Updated on: 22 July, 2022 7:55 AM IST
Today's Job Vacancies (22/07/2022)

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫിസിൽ ഒഴിവുള്ള ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ  ക്ഷണിച്ചു.

സർക്കാർ നഴ്‌സിംഗ് സ്‌കൂളിലെ പ്രിൻസിപ്പൽ/ വൈസ് പ്രൻസിപ്പൽ/ സീനിയർ നഴ്‌സിംഗ് ട്യൂട്ടർ എന്നീ തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഓഗസ്റ്റ് 6നു വൈകിട്ട് അഞ്ചിനു മുമ്പ് രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: എൻടിപിസിയിലെ 60 എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

അധ്യാപക നിയമനം

വാളാട് ഗവ. ഹൈസ്‌കൂളില്‍ നിലവിലുളള എല്‍.പി.എസ്.ടി തസ്തികയിലേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 22 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04935 266038.

അധ്യാപക നിയമനം

തരുവണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക അദ്ധ്യാപകരെ നിയമിക്കാനുള്ള കൂടിക്കാഴ്ച ജൂലൈ 23 രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, അവയുടെ പകര്‍പ്പ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 04935 232080.

ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്

നിറമരുതൂര്‍ ഉണ്യാലില്‍ പ്രവര്‍ത്തിച്ചുവരുന്ന സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴിലുളള മല്‍സ്യകര്‍ഷക ഏജന്‍സിയില്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നു. ഏതെങ്കിലും ഒരു വിഷയത്തില്‍ അംഗീകൃത ബിരുദമാണ് യോഗ്യത. ബി.കോം വിഭാഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. ക്ലര്‍ക്ക്/അക്കൗണ്ടന്റായി കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഡി.ടി.പി, ടൈപ്പ് റൈറ്റിങ് ലോവറുമാണ് യോഗ്യത. 20 വയസുമുതല്‍ 40 വയസ് വരെയാണ് പ്രായപരിധി. താത്പര്യമുള്ളവര്‍ മലപ്പുറം ജില്ലാപഞ്ചായത്ത് ഓഫീസില്‍ ഉച്ചക്ക് 2.30ന് നടക്കുന്ന ഇന്റര്‍വ്യൂയില്‍ പങ്കെടുക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (20/07/2022)

കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നീഷ്യന്‍

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു.  ഗവ. അംഗീകൃത ബി.സി.വി.ടി അല്ലെങ്കില്‍ ഡി.സി.വി.ടിയും ടി.എം.ടി/ എക്കോ ടെക്‌നീഷ്യന്‍/ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നീഷ്യനായിട്ടുള്ള പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ 27ന് രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം.

ജൂനിയർ പ്രോഗ്രാമർ ഒഴിവ്

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ ജൂനിയർ പ്രോഗ്രാമർ തസ്തികയിൽ ദിവസവേതന കരാറടിസ്ഥാനത്തിൽ ജോലി നോക്കുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. (കമ്പ്യൂട്ടർ ഹാർഡ്‌വെയർ, കമ്പ്യൂട്ടർ സയൻസ് എന്നിവയിലെ പോളിടെക്‌നിക് ഡിപ്ലോമ/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്,  Computer Hardware Maintenance and Networking  ൽ ഒരു വർഷത്തെ പ്രവൃത്തി പുരിചയം അഥവാ B Tech in Computer and Engineering/ Information Technology   ആണ് യോഗ്യത. പ്രായപരിധി: 18-41.

താൽപര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂലൈ 30നു വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: നോർത്ത് സെൻട്രൽ റെയിൽവയിൽ 1659 അപ്രന്റീസുകളുടെ ഒഴിവുകൾ

ഇലക്ട്രിക്കൽ ഫോർമാൻ കരാർ നിയമനം

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ് ഇലക്ട്രിക്കൽ ഫോർമാൻ തസ്തികയിൽ ദിവസവേതന കരാറടിസ്ഥാനത്തിൽ നിയമനത്തിന് താൽപ്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, ഐ.ടി.ഐ ഇലക്ട്രിക്കൽ, അഞ്ച് വർഷത്തെ തൊഴിൽ പരിചയം (Electrical Maintenance of Electrical Installation) എന്നിവയാണ് യോഗ്യത. പ്രായം 18 മുതൽ 41 വരെ. താത്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂലൈ 30നു വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ നിയമനം

എറണാകുളം റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ പരമാവധി 90 ദിവസത്തേക്ക് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം ജൂലൈ 27ന് രാവിലെ 10.30ന് കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2422244.

അക്രഡിറ്റഡ് എഞ്ചിനീയര്‍ ഓവര്‍സിയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന നൂതന പദ്ധതിയായ അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍ നിയമനത്തിന് അര്‍ഹരായ - 200 പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍ നിയമനം പൂര്‍ണ്ണമായും  പരിശീലന പദ്ധതിയാണ്. പ്രൊഫഷണല്‍ യോഗ്യതയുള്ള പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികളെ മികവുറ്റ ജോലികള്‍ കരസ്ഥമാക്കുവാന്‍ പ്രാപ്തരാക്കുന്നതിന് പട്ടിക വര്‍ഗ വികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ പ്രാദേശിക പശ്ചാത്തല സൗകര്യ വികസന പദ്ധതികളുടെയും നിര്‍വഹണത്തില്‍ പങ്കാളികളാക്കി പ്രവൃത്തി പരിചയം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  നിയമന യോഗ്യതകള്‍ ഉദ്യോഗാര്‍ത്ഥികള്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും ഉള്ളവരായിരിക്കണം. ആകെ ഒഴിവുകള്‍ - 200

വിദ്യാഭ്യാസ യോഗ്യത- സിവില്‍ എഞ്ചിനീയറിംഗ് ബിരുദമോ ബിടെക് ഡിപ്ലോമയോ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റോ. പ്രായപരിധി 21-35 വയസ്. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള വിവിധ ഓഫീസുകളിലും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കും. പ്രതിമാസ ഓണറേറിയം 18000 രൂപ.

ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ മാത്രം അപേക്ഷ സമര്‍പ്പിക്കണം(കോഴ്‌സ് വിജയിച്ചവര്‍ മാത്രം). അക്രഡിറ്റഡ് എഞ്ചിനീയര്‍ ഓവര്‍സിയറായി നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിര നിയമനത്തിന് യാതൊരുവിധ അര്‍ഹതയും ഉണ്ടായിരിക്കില്ല. നിയമന കാലാവധി - ഒരു വര്‍ഷം (സേവനം തൃപ്തികരമാണെങ്കില്‍ പരമാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചു നല്‍കും.) നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ സമര്‍പ്പിക്കുന്ന ജില്ലയിലെ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് ഒരു ഐ.ടി.ഡി പ്രോജക്ട് ഓഫീസ് എന്നിവിടങ്ങളില്‍ സമര്‍പ്പിക്കണം. ഒരാള്‍ ഒന്നിലധികം ജില്ലകളില്‍ അപേക്ഷ സമര്‍പ്പിക്കരുത്. അത്തരത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കും.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 23 ന് വെകിട്ട് അഞ്ചു വരെ. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ജില്ലകളിലെ പട്ടികവര്‍ഗ വികസന ഓഫീസ്/ഐ.ടി.ഡി പ്രോജക്ട് ഓഫീസ് / ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും www.stdd.kerala.gov.in വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

English Summary: Today's Job Vacancies (22/07/2022)
Published on: 21 July 2022, 09:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now