Updated on: 21 April, 2023 7:34 AM IST
Today's Job Vacancies (21/04/2023)

പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയെ നിയമിക്കുന്നു. ബോട്ടണി/ പ്ലാന്റ് സയൻസ് എന്നിവയിലൊന്നിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.

മോളിക്യൂലാർ മൈക്രോബയൽ ടാക്‌സോണമി/ മോളിക്യൂലാർ പ്ലാന്റ് പത്തോളജി/ മോളിക്യുലാർ ബയോളജി എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ പരിചയമുള്ളവർ പ്രസിദ്ധീകരണങ്ങളുടെ തെളിവ് ഹാജരാക്കിയാൽ മുൻഗണന ലഭിക്കും. 2026 ജനുവരി 24 വരെയാണ് നിയമനം. പ്രതിമാസം 22000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 2023 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയനാനുസൃത വയസിളവ് ലഭിക്കും. താത്പര്യമുള്ളവർ 26 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ബന്ധപ്പെട്ട വാർത്തകൾ: എയിംസിലെ 3055 നഴ്സിങ് ഓഫിസർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽ താത്കാലികാടിസ്ഥാനത്തിൽ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക തസ്തികയിൽ ഹോണറേറിയം അടിസ്ഥാനത്തിൽ നിയമനം നടത്തും. വാക്-ഇൻ-ഇന്റർവ്യൂ ഏപ്രിൽ 25ന് രാവിലെ 11ന് നടക്കും. എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സാണ് നിർദിഷ്ഠ യോഗ്യത. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ എത്തണം.

സ്റ്റാഫ് നഴ്‌സ് ഒഴിവ്

ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി നീലേശ്വരം താലുക്കാശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ് (പുരുഷന്‍) ഒഴിവ്. യോഗ്യത ബി.എസ്.സി നഴ്‌സിംഗ്/ ജി.എന്‍.എം. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 24ന് രാവിലെ 10.30ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍ 0467 2203118.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (18/04/2023)

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് വിഭാഗങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്. യോഗ്യത അതാത് വിഷയങ്ങളില്‍ ബി.ടെക് / എം.ടെക്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും സഹിതം ഏപ്രില്‍ 27ന് രാവിലെ 11ന് കോളേജില്‍ നടത്തുന്ന എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. വെബ്‌സൈറ്റ് www.lbscek.ac.in ഫോണ്‍ 04994 250290.

അങ്കണവാടി വർക്കർ/ഹെൽപ്പർ

എറിയാട് ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അങ്കണവാടി വർക്കർ, ഹെൽപ്പർമാരുടെ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. എറിയാടുള്ള പഴയ കൊടുങ്ങല്ലൂർ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ മെയ്‌ 5 വൈകീട്ട് 4 മണി വരെ അപേക്ഷ സ്വീകരിക്കും. വർക്കർ നിയമനത്തിന് പത്താംതരം പാസ്സാകണം. ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കുന്നവർ പത്താംതരം പാസാകാത്തവരും മലയാളം എഴുതാനും വായിക്കാനും കഴിയുന്നവരും ആകണം. അപേക്ഷകർ 18നും 46നും ഇടയിൽ പ്രായപരിധി ഉള്ളവർ ആയിരിക്കണം. ഫോൺ: 0480 2805595.

ബന്ധപ്പെട്ട വാർത്തകൾ: ന്യൂക്ലിയർ പവർ കോർപറേഷനിൽ 325 എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ

ഹെല്‍പ്പര്‍ കൂടിക്കാഴ്ച 26ന്

കാഞ്ഞങ്ങാട് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള അജാനൂര്‍ പഞ്ചായത്തിലെ അങ്കണവാടികളിലെ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ നല്‍കിയവര്‍ക്കുള്ള കൂടിക്കാഴ്ച ഏപ്രില്‍ 26ന് അജാനൂര്‍ പഞ്ചായത്തിലെ ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നടത്തും. അപേക്ഷ നല്‍കിയവര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാകുന്നതിന് അറിയിപ്പ് തപാല്‍ മുഖേന അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ കാഞ്ഞങ്ങാട് ബ്‌ളോക്ക് പഞ്ചായത്തിന് സമീപത്തുള്ള കാഞ്ഞങ്ങാട് ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഇമെയില്‍ icdskanhangad@gmail.com  ഫോണ്‍ 0467 2217437.

ഹെല്‍പ്പര്‍ കൂടിക്കാഴ്ച 25ന്

കാഞ്ഞങ്ങാട് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലെ അങ്കണവാടികളിലെ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ നല്‍കിയവര്‍ക്കുള്ള കൂടിക്കാഴ്ച ഏപ്രില്‍ 25ന് കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നടത്തും. അപേക്ഷ നല്‍കിയവര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാകുന്നതിന് അറിയിപ്പ് തപാല്‍ മുഖേന അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ കാഞ്ഞങ്ങാട് ബ്‌ളോക്ക് പഞ്ചായത്തിന് സമീപത്തുള്ള കാഞ്ഞങ്ങാട് ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഇമെയില്‍ icdskanhangad@gmail.com ഫോണ്‍ നം.04672217437.

English Summary: Today's Job Vacancies (21/04/2023)
Published on: 21 April 2023, 07:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now