ബഡ്‌സ് ആൻഡ് ബി ആർ സി ഫെസിലിറ്റേഷൻ പ്രോജക്ടിലേക്ക് പ്രസ്തുത മേഖലയിൽ പ്രവീണ്യം തെളിയിച്ച സ്പീച്ച് തെറാപ്പിസ്റ്റുകളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ നെടുമങ്ങാട് അഡീഷണൽ ഓഫീസർ ഒക്ടോബർ 29-ാം തീയതി വരെ സ്വീകരിക്കും. ബി.എ.എസ്.എൽ.പി (ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാങ്ക്വേജ് പാത്തോളജി), ഡി.എച്ച്.എൽ.എസ് (ഡിപ്ലോമ ഇൻ ഹിയറിങ് ലാങ്ക്വേജ് ആൻഡ് സ്പീച്ച്) എന്നിവയാണ് യോഗ്യത. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ സർട്ടിഫിക്കറ്റിന്റെയും തിരിച്ചറിയൽ രേഖകളുടെയും പകർപ്പും സഹിതം നിർദ്ദിഷ്ട തീയതിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്.

ബന്ധപ്പെട്ട വാർത്തകൾ: കൊല്ലം, മഞ്ചേരി നഴ്‌സിംഗ് കോളേജുകള്‍ക്ക് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരം

അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രഫസറെ (ഗസ്റ്റ് ലക്ചറര്‍) നിയമിക്കുന്നു. അഭിമുഖം ഒക്ടോബര്‍ 25 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

സൈക്കോളജി അപ്രന്റിസ് നിയമനം

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ ജീവനി മെന്റൽ ഹെൽത്ത് അവെർനസ് പ്രോഗ്രാം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു സൈക്കോളജി അപ്രന്റസിനെ നിയമിക്കുന്നു. താത്ക്കാലിക അടിസ്ഥാനത്തിൽ പ്രതിമാസം 17,600 രൂപ വേതനടിസ്ഥാനത്തിൽ 2023 മാർച്ച് 31 വരെയാണ് നിയമനം. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളതും ക്ലിനിക്കൽ സൈക്കോളജി പ്രവൃത്തിപരിചയമുള്ളവരുമായ  ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 21 രാവിലെ 11 മണിക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹജാരാക്കേണ്ടതാണ്.

നിയമനം നടത്തുന്നു

കേരള ലളിതകലാ അക്കാദമിയുടെ കിളിമാനൂര്‍ (തിരുവനന്തപുരം), ശ്രീകണ്ഠാപുരം (കണ്ണൂര്‍) ആര്‍ട്ടിസ്റ്റ് റസിഡന്‍സി സ്റ്റുഡിയോകളിലേക്ക്

സ്റ്റുഡിയോ അസിസ്റ്റന്റ്, കുക്ക് കം വാച്ച്മാന്‍, സ്വീപ്പര്‍ കം ഗാര്‍ഡനര്‍, ഡിസൈനര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അപേക്ഷാഫോറം www.lalithkala.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷാ ഫോറം പൂരിപ്പിച്ച് klkaestablishment@gmail.com

എന്ന ഇ-മെയിലേക്കും സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, ചെമ്പുക്കാവ്, തൃശൂര്‍- 680020 വിലാസത്തിലേയ്ക്ക് തപാല്‍ മുഖേനയും അയക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487-2333773

ഗസ്റ്റ് അധ്യാപക നിയമനം

തോട്ടടയിലെ ഗവ. ഐ ടി ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ എസ് സി വിഭാഗത്തില്‍ നിന്ന്(മുന്‍ഗണനേതര) ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത: എം ബി എ/ ബിരുദം/ ഡി ജി ടി സ്ഥാപനങ്ങളില്‍ നിന്ന് എംപ്ലോയബിലിറ്റി സ്‌കില്ലില്‍ ഹ്രസ്വകാല ടി ഒ ടി കോഴ്സോടുകൂടിയ ഡിപ്ലോമ. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 18ന് രാവിലെ 10.30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഐ ടി ഐ യില്‍ അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 0497 2835987.

താല്‍ക്കാലിക നിയമനം

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ധര്‍മ്മടം അഞ്ചരക്കണ്ടി പുഴയില്‍ ജല ആവാസ വ്യവസ്ഥയില്‍ സമഗ്ര മത്സ്യ സംരംക്ഷണം പദ്ധതി നിര്‍വഹണം 2022-23 പദ്ധതിയുടെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, ഫിഷറീസ് ഗാര്‍ഡ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. തസ്തിക , യോഗ്യത യഥാക്രമത്തിൽ : പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍: സംസ്ഥാന അഗ്രികള്‍ച്ചര്‍ സര്‍വകലാശാല/ ഫിഷറീസ് സര്‍വകലാശാലയില്‍ നിന്നുള്ള ബി എഫ് എസ് സി, അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഫിഷറീസ്/ സൂവോളജി വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നും അക്വാകള്‍ച്ചര്‍ സെക്ടറില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഫിഷറീസ് ഗാര്‍ഡ്: വി എച്ച് എസ് ഇ ഫിഷറീസ് സയന്‍സ്/ എച്ച് എസ് സി, സ്രാങ്ക് ലൈസന്‍സ്. താല്‍പ്പര്യമുള്ളവര്‍ ഒക്ടോബര്‍ 22ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അഭിമുഖത്തിന് ഹാജരാവണം. മത്സ്യതൊഴിലാളി കുടുംബത്തില്‍ ജനിച്ചവര്‍ക്ക് മുന്‍ഗണന.

English Summary: Today's Job Vacancies (18/10/2022)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds