ലാബ് ടെക്‌നീഷ്യൻ ഒഴിവ്
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ നിയമിക്കുന്നതിനായി ജൂലൈ 5 ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
റേഡിയോ ഡയഗ്‌നോസിസിൽ സീനിയർ റസിഡന്റ്
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ സീനിയർ റസിഡന്റ് (റേഡിയോ ഡയഗ്‌നോസിസ്) താത്കാലിക തസ്തിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 10 ന് വൈകീട്ട് 3 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
ബന്ധപ്പെട്ട വാർത്തകൾ: കെ.ആർ.ഡബ്ല്യൂ.എസ്.എ; ജലനിധിയിലെ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
നിയമനം
കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്പ്മെന്റിന്റെ (സി ഡബ്ല്യൂ ആർ ഡി എം) എവിക്ടീസിന് സംവരണം ചെയ്യപ്പെട്ട അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിൽ അഞ്ച് താത്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത : അംഗീകൃത സർവകാലാശാല ബിരുദം, ബിരുദാനന്തര കമ്പ്യൂട്ടർ ഡിപ്ലോമ (പി ജി ഡി സി എ)/തത്തുല്യം. വയസ്സ് : 2023 ജനുവരി ഒന്നിന് പരമാവധി 25 വയസ്സ് (നിയമാനുസൃത വയസ്സിളവ് ലഭിക്കും).
സി ഡബ്ല്യൂ ആർ ഡി എം സ്ഥാപിക്കുന്നതിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരും 27/07/83 ലെ ജി ഒ ( ആർ ടി) ന.899/83 എൽബിആർ സർക്കാർ ഉത്തരവ് പ്രകാരം അർഹരായവരുമായ ഉദ്യോഗാർത്ഥികൾ ഇത് സംബന്ധിച്ച് റവന്യൂ അധികാരിയിൽ നിന്നുള്ള സാക്ഷ്യ പത്രവും പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂൺ 27 നകം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന റീജ്യണൽ പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകേണ്ടതാണെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2376179
കൂടിക്കാഴ്ച്ച
കോഴിക്കോട് ഗവ.ജനറൽ ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായി എ സി/ റെഫ്രിജറേറ്റർ ടെക്നീഷ്യനെ 179 ദിവസത്തേക്ക് നിയമിക്കുന്നു. യോഗ്യത: സർക്കാർ അംഗീകൃത എൻസിവിടി/കെജിസിഇ പാസ്സായിരിക്കണം. റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്ങിൽ രണ്ട് വർഷത്തെ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇലക്ട്രിഷ്യൻ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന. മൂന്നു വർഷത്തെ പരിചയം അഭിലഷണീയം. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂൺ 26 ന് 11 രാവിലെ മണിക്ക് മുമ്പായി ഗവ.ജനറൽ ആശുപത്രി ഓഫീസിൽ ഹാജരാക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 04952365367
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (21/06/2023)
നഴ്‌സിങ് ഓഫീസർ നിയമനം
എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നഴ്‌സിങ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ജി.എൻ.എം, ബി.എസ്.സി നഴ്‌സിങ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ജൂൺ 27ന് രാവിലെ 10.30ന് എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. രണ്ട് ഒഴിവുകളാണുള്ളത്.
ട്രേഡ്‌സ്മാൻ തസ്തികയിൽ ഒഴിവ്
നെടുമങ്ങാട്, ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ -കാർപ്പെൻഡറി, ടു & ത്രീ വീലർ മെയിന്റനൻസ്, ഇലക്ട്രിക്കൽ, ഫിറ്റിംഗ്, വെൽഡിംഗ്-തസ്തികകളിൽ താത്ക്കാലിക ഒഴിവിലേക്ക് ജൂൺ 27ന് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ടി.എച്ച്.എസ്.എൽ.സി അല്ലെങ്കിൽ എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ/വിഎച്ച്എസ്ഇ എന്നിവയാണ് യോഗ്യത.
ബന്ധപ്പെട്ട വാർത്തകൾ: ആയുഷ് ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് പ്രഫസർ/ലക്ചറർ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
ട്രേഡ്‌സ്മാൻ (ടൂ&ത്രീ വീലർ മെയിന്റനൻസ്) രാവിലെ ഒമ്പതിന്
ട്രേഡ്‌സ്മാൻ(ഇലക്ട്രിക്കൽ) രാവിലെ 10.30ന്
ട്രേഡ്‌സ്മാൻ (കാർപ്പെൻഡറി) ഉച്ചക്ക് 12ന്
ട്രേഡ്‌സ്മാൻ (ഫിറ്റിംഗ്) ഉച്ചക്ക് 01.30ന്
ട്രേഡ്‌സ്മാൻ (വെൽഡിംഗ്) ഉച്ചക്ക് 02.30ന് എന്നിങ്ങനെയാണ് സമയക്രമം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തിപരിചയം എന്നീ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472 2812686
ഇന്റർവ്യൂ
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച് ഡി എസിന് കീഴിൽ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു. 40000 രൂപ മാസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. യോഗ്യത : ബി എസ് സി ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജി അല്ലെങ്കിൽ ബി എസ് സിയും ഡി എം ആർ ഐ ടിയും. പ്രായപരിധി: 18 വയസ്സിനും 45 നും മധ്യേ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 23ന് രാവിലെ 11.30ന് ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.
കൂടിക്കാഴ്‌ച
പട്ടികജാതി വികസന വകുപ്പിന് കീഴിൽ കോഴിക്കോട് കക്കോടിയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ യു.പി, ഹൈസ്‌കൂൾ ക്ലാസ്സുകളിൽ ട്യൂട്ടർമാരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും, ബി.എഡുമാണ് യോഗ്യത. യു.പി ക്ലാസ്സുകളിൽ പ്ലസ് ടു, ടി.ടി.സിയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ 27ന് രാവിലെ 10.30 ന് ചേളന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണമെന്ന് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.