1. News

എയിംസിലെ 3055 നഴ്സിങ് ഓഫിസർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ന്യൂ ഡൽഹി (എയിംസ്) നഴ്സിങ് ഓഫിസർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഇതിനായുള്ള റിക്രൂട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് (NORCET) അപേക്ഷ ക്ഷണിച്ചു.

Meera Sandeep
AIIMS Recruitment 2023: Apply Now for 3055 Nursing Officer Vacancies
AIIMS Recruitment 2023: Apply Now for 3055 Nursing Officer Vacancies

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ന്യൂഡൽഹി (എയിംസ്) നഴ്സിങ് ഓഫിസർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഇതിനായുള്ള  റിക്രൂട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് (NORCET) അപേക്ഷ ക്ഷണിച്ചു. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് www.aiimsexams.ac.in ൽ ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്. ഭട്ടിൻഡ, ഭോപാൽ, ഭുവനേശ്വർ, ബിബിനഗർ, ബിലാസ്പുർ, ദിയോഘർ, ഗൊരഖ്പുർ, ജോധ്പുർ, കല്യാണി, മംഗളഗിരി, നാഗ്പുർ, റായ്ബറേലി, ഡൽഹി, പട്ന, റായ്പുർ, രാജ്കോട്ട്, ഋഷികേശ്, വിജയ്പുർ എയിംസുകളിലാണ് ഒഴിവുകൾ. 

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (18/04/2023)

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് മേയ് 5 വരെ അപേക്ഷിക്കാവുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

I) ബിഎസ്‌സി ഓണേഴ്സ് നഴ്സിങ് / ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ബിഎസ്‌സി (പോസ്റ്റ്സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്.

II) ജനറൽ നഴ്സിങ് മിഡ്‌വൈഫറി ഡിപ്ലോമയും 50 കിടക്കകളുള്ള ആശുപത്രിയിൽ 2വർഷ പരിചയവും.

ബന്ധപ്പെട്ട വാർത്തകൾ: ന്യൂക്ലിയർ പവർ കോർപറേഷനിൽ 325 എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ

അപേക്ഷകർക്ക് സ്റ്റേറ്റ് / ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷനും വേണം. 

പ്രായപരിധി

18–30 വയസ്സ്. പട്ടികവിഭാഗം, ഇഡബ്ല്യുഎസ്, ഭിന്നശേഷിക്കാർ എന്നിവർക്ക് ഇളവുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: സിആർപിഎഫിൽ 1.30 ലക്ഷം കോൺസ്റ്റബിൾ ഒഴിവുകൾ

ശമ്പളം

9300–34,800 രൂപ + ഗ്രേഡ് പേ 4600 രൂപ. 

ഓൺലൈൻ പരീക്ഷ: ജൂൺ 3;  ദൈർഘ്യം 3 മണിക്കൂർ. 

അപേക്ഷ ഫീസ്

3000 രൂപയാണ് അപേക്ഷ ഫീസ്.  പട്ടികവിഭാഗം / ഇഡബ്ല്യുഎസ്: 2400 രൂപ.  ഭിന്നശേഷിക്കാർക്കു ഫീസില്ല. ഫീസ് ഓൺലൈനായി അടയ്ക്കണം.

English Summary: AIIMS Recruitment 2023: Apply Now for 3055 Nursing Officer Vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds