Updated on: 29 October, 2022 8:37 AM IST
Today's Job Vacancies (29/10/2022)

താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 30 സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ  കീഴിൽ താത്കാലിക നിയമനം നടത്തുന്നു.  യോഗ്യത പ്ലസ് ടു സയന്‍സ്, ജി.എന്‍.എം/ബി.എസ്.സി നഴ്സിംഗ്, കെ.എന്‍.സി രജിസ്ട്രേഷന്‍, കാത്ത് ലാബ് എക്സ്പീരിയന്‍സ്. പ്രായപരിധി 2022  ജനുവരി ഒന്നിന് 18 -36 വയസ്സ്. താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം നവംബര്‍ മൂന്നിന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളിൽ രാവിലെ 11 ന് നടത്തുന്ന എഴുത്തു പരീക്ഷയിലും ഇന്‍റര്‍വ്യൂവിലും പങ്കെടുക്കാം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10 മുതൽ 11 വരെ.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (27/10/2022)

സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്

പരീക്ഷാഭവനിൽ സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമറുടെ ഒഴിവിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. എം.സി.എ/ബി.ടെക് (ഐ.ടി/സി.എസ്) എം.എസ്‌സി (ഐ.ടി/സി.എസ്) (റഗുലർ ഫുൾടൈം കോഴ്‌സ് കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ അംഗീകരിച്ചിട്ടുള്ളത്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ നെറ്റ്‌വർക്‌സ്, ഡി.ബി.എം.എസ്, നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയിലെ അറിവ്, പി.എച്ച്.പി ഉപയോഗിച്ചുള്ള സോഫ്റ്റ്‌വെയർ ഡെവലപ്മെന്റിലും അനുബന്ധ ഫ്രെയിം വർക്കുകളിലും  കുറഞ്ഞത് 3 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. പ്രവൃത്തിപരിചയം- കുറഞ്ഞത് 3 വർഷം (വിദ്യാഭ്യാസ യോഗ്യത നേടിയശേഷം).

അപേക്ഷകൾ, ബയോഡാറ്റാ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നവംബർ 10ന് മുമ്പ് pareekshabhavandsection@gmail.com, അല്ലെങ്കിൽ supdtd.cge@kerala.gov.in എന്ന വിലാസത്തിൽ അയയ്ക്കണം.

ബന്ധപ്പെട്ട വാർത്തകൾ: റിക്രൂട്ട്മെന്‍റ് മേള: പ്രധാനമന്ത്രി സർക്കാർ വകുപ്പുകളിലെ വിവിധ തസ്തികകളിലേക്ക് 75,000 പേർക്ക് നിയമനപത്രം നൽകി

വാക്ക് ഇൻ ഇന്റർവ്യൂ

നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിലേക്ക് അക്കൗണ്ടിങ് ക്ലർക്ക് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർവകലാശാല ബിരുദവും പി.ജി.ഡി.സിഎ/സി.ഒ.പി.എ/ബി.ടെക് (കംപ്യൂട്ടർ സയൻസ്/ ഐ.ടി), മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നവംബർ 11ന് രാവിലെ 10ന് നേരിട്ട് ഹാജരാകണം. അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി നവംബർ 5ന് വൈകുന്നേരം 5 വരെ.

പ്രോജക്ട് അസോസിയേറ്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസോസിയേറ്റ് താത്കാലിക ഒഴിവിൽ നിയമനം നടത്തുന്നു. ബോട്ടണി/പ്ലാന്റ് സയൻസ്/ ബയോടെക്നോളജി എന്നിവയിൽ ഏതിലെങ്കിലും ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിഷയത്തിൽ നേടിയ നാഷണൽ ലെവൽ ടെസ്റ്റ് ക്വാളിഫിക്കേഷൻ, CSIR/UGc – NET or GATE, മോളിക്യുലർ ടെക്നിക്കുകളിലെ പരിചയം, ഫംഗൽ/ലൈക്കൺ ടാക്സോണമി, ഫൈലോജെനെറ്റിക്/ ഡാറ്റ വിശകലനം എന്നിവയിൽ പരിജ്ഞാനം, വനമേഖലകളിലുള്ള ഫീൽഡ് വർക്കിൽ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം.

നെറ്റ്/ഗേറ്റ് യോഗ്യതയുള്ള വിദ്യാർഥികൾക്ക് പ്രതിമാസം 31,000 രൂപ വേതനം ലഭിക്കും. നെറ്റ്/ഗേറ്റ് യോഗ്യതയില്ലാത്ത വിദ്യാർഥികൾക്ക് 25000+HRA. 01.01.2022ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമനുസൃതമായി വയസ് ഇളവ് ലഭിക്കും. താത്പര്യമുള്ളവർ നവംബർ 11ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

ബന്ധപ്പെട്ട വാർത്തകൾ: റിക്രൂട്ട്മെന്‍റ് മേള: SSC റിക്രൂട്ട്‌മെന്റ് 2022: 70000 ത്തിലധികം ഒഴിവുകൾ, അപേക്ഷകൾ അയക്കേണ്ട വിധം

വെറ്ററിനറി സര്‍ജന്‍: അഭിമുഖം 31ന്

ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൊബൈല്‍ വെറ്ററിനറി ക്ലിനിക്കില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നതിനായി ഈ മാസം 31ന് രാവിലെ 10ന് അഭിമുഖം നടത്തും. തിരഞ്ഞെടുക്കുന്നവര്‍ക്ക് 90 ദിവസത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമനം നല്‍കും. താല്‍പര്യമുളളവര്‍ ബയോഡേറ്റ, ആധാര്‍ കാര്‍ഡ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്‌ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം അന്നേ ദിവസം ചീഫ് വെറ്ററിനറി ഓഫീസറുടെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. കേരള വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴില്‍ രഹിതരായ വെറ്ററിനറി സയന്‍സില്‍ ബിരുദധാരികള്‍ക്ക് പങ്കെടുക്കാം. ഇവരുടെ അഭാവത്തില്‍ വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും.ഫോണ്‍ 0468 2 270 908.

വാക് ഇൻ ഇന്റർവ്യൂ

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ ആസ്ഥാന കാര്യാലയത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റുടെ തസ്തികയിൽ ഒരു മാസത്തേക്ക് താത്കാലിക നിയമനം നടത്തുന്നതിലേക്ക് നവംബർ അഞ്ചിനു രാവിലെ 11ന് വാക് ഇൻ ഇൻർവ്യൂ നടത്തും. താത്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റാ, യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം അഡ്മിനിസട്രേറ്റീവ് ഓഫീസർ മുമ്പാകെ ഹാജരാകണം. വിവരങ്ങൾക്ക്: www.khrws.kerala.gov.in.

ലൈബ്രേറിയന്‍: താല്‍ക്കാലിക നിയമനം

ഐഎച്ച്ആര്‍ഡി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ലൈബ്രേറിയന്‍ ഗ്രേഡ് നാല് തസ്തികയിലേയ്ക്ക്  താല്‍ക്കാലിക നിയമനം നടത്തുന്നു. എസ്എസ്എല്‍സിയും ലൈബ്രറി സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് / ഡിപ്ലോമയോ അല്ലെങ്കില്‍ ബാച്ചിലര്‍ ഡിഗ്രി ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആണ് യോഗ്യത. അപേക്ഷകള്‍  ബയോഡേറ്റ സഹിതം mptpainavu.ihrd@gmail.com ലേക്ക് അയക്കണം. അവസാന തീയതി : നവംബര്‍ മൂന്ന്. ഫോണ്‍ : 0486 2 297 617, 9495 276 791, 8547 005 084.

വാക്ക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവർ നവംബർ ഒൻപതിന് നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.

English Summary: Today's Job Vacancies (29/10/2022)
Published on: 29 October 2022, 12:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now