1. News

നോർത്ത് സെൻട്രൽ റെയിൽവയിൽ 1659 അപ്രന്റീസുകളുടെ ഒഴിവുകൾ

വിവിധ ട്രേഡുകളിലേക്കുള്ള (apprentice) അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് (north central railway) നോർത്ത് സെൻട്രൽ റെയിൽവേയിലെ വിവിധ ട്രേഡുകളിലേക്കുള്ള അപ്രന്റീസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ rrcpryj.org വഴി അപേക്ഷകൾ അയക്കാം.

Meera Sandeep
Railway Recruitment 2022: Apply for 1659 Apprentice Vacancies
Railway Recruitment 2022: Apply for 1659 Apprentice Vacancies

നോർത്ത് സെൻട്രൽ റെയിൽവേയിലെ ((North Central Railway) )വിവിധ ട്രേഡുകളിലേക്കുള്ള അപ്രന്റീസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ rrcpryj.org വഴി അപേക്ഷകൾ അയക്കാം.  ആകെ 1659 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷം പരിശീലനം നൽകും. ജൂലായ് 2 മുതലാണ് അപേക്ഷ നടപടികൾ ആരംഭിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (17/07/2022)

അവസാന തീയതി

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 1 ആണ്.

ഒഴിവുകളുടെ വിശദാംശങ്ങൾ

ഫിറ്റർ, വെൽഡർ, മെഷിനിസ്റ്റ്. കാർപെന്റർ, ഇലക്ട്രീഷ്യൻ, പെയിന്റർ, മെക്കാനിക്ക്, ഇൻഫോർമേഷൻ ആന്റ് കമ്യൂണിക്കേഷൻ ടെക്നോളജി, സിസ്റ്റം മെയിന്റനൻസ്, വയർമാൻ, പ്ലംബർ, മെക്കാനിക്ക് കം ഓപ്പറേറ്റർ ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ സിസ്റ്റം. ഹെൽത്ത് സാനിട്ടറി ഇൻസ്പെക്ടർ, മൾട്ടി മീഡിയ ആന്റ് വെബ്പേജ് ഡിസൈനർ, എംഎംടിഎം, ക്രെയിൻ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഡ്രാഫ്റ്റ്സ്മാൻ, സ്റ്റെനോഗ്രാഫർ ഇംഗ്ലീഷ്, സ്റ്റെനോഗ്രാഫർ ഹിന്ദി എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

ബന്ധപ്പെട്ട വാർത്തകൾ: ആകാശ എയറിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു

വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ എസ്എസ്‍സി/മെട്രിക്കുലേഷൻ/പത്താക്ലാസ് 50 ശതമാനം മാർക്കോടെ  പാസ്സായിരിക്കണം. ഉദ്യോഗാർത്ഥി ഒരു അംഗീകൃത ബോർഡിൽ നിന്ന് എസ്എസ്‌സി/മെട്രിക്കുലേഷൻ/പത്താം ക്ലാസ് പരീക്ഷയോ തത്തുല്യമായ (10+2 പരീക്ഷാ സമ്പ്രദായത്തിന് കീഴിൽ) കുറഞ്ഞത് 50% മാർക്കോടെ വിജയിച്ചിരിക്കണം.  കൂടാതെ NCVT നൽകുന്ന ബന്ധപ്പെട്ട ട്രേഡിൽ ITI പാസായിരിക്കണം.

അപേക്ഷകർ അപേക്ഷാ ഫീസായി 100 രൂപ അടയ്ക്കണം. SC/ST/PWD/വനിതാ അപേക്ഷകർ ഫീസൊന്നും അടക്കേണ്ടതില്ല. 1961ലെ അപ്രന്റിസ് ആക്‌ട് പ്രകാരം മെറിറ്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയായിരിക്കും പരിശീലനം നൽകുന്നതിന് യോഗ്യരായ അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ഓഗസ്റ്റ് 01-ന് മുമ്പ് ഔദ്യോഗിക വെബ്‌സൈറ്റ് - rrcpryj.org വഴി  അപേക്ഷിക്കാം.

English Summary: Railway Recruitment 2022: Apply for 1659 Apprentice Vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds