MFOI 2024 Road Show
  1. News

ഇന്നത്തെ ജോലി ഒഴിവുകൾ (24/04/2023)

പുറക്കാട് ഗ്രാമപഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത - സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഷ്യൽ പ്രാക്ടീസ് (ഡി.സി.പി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് വിജയം അല്ലെങ്കിൽ

Meera Sandeep
Today's Job Vacancies (24/04/2023)
Today's Job Vacancies (24/04/2023)

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

പുറക്കാട് ഗ്രാമപഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത - സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഷ്യൽ പ്രാക്ടീസ് (ഡി.സി.പി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് വിജയം അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസ്സായിരിക്കണം. പ്രായപരിധി 18-നും 30-നും മധ്യേ. (പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് അനുവദിക്കും. താത്പ്പര്യമുള്ളവർ ഏപ്രിൽ 26നകം പഞ്ചായത്തോഫീസിൽ അപേക്ഷ നൽകണം. 29ന് രാവിലെ 11ന് അഭിമുഖം നടക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഐആർഡിഎഐയിലെ അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷിക്കാം

മാവേലിക്കര ഐ.സി.ഡി.എസ്. പരിധിയിലെ തഴക്കര, തെക്കേക്കര, ചെട്ടികുളങ്ങര, മാന്നാർ എന്നീ പഞ്ചായത്തുകളിലെ വിവിധ അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിൽ നിലവിലുള്ളതും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ  ഉണ്ടാകാൻ സാധ്യതയുള്ളതുമായ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകർ അതത് പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസമുള്ള 18-നും 46നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയാവുന്നവർക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ മെയ് അഞ്ചിന് വൈകിട്ട് അഞ്ചിനകം മാവേലിക്കര ഐ.സി.ഡി.എസ് ഓഫീസിൽ നൽകണം. ഫോൺ: 0479- 234046

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (21/04/2023)

ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 മാർച്ച് 26 വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘ട്രോപ്പിക്കൽ ഇക്കോസിസ്റ്റം വൾനറബിലിറ്റി ടു ദി ചേഞ്ചിങ് ക്ലൈമറ്റ്: ആൻ ഇക്കോഫിസിയോളജിക്കിൽ സ്റ്റഡി ഫ്രം ഫോറസ്റ്റ്സ് ഓഫ് സതേൺ വെസ്റ്റേൺ ഘാട്സ്ലേക്ക് ഒരു ജൂനിയർ റിസർച്ച് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക്: www.kfri.res.in.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

തിരുവനന്തപുരം ചാക്ക ഗവ.ഐ ടി ഐ യിൽ മെഷിനിസ്റ്റ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറിയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നു. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും/ എൻ എ സി യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും/ ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിംഗ് ഡിപ്ലോമ/ ഡിഗ്രി യോഗ്യതയും ഉണ്ടായിരിക്കണം.   താത്പര്യമുള്ളവർ 25 ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണം.

ബന്ധപ്പെട്ട വാർത്തകൾ: ന്യൂക്ലിയർ പവർ കോർപറേഷനിൽ 325 എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ

സെക്ഷൻ ഓഫീസർ നിയമനം

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ സെക്ഷൻ ഓഫീസറെ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kelsa.nic.in.

English Summary: Today's Job Vacancies (24/04/2023)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds