1. News

ഇന്നത്തെ ജോലി ഒഴിവുകൾ (20/07/2022)

താല്‍ക്കാലിക ഒഴിവുകള്‍ അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ നിലവിലുള്ള തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഇന്റര്‍വ്യൂ നടത്തുന്നു.

Meera Sandeep
Today's Job Vacancies (20/07/2022)
Today's Job Vacancies (20/07/2022)

താല്‍ക്കാലിക ഒഴിവുകള്‍

അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ നിലവിലുള്ള തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഇന്റര്‍വ്യൂ നടത്തുന്നു.

വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ - മെക്കാനിക്കല്‍,

ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് (രണ്ട്) മെക്കാനിക്കല്‍,

വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ - ഇലക്ട്രിക്കല്‍,

വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ - ഇലക്ട്രോണിക്സ്

ബന്ധപ്പെട്ട വാർത്തകൾ: നോർത്ത് സെൻട്രൽ റെയിൽവയിൽ 1659 അപ്രന്റീസുകളുടെ ഒഴിവുകൾ

താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സമാന തസ്തികകളിലേക്ക് പി എസ് സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, അതിന്റെ കോപ്പിയും, ബയോഡാറ്റയും സഹിതം ജൂലൈ 26, രാവിലെ 10 മണിയ്ക്ക് അടിമാലി ഗവ.ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോണ്‍ :04864 222931, 9400006481.

പ്ലേസ്‌മെന്റ് ഓഫീസറുടെ  താത്കാലിക നിയമനം

കളമശേരി ഗവ.ഐ ടി ഐ യില്‍ പ്ലേസ്‌മെന്റ് ഓഫീസറുടെ താത്കാലിക തസ്തികയിലേയ്ക്ക് ഒരു ഒഴിവുണ്ട്. പ്രതിമാസം 20000 രൂപയും മൂന്നു മാസം കൂടുമ്പോള്‍ പരമാവധി 15000 രൂപ ഇന്‍സെന്റീവ് എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 27- ന് 11 ന് അസല്‍  രേഖകള്‍ സഹിതം കളമശേരി ഐടിഐയില്‍ ഹാജരാകണം.   പ്ലേസ്‌മെന്റ് ഓഫീസര്‍, ഒരു ഒഴിവ്, യോഗ്യത എച്ച്ആര്‍/മാര്‍ക്കറ്റിംഗില്‍ എംബിഎയ്ക്കൊപ്പം ബിഇ/ബി ടെക്, ഇംഗ്ലീഷിലെ മികച്ച ആശയവിനിമയ കഴിവുകള്‍ (വാക്കാലുള്ളതും എഴുത്തും). മിനിമം രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. 35 വയസില്‍ അധികരിക്കരുത്.

ബന്ധപ്പെട്ട വാർത്തകൾ: ആകാശ എയറിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു

താത്കാലിക ഒഴിവ്

ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഓഫീസിൽ അസ്ഥിവൈകല്യമുള്ള ഉദ്യോഗാർഥികൾക്ക് കോൺഫഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിൽ താത്കാലിക നിയമനം.

പ്ലസ്ടു, ടൈപ്പ്‌റൈറ്റിങ് ഇംഗ്ലീഷ് ആൻഡ് മലയാളം (ലോവർ), ഷോർട്ട്ഹാന്റ് ഇംഗ്ലീഷ് ആൻഡ് മലയാളം (ലോവർ), വേഡ് പ്രോസസിങ് (ലോവർ) അല്ലെങ്കിൽ വി.എച്ച്.എസ്.ഇ ഓഫീസ് സെക്രട്ടറിഷിപ്പ്/തത്തുല്യമാണ് യോഗ്യത. 18നും 41നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് അനുവദനീയം).

യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 26ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. നിശ്ചിത വിഭാഗത്തിന്റെ അഭാവത്തിൽ മറ്റ് ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവരെയും പരിഗണിക്കും.

ഡെപ്യൂട്ടേഷൻ നിയമനം

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.kelsa.nic.in സന്ദർശിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (17/07/2022)

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ ഒഴിവുവരുന്ന  ഒരു സ്റ്റെനോ ടൈപ്പിസ്റ്റ് തസ്തികയിൽ സമാന  തസ്തികയിൽ സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ  ഈ ഓഫീസിൽ ജൂലൈ 30നു വൈകിട്ട് അഞ്ചിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.

വിവിധ തസ്തികകളില്‍ നിയമനം

ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന കേരളത്തിലെ പ്രമുഖ കമ്പനികളിലേക്ക്  ജൂലൈ 23ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു. ഐ.ടി, റസ്റ്റോറന്റ്, റീറ്റെയ്ല്‍ തുടങ്ങി നിരവധി മേഖലയിലേക്കാണ് ഇന്റര്‍വ്യൂ. എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ഹോട്ടല്‍ മാനേജ്മന്റ്, പ്രോഗ്രാമിങ് സ്‌കില്‍സ് എന്നീ യോഗ്യതയുള്ളവര്‍  ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍ സഹിതം എംപ്ലോയബിലിറ്റി സെന്ററിലെത്തി കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപയുമായി നേരിട്ടെത്തണം. ഫോണ്‍ : 04832 734 737.

ജലജീവൻ പദ്ധതി: വാക് ഇൻ ഇന്റർവ്യൂ

ജലജീവൻ പദ്ധതിയുടെ ഭാഗമായി മാലൂർ, ന്യൂ മാഹി, കടമ്പൂർ, കതിരൂർ, പന്ന്യന്നൂർ, കുന്നോത്ത്പറമ്പ്, മൊകേരി, തൃപ്പങ്ങോട്ടൂർ എന്നീ പഞ്ചായത്തുകളിൽ ശുദ്ധജലം എത്തിക്കുന്നതിന് പഞ്ചായത്ത്, സമിതികൾ, ഗുണഭോക്താക്കൾ എന്നിവരെ സജ്ജമാക്കുന്നതിനും നിർവ്വഹണ ഏജൻസികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനുമായി കുടുംബശ്രീ മിഷൻ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അതത് ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള വ്യക്തികൾ, കുടുംബശ്രീ കുടുംബാംഗങ്ങൾ, വനിതകൾ എന്നിവർക്ക് മുൻഗണന.

ടീം ലീഡർ: എം എസ് ഡബ്ല്യു/എം എ സോഷ്യോളജിയും ഗ്രാമ വികസനവുമായി ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തി പരിചയവും. ജലവിതരണ പദ്ധതികളിൽ ഉള്ള ജോലി പരിചയം അഭികാമ്യം. ഒഴിവുകൾ നാല്.

കമ്മ്യൂണിറ്റി എഞ്ചിനീയർ: ബി ടെക് /ഡിപ്ലോമ (സിവിൽ എഞ്ചിനീയറിംഗ്). കൂടാതെ ഗ്രാമവികസന പദ്ധതികളുമായോ ജലവിതരണ പദ്ധതികളുമായോ ബന്ധപ്പെട്ട് ജോലി പരിചയം. ഒഴിവുകൾ നാല്.

കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ: ഡിഗ്രി, റൂറൽ ഡെവലപ്മെന്റ് പ്രോഗ്രാം/സാമൂഹ്യ സേവനം/സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയിൽ ഏതെങ്കിലും ഒന്നിലുള്ള പ്രവൃത്തി പരിചയ അഭികാമ്യം, കുടുംബശ്രീ അംഗങ്ങൾ/ കുടുംബാംഗങ്ങൾ ആയിരിക്കണം. അതത് ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ളവരായിരിക്കണം. ഒഴിവുകൾ എട്ട്.താൽപര്യമുള്ളവർ ജൂലൈ 21 രാവിലെ 10.30 മുതൽ ഒരു മണി വരെ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി വിശദമായ ബയോഡാറ്റയും യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും സഹിതം ബി എസ് എൻ എൽ ഭവൻ, മൂന്നാം നില, സൗത്ത് ബസാറിലുള്ള കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ ഹാജരാവണം. ഫോൺ: 0497 2702080.

English Summary: Today's Job Vacancies (20/07/2022)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds