Updated on: 26 January, 2023 8:13 AM IST
Today's Job Vacancies (26/01/2023)

പ്രോഗ്രാം കോ-ഓർഡിനേറ്റർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് കരാർ അടിസ്ഥാനത്തിലെ ഒരു ഒഴിവു നിലവിലുണ്ട് പ്രായപരിധി 2022 ജനുവരി ഒന്നിന് 41 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പളം 25,000 രൂപ. ഏതെങ്കിലും വിഷയത്തിൽ ബിരുദവും റേഡിയോ ട്രാൻസ്മിഷൻ ഫീൽഡിലെ തൊഴിൽ പരിചയവും മലയാള ഭാഷ വായിക്കുന്നതിലും എഴുതുന്നതിലും ഉള്ള മികവ് എന്നിവയാണ് യോഗ്യത.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 27നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.

ബന്ധപ്പെട്ട വാർത്തകൾ: സൗത്ത് സെൻട്രൽ റെയിൽവേയിൽ 4103 അപ്രന്റിസ് ഒഴിവുകൾ

ടെക്‌നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള ഒഴിവുകളിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭിക്കും. അപേക്ഷകളും അനുബന്ധരേഖകളും 2022 ഫെബ്രുവരി 9-ാം തീയതിക്ക് മുൻപായി ഡയറക്ടർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.റ്റി.സി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം- 695 001. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471- 2326264 (ഓഫീസ്). ഇ-മെയിൽ: environmentdirectorate@gmail.com.

ഡാറ്റ എൻട്രി ഓപ്പറേറ്റർ

ക്ഷീരകർഷക ക്ഷേമനിധിയുടെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററായി ദിവസ വേതനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് തിരുവനന്തപുരം ജില്ലക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഹയർസെക്കൻഡറി അല്ലെങ്കിൽ വി.എച്ച്.എസ്.ഇയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് കുറഞ്ഞ യോഗ്യത. മലയാളം ടൈപ്പ്‌റൈറ്റിംഗ് അഭികാമ്യം. 18 വയസ് പൂർത്തിയായിരിക്കണം.

ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ ഉൾപ്പെടെ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയും തിരിച്ചറിയൽ രേഖ (ആധാർ), യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 3ന് വൈകിട്ട് 5നകം ക്ഷേമനിധിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ലഭിക്കത്തക്കവിധം തപാലിലോ നേരിട്ടോ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 0471-2723671. അപേക്ഷകൾ ലഭ്യമാക്കേണ്ട വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ്, കേരള ലൈവ്‌സ്‌റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോർഡ് ബിൽഡിംഗ് (KLDB),(Ground Floor) ഗോകുലം, പട്ടം പാലസ്.പി.ഒ, തിരുവനന്തപുരം- 695004.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (24/01/2023)

വാക്ക്-ഇൻ-ഇന്റർവ്യൂ

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് ജി.എൻ.എം നഴ്‌സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബി.എസ്.സി നഴ്‌സിംഗ് സർട്ടിഫിക്കറ്റ്/ അംഗീകൃത സ്‌കൂൾ ഓഫ് നഴ്‌സിംഗിൽ നിന്നുള്ള ജി.എൻ.എം. നഴ്‌സിംഗ് സർട്ടിഫിക്കറ്റ്, കേരള നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ആണ് യോഗ്യത. പ്രായപരിധി 40 വയസ് (രേഖ ഹാജരാക്കണം).

ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിംഗ് അഞ്ചാംനിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി ഒന്നിന് രാവിലെ 11ന് ഹാജരാകണം. അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്ന അവസാന  തീയതി ജനുവരി 30 വൈകിട്ട് 5.

ബന്ധപ്പെട്ട വാർത്തകൾ: എൻഎച്ച്‌പിസിയിൽ 401 ട്രെയിനി ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു; മികച്ച ശമ്പളം

വാക്ക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിൽ ഗ്രാജ്യുവേറ്റ് ട്രെയിനി (ലൈബ്രറി) യുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് ജനുവരി 31ന് രാവിലെ 11ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ അംഗീകൃത സർവകലാശാലയിൽ നിന്നും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ നേടിയ ബിരുദമാണ് ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുള്ള കുറഞ്ഞ യോഗ്യത.

താത്പര്യമുള്ള ഉദ്യോഗാർഥികൾ അവരുടെ വിശദമായ ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10.30ന് സി.ഡി.സിയിൽ എത്തണം. പ്രതിമാസം 7,500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. ഒരു വർഷത്തേക്കായിരിക്കും നിയമനം.

മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ കൺസൾട്ടന്റ്

മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ KOMPAS വെബ്പോർട്ടൽ നവീകരണ പ്രക്രിയയുമായി ബന്ധപ്പെട്ട് കൺസൾട്ടന്റായി 6 മാസത്തേക്ക് നിയമിക്കപ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ നിന്ന് വിരമിച്ച ജിയോളജിസ്റ്റ്/ സീനിയർ ജിയോളജിസ്റ്റ് / ഡെപ്യൂട്ടി ഡയറക്ടർ / അഡീഷണൽ ഡയറക്ടർ എന്നിവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. വിശദവിവരങ്ങൾ www.dmg.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ജനുവരി 31.

വാക്ക് ഇൻ ഇന്റർവ്യൂ

നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് യോഗാ ഇൻസ്ട്രക്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബി.എൻ.വൈ.എസ്/എം.എസ്.സി (യോഗ)/പി.ജി ഡിപ്ലോമ (യോഗ) അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഒരു വർഷത്തെ സർട്ടിഫിക്കറ്റ്/അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്/ ബി.എ.എം.എസ്/സ്റ്റേറ്റ് റിസോഴ്സ് സെന്റർ – യോഗ ടീച്ചേഴ്സ് ട്രെയിനിങ് ഒരു വർഷത്തെ ഡിപ്ലോമ. പ്രായപരിധി – 50 വയസ് (വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കണം).

അസി. പ്രോജക്ട് എൻജിനിയർ

കേരള ലാന്റ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷനിൽ ന്യൂ ഇൻഫ്ര ഇൻഷ്യേറ്റീവ് പ്രോജക്ടിന്റെ നടത്തിപ്പിനായി അസിസ്റ്റന്റ് പ്രോജക്ട് എൻജിനിയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളുണ്ട്. വിശദാംശങ്ങൾ www.kldc.org യിൽ ലഭ്യമാണ്. അപേക്ഷകൾ ഫെബ്രുവരി 2നകം നൽകണം.

റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തും. ഇതിനായുള്ള വാക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 2ന് നടക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

English Summary: Today's Job Vacancies (26/01/2023)
Published on: 26 January 2023, 07:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now