അധ്യാപക നിയമനം
കൊല്ലം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഗണിത അധ്യാപക തസ്തികയിൽ ഭിന്നശേഷി (ശ്രവണ പരിമിതർ) വിഭാഗത്തിന് സംവരണം ചെയ്ത ഒരൊഴിവിലേക്ക് നിയമനം നടത്തുന്നു. എം.എസ്.സി മാത്തമാറ്റിക്‌സ്, ബി.എഡ്, SET/ തത്തുല്യ യോഗ്യതകൾ ഉണ്ടായിരിക്കണം. ശമ്പള സ്‌കെയിൽ : 45600-95800. നിയമാനുസൃത വയസിളവ് സഹിതം 2023 ജനുവരി ഒന്നിന് 40 വയസ് കവിയരുത്.
യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 29 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ നേരിട്ടെത്തണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ സ്ഥാപന മേധാവിയിൽ നിന്നുള്ള NOC നൽകണം.
ബന്ധപ്പെട്ട വാർത്തകൾ: ഈ കമ്പനികൾ സ്ഥിരമായ വർക്ക് ഫ്രം ഹോമിലേക്ക് മാറുകയും ഇപ്പോൾ ജോലിക്ക് ആളെ എടുക്കുകയും ചെയ്യുന്നു
സ്‌കൂൾ ബസ് ഡ്രൈവർ
സംസ്ഥാന സർക്കാർ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് സ്‌കൂൾ ബസ് ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം. ഹെവി ലൈസൻസ് വേണം. അപേക്ഷകൾ അയക്കേണ്ട വിലാസം: സെക്രട്ടറി, ഗുരു ഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം. വിശദ വിവരങ്ങൾക്ക്: 0471-2364771, secretaryggng@gmail.com.
പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുകൾ
കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ 'മെയിന്റനൻസ് ആൻഡ് അപ്‌സ്‌കേലിംഗ് ഓഫ് വിട്രോ പ്ലാന്റ്‌ലറ്റ് പ്രൊഡക്ഷൻ ഫെസിലിറ്റി അറ്റ് കുഴൂരി’ൽ രണ്ട് പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്. മെയ് എട്ടിന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ (www.kfri.res.in).
ബന്ധപ്പെട്ട വാർത്തകൾ: ഐആർഡിഎഐയിലെ അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
കേരള വന ഗവേഷണ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്റ്റയിനബിൾ ഡെവലപ്മെന്റ് ഓഫ് മെഡിസിനൽ പ്ലാന്റ്സി’ൽ (സതേൺ റീജ്യൻ) ഡെപ്യൂട്ടി ഡയറക്ടറുടെ ഒരു താത്കാലിക ഒഴിവുണ്ട്. മെയ് രണ്ടിന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കണം.
പതിനൊന്നാം കാര്‍ഷിക സെന്‍സസ്: എന്യുമറേറ്റര്‍ നിയമനം
പതിനൊന്നാം കാര്‍ഷിക സെന്‍സസ് വാര്‍ഡ് തല ഡാറ്റാ ശേഖരണത്തിന് എന്യൂമറേറ്റര്‍ നിയമനം നടത്തുന്നു. പ്ലസ് ടു/ തത്തുല്യ യോഗ്യതയുള്ള സ്വന്തമായി ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കാന്‍ അറിയുന്നവര്‍ക്ക് അപേക്ഷിക്കാം. കേരളശ്ശേരി (വാര്‍ഡ്-8,9,11), മങ്കര (വാര്‍ഡ്-5,6,8,10,11,12,13,14), മണ്ണൂര്‍ (വാര്‍ഡ്-1,3,4,5,6,10,13), മുണ്ടൂര്‍ (വാര്‍ഡ്-2,3,17), പറളി (വാര്‍ഡ്-10,16), പിരായിരി (വാര്‍ഡ് -4,9,17,18,20,21) എന്നിവിടങ്ങളിലാണ് എന്യുമറേറ്റര്‍ നിയമനം. ഒരു വാര്‍ഡിന് പരമാവധി 3600 രൂപ വരെ ഹോണറേറിയം ലഭിക്കും. അപേക്ഷകള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകിട്ട് അഞ്ചിനകം അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം വലിയങ്ങാടിയിലുള്ള പാലക്കാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ നല്‍കണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2910466.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (24/04/2023)
വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു
മൃഗസംരക്ഷണ വകുപ്പ് കണ്ണൂര്‍, എടക്കാട്, കൂത്തുപറമ്പ് ബ്ലോക്കുകളില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് മണി വരെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു. രാത്രികാല മൃഗചികിത്സാ സേവനത്തിന് താല്‍പര്യമുള്ളവര്‍ കെവിസി രജിസ്‌ട്രേഷന്‍, ബിരുദം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഏപ്രില്‍ 26ന് രാവിലെ 11 മണിക്ക് ജില്ലാ വെറ്ററിനറി ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2700267.
അധ്യാപക ഒഴിവ്
മടിക്കൈ ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ 2023-2024 അദ്ധ്യയന വര്‍ഷത്തിലേക്ക് ഇംഗ്ലീഷ് വിഷയത്തില്‍ താത്ക്കാലിക അദ്ധ്യാപകരുടെ ഒഴിവ്. ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനത്തില്‍ കുറയാതെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. റിട്ടയര്‍ ചെയ്തവരെയും പരിഗണിക്കും. യു.ജി.സി നെറ്റ്, പി,എച്ച്,ഡി, എം.ഫില്‍ അഭിലഷണീയം. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകളുമായി മെയ് 4ന് വ്യാഴാഴ്ച്ച രാവിലെ 10ന് കാഞ്ഞിരപ്പൊയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍ 0467 2240911, 9447070714.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2 കാസര്‍കോട് ഒഴിവുള്ള പി.ജി.ടി ( എക്കണോമിക്സ്) കരാര്‍ അടിസ്ഥാനത്തിലുള്ള നിയനത്തിനായുള്ള കൂടിക്കാഴ്ച മെയ് 5ന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കും. താത്പര്യമുള്ളവര്‍ കൃത്യ സമയത്ത് എത്തണം. ഫോണ്‍ 04994 256788, 295788.