1. News

സിമെറ്റിൽ പ്രിൻസിപ്പൽ തസ്‌തികളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്ൽ എജുക്കേഷൻ ആൻഡ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള വിവിധ നഴ്‌സിംഗ് കോളജുകളിലേക്ക് (പുതിയ കോളജുകൾ ഉൾപ്പെടെ) പ്രിൻസിപ്പൽ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിനോ, കരാർ നിയമനത്തിനോ അപേക്ഷ ക്ഷണിച്ചു.

Meera Sandeep
Applications are invited for the vacancies of Principal posts in SIMET
Applications are invited for the vacancies of Principal posts in SIMET

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്ൽ എജുക്കേഷൻ ആൻഡ് ടെക്‌നോളജി (സിമെറ്റ്) യുടെ കീഴിലുള്ള വിവിധ നഴ്‌സിംഗ് കോളജുകളിലേക്ക് (പുതിയ കോളജുകൾ ഉൾപ്പെടെ) പ്രിൻസിപ്പൽ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിനോ, കരാർ നിയമനത്തിനോ അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (20/05/2023)

യോഗ്യത

എം.എസ്.സി നഴ്‌സിംഗിന് ശേഷം 15 വർഷം പ്രവർത്തിപരിചയം വേണം. ഇതിൽ കുറഞ്ഞത് 10 വർഷം കോളജിയേറ്റ് പ്രോഗ്രാമിൽ പഠിപ്പിച്ചുള്ള പരിചയം ഉണ്ടായിരിക്കണം. എം.ഫിൽ (നഴ്‌സിംഗ്) / പി.എച്ച്.ഡി (നഴ്‌സിംഗ്) / പബ്ലിക്കേഷൻ അഭികാമ്യം. നഴ്‌സിംഗ് കോളജുകളിൽ നിന്ന് വിരമിച്ച അധ്യാപകർക്കും അപേക്ഷിക്കാം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷിക്കുന്നവർ ആവശ്യമായ രേഖകൾ സഹിതം അപേക്ഷിക്കണം.

പ്രായപരിധി

വിരമിച്ച അധ്യാപകർ 64 വയസ് വരെയും മറ്റുള്ളവർ 60 വയസ് വരെയും. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലല്ലാത്ത അപേക്ഷകർ www.simet.kerala.gov.in എന്ന വെബ് സൈറ്റിൽ Recruitment ഭാഗത്ത് ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തി candidate login വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: SSC റിക്രൂട്ട്‌മെന്റ് 2023: കേന്ദ്ര സർവിസിലെ 1600 വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ജനറൽ വിഭാഗത്തിന് 1000 രൂപയും എസ്.സി./എസ്.ടി വിഭാഗത്തിന് 500 രൂപയുമാണ് ഫീസ്. ഫീസ് ഓൺലൈനായി സിമെറ്റിന്റെ വെബ് സൈറ്റിലുള്ള (www.simet.kerala.gov.in, www.simet.in) SB Collect മുഖേനയോ, സിമെറ്റിന്റെ വെബ് സൈറ്റിൽ നിന്ന് ലഭിക്കുന്ന ചെലാൻ ഫോം പൂരിപ്പിച്ച് ഏതെങ്കിലും SBI ശാഖയിൽ അടയ്ക്കുകയോ ചെയ്യാം. ഫീസ് അടച്ച രേഖകൾ, ഒപ്പ് രേഖപ്പെടുത്തിയ അപേക്ഷ (വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്നത്), ബയോഡാറ്റ, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബി.എസ്.സി നഴ്‌സിംഗ്, എം.എസ്.സി നഴ്‌സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ, സാധുവായ കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം 695 035 എന്ന വിലാസത്തിൽ ജൂൺ അഞ്ചിനകം അയയ്ക്കണം.99

English Summary: Applications are invited for the vacancies of Principal posts in SIMET

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds