ഒഡെപെക്ക് വഴി യു.എ.ഇയിലേക്ക് റിക്രൂട്ട്മെന്റ്
ഒഡെപെക്ക് മുഖേന യു.എ.ഇ.യിലെ വിവിധ സ്ഥാപനങ്ങളിലേക്ക് സ്ട്രക്ച്ചറൽ സ്റ്റീൽ എസ്റ്റിമേഷൻ & ഡിസൈൻ എൻജിനിയർ, സ്ട്രക്ച്ചറൽ സ്റ്റീൽ ഫാബ്രിക്കേറ്റർ, സ്ട്രക്ച്ചറൽ സ്റ്റീൽ ടെക്കല ഡീറ്റേലർ, സെയിൽസ് മാനേജർ/ എൻജിനിയർ, ഇലക്ട്രോ മെക്കാനിക് ടെക്‌നീഷ്യൻ, എയർലസ്സ് പെയിന്റർ, എയർ പെയിന്റർ, സ്റ്റീൽ മെറ്റൽ ഫാബ്രിക്കേറ്റർ, മിഗ് വെൽഡർ, ഫിറ്റർ, എയർലസ് ആട്ടോ പെയിന്റർ, ഡെന്റർ, ഹൈഡ്രോളിക് മെക്കാനിക്ക്, എന്നീ തസ്തികകളിൽ ഉദ്യോഗാർത്ഥികളെ നേരിട്ട് റിക്രൂട്ട് ചെയ്യുന്നു. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയവും 35 വയസിൽ താഴെയുള്ള പ്രായവുമുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. തിരുവനന്തപുരം വഴുതക്കാട് കാർമൽ ടവറിലെ 5-ാം നിലയിലുള്ള ഒഡെപെക് ഓഫീസിൽ ജൂൺ നാലിന് രാവിലെ 9.30 ന് സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 047-2329440/41/42/43/45.
ബന്ധപ്പെട്ട വാർത്തകൾ: ഡിഎഫ്സിസിഐഎല്ലിലെ 535 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു
വാക്-ഇൻ-ഇന്റർവ്യു
വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദന്തൽ ഹൈജീനിസ്റ്റിന്റെ താത്കാലിക തസ്തികയിൽ വാക്-ഇൻ ഇന്റർവ്യൂ നടത്തും. സർക്കാർ അംഗീകൃതമായ ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജീനിസ്റ്റ് കോഴ്‌സ് പാസായ, കേരള ഡെന്റൽ കൗൺസിൽ രജിസ്‌ട്രേഷനുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രതിദിന വേതനം 400 രൂപ. മെയ് 27 രാവിലെ 10 മണിക്ക് വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ഇന്റർവ്യു. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവർ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർ, വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്നും അഞ്ച് കിലോമീറ്റർ പരിധിയിൽ കഴിയുന്നവർ എന്നിവർക്ക് മുൻഗണനയുണ്ട്.
റിസർച്ച് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ റിസർച്ച് ഫെല്ലോയുടെ മൂന്ന് താത്കാലിക ഒഴിവിൽ നിയമിക്കുന്നതിന് ജൂൺ ഏഴിന് രാവിലെ 10ന് വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ ഓഫീസിൽ ഇന്റർവ്യൂ നടത്തും.
അധ്യാപക ഒഴിവ്
പാറശാല ഗവ. വി.എച്ച്.എസ് സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം മെയ് 27ന് രാവിലെ 11ന് നടക്കും.
ബന്ധപ്പെട്ട വാർത്തകൾ: സിമെറ്റിൽ പ്രിൻസിപ്പൽ തസ്‌തികളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
തിരുവനന്തപുരം ആർട്സ് കോളജിൽ 2023-24 അധ്യയന വർഷം ബയോടെക്നോളജി വിഷയത്തിലുള്ള രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനായി ജൂൺ എട്ട്, രാവിലെ 11ന് ഇന്റർവ്യൂ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത, യു.ജി.സി നിഷ്ക്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവർക്ക് ബയോഡാറ്റാ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം.
പ്രിന്‍സിപ്പാള്‍ തസ്തികയില്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രീ – എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിലെ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് പ്രതിമാസം 20,000/- രൂപ ഹോണറേറിയം വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും പ്രിന്‍സിപ്പാള്‍/സെലക്ഷന്‍ ഗ്രേഡ് ലക്ചറര്‍/സീനിയര്‍ ഗ്രേഡ് ലക്ചറര്‍ തസ്തികകളില്‍ വിരമിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം 2023 ജൂണ്‍ രണ്ടിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം – നന്ദാവനം റോഡ്, വികാസ് ഭവന്‍ പി. ഒ., തിരുവനന്തപുരം – 695033 എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 – 2737246.
വനിതാ എഞ്ചിനീയറിംഗ് കോളജിൽ എൻ.ആർ.ഐ ക്വാട്ടയിൽ ബി.ടെക്
എൽ. ബി. എസ്. സെൻറ്റർ ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളജിൽ ബി. ടെക് സിവിൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി ബ്രാഞ്ചുകളിലെ എൻ.ആർ.ഐ ക്വാട്ടയിലേക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മേയ് 31. ഫോൺ: 9895983656, 9995595456, 9495904240, 9605209257, വെബ്സൈറ്റ്: www.lbt.ac.in.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (23/05/2023)
എൽ.ഡി. ക്ലാർക്ക് ഡെപ്യൂട്ടേഷൻ ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ രണ്ട് എൽ.ഡി. ക്ലാർക്കിന്റെ (ശമ്പള സ്കെയിൽ 26500-60700) തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനം ചെയ്യാൻ താൽപര്യമുള്ള സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന സ്ഥിരം ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ, ബയോഡേറ്റ, കേരള സർവ്വീസ് റൂൾ ചട്ടം-1, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, വകുപ്പ് മേധാവിയുടെ എൻ.ഒ.സി. എന്നിവ സഹിതം വകുപ്പ് മേധാവികൾ മുഖേന ജൂൺ 23 നോ, അതിനുമുൻപോ കിട്ടത്തക്ക വിധം ഡയറക്ടർ, ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ, മെഡിക്കൽ കോളജ്, തിരുവനന്തപുരം-695011 (ഫോൺ നം. 0471 2553540) എന്ന വിലാസത്തിൽ ലഭിക്കണം.
ന്യൂക്ലിയർ മെഡിസിൻ കൺസൾട്ടന്റ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ന്യൂക്ലിയർ മെഡിസിൻ കൺസൾട്ടന്റ് ഓൺ കോൾ ബേസിസ് തസ്തികയിലേക്ക് മെയ് 31ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.