MFOI 2024 Road Show
  1. News

ഇന്നത്തെ ജോലി ഒഴിവുകൾ (18/04/2023)

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയിലെ നാടുകാണിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഐടിഐയില്‍ ഇലക്ട്രീഷ്യന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മെയ് 5 ന് രാവിലെ 9.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഐടിഐയില്‍ ഹാജരാകണം. പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 9895669568, 04862 259045

Meera Sandeep
Today's Job Vacancies (18/04/2023)
Today's Job Vacancies (18/04/2023)

വാക് ഇന്‍ ഇന്റര്‍വ്യൂ

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയിലെ നാടുകാണിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഐടിഐയില്‍ ഇലക്ട്രീഷ്യന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മെയ് 5 ന് രാവിലെ 9.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഐടിഐയില്‍ ഹാജരാകണം. പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 9895669568, 04862 259045

വാക് ഇന്‍ ഇന്റര്‍വ്യ

കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാരെ നിയമിക്കുന്നതിന് എപ്രില്‍ 20 ന് ഉച്ചക്ക് 2.00 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. താല്പര്യമുള്ളവര്‍ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 296711.

ബന്ധപ്പെട്ട വാർത്തകൾ: ന്യൂക്ലിയർ പവർ കോർപറേഷനിൽ 325 എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ

ഡ്രാഫ്റ്റ്സ്മാൻ ഇന്റർവ്യൂ

കൊച്ചി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ മുനമ്പം കാര്യാലയത്തിൽ മൂന്നാം ഗ്രേഡ് - ഡ്രാഫ്റ്റ്സ്മാൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. മിനിമം യോഗ്യത ഐ.ടി.ഐ സിവിൽ. ഉദ്യോഗാർത്ഥികൾ ഫോട്ടോ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നമ്പർ, വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പും സഹിതം 2023 ഏപ്രിൽ 25 -ന് രാവിലെ, 11 -ന് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ മുനമ്പം ഓഫീസിൽ ഇന്റർവ്യൂവിന് ഹാജറാകേണ്ടതാണ്. പരമാവധി 90 ദിവസത്തേക്ക് ആയിരിക്കും നിയമനം. വിശദവിവരങ്ങൾക്ക് ബന്ധപ്പെടാനുള്ള ഫോൺ: 9446893755.

ആയുഷ് മിഷൻ മൾട്ടി പർപ്പസ് വർക്കറുടെ ഒഴിവ്

ജില്ലയിലെ  നാഷണല്‍ ആയുഷ്മിഷന്‍ വഴി ഗവ. ആയുർവേദ / ഹോമിയോ  ആശുപത്രികളിലേയ്ക്കും ഒഴിവു വരാവുന്ന   മറ്റ് പദ്ധതികളിലേയ്ക്കുമായി     ആയുഷ് മിഷൻ മൾട്ടി പർപ്പസ് വർക്കറുടെ തസ്തികയില്‍ കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും 28 ന് വെള്ളിയാഴ്ച എറണാകുളം കച്ചേരിപ്പടിയിലെ ജില്ലാ  ആയുർവേദ ആശുപതിയിൽ രാവിലെ 9  ന് നടക്കും. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ  അസ്സൽ സർട്ടിഫിക്കറ്റുകളുടെ  കോപ്പികളും  സഹിതം  എറണാകുളം കച്ചേരിപ്പടിയിലെ ജില്ലാ  ആയുർവേദ ആശുപതിയിൽ പ്രവർത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസിൽ ഏപ്രിൽ  25 ന് ചൊവ്വാഴ്ച വൈകുന്നേരം 5 മണി വരെ   അപേക്ഷ സ്വീകരിക്കും.

യോഗ്യത- ഹയർ സെക്കണ്ടറി [ പ്ലസ് ടു ] വിജയത്തോടൊപ്പം സർക്കാർ അംഗീകൃത മൂന്നു മാസത്തിൽ കുറയാതെയുള്ള കംപ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 10500 രൂപ.

ഉയർന്ന പ്രായപരിധി 40 വയസ്സ്,

ഫോൺ_ 9847287481

ബന്ധപ്പെട്ട വാർത്തകൾ: സിആർപിഎഫിൽ 1.30 ലക്ഷം കോൺസ്റ്റബിൾ ഒഴിവുകൾ

അഭിമുഖം

വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് (എല്‍ പി എസ് - കാറ്റഗറി നമ്പര്‍ 520/2019) തസ്തികയുടെ അഭിമുഖം ഏപ്രില്‍ 18, 19, 26, 27 തീയതികളില്‍ രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നും ഏപ്രില്‍ 28 ന് രാവിലെ 9.30നും പി എസ് സി ജില്ലാ ഓഫീസില്‍ നടക്കും. പ്രവേശന ടിക്കറ്റ്, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ സഹിതം ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 0474 2743624.

വാക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ പ്രൊജക്ട് എൻജിനിയർ (സിവിൽ) തസ്തികയിൽ ഏപ്രിൽ 24ന് വൈകിട്ട് 02.30ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദാംശങ്ങൾക്ക്: www.rcctvm.gov.in.

ജൂനിയർ ഇൻസ്ട്രക്ടർ - താൽക്കാലിക നിയമനം

തിരുവനന്തപുരം, ചാക്ക ഗവ. ഐ ടി ഐ യിൽ മഷിനിസ്റ്റ് ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രിക്ടർ ഒഴിവിലേക്ക് പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച് ഒ ബി സി കാറ്റഗറിയിൽ താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 20 രാവിലെ  10.30 ‌ന് അസൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഗവ. ഐ ടി ഐ പ്രിൻസിപ്പാൾ മുൻപാകെ  ഇന്റർവ്യൂവിന് ഹാജരാകണം.

എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയുമാണ് യോഗ്യതകൾ. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ എ സി യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എഞ്ചിനീയറിങ് ഡിപ്ലോമ / ഡിഗ്രിയും വേണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (16/04/2023)

കരാർ നിയമനം

മലക്കപ്പാറ ഒപി ക്ലിനിക്കിൽ കരാറടിസ്ഥാനത്തിൽ മെഡിക്കൽ ഓഫിസർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നേഴ്സ്, അറ്റൻഡർ, സ്വീപ്പർ തസ്തികയിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 22. ഫോൺ:  0480 2706100.

അക്കൗണ്ടന്റ് നിയമനം

കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ അക്കൗണ്ടന്റ് (ശമ്പളം: 35,600-75,400 രൂപ) തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സർക്കാർ സർവ്വീസിൽ സമാന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, മാതൃവകുപ്പിൽ നിന്നും നിരാക്ഷേപ പത്രം എന്നിവ സഹിതം മേയ് 6ന് വൈകിട്ട് 5 മണിക്ക് മുമ്പ് രജിസ്ട്രാർ, കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡി.സി.എയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 18-40 വയസ്സു വരെ. ശമ്പളം ദിവസം 550 രൂപ. 2023 ഏപ്രിൽ 20 രാവിലെ 10 മണിക്കാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് 0471 2471766, 2471788 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

കരാർ നിയമനം

മലക്കപ്പാറ ഒപി ക്ലിനിക്കിൽ കരാറടിസ്ഥാനത്തിൽ മെഡിക്കൽ ഓഫിസർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നേഴ്സ്, അറ്റൻഡർ, സ്വീപ്പർ തസ്തികയിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 22. ഫോൺ:  0480 2706100.

English Summary: Today's Job Vacancies (18/04/2023)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds