1. News

ഇന്നത്തെ ജോലി ഒഴിവുകൾ (27/10/2022)

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിന് നവംബർ 4ന് രാവിലെ 11ന് ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസും മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ളവർക്ക് പങ്കെടുക്കാം.

Meera Sandeep
Today's Job Vacancies (27/10/2022)
Today's Job Vacancies (27/10/2022)

മെഡിക്കൽ ഓഫീസർ ഇന്റർവ്യൂ 4ന്

മെഡിക്കൽ ഓഫീസർ ഇന്റർവ്യൂ 4ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിന് നവംബർ 4ന് രാവിലെ 11ന് ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസും മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡാറ്റയും സഹിതം രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (24/10/2022)

ലാബ് അസിസ്റ്റന്റ് നിയമനം

ആലപ്പുഴ: തകഴി ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് അസിസ്റ്റന്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. വി.എച്ച്.എസ്.സി, എം.എല്‍.ടി, ബി.എസ്.എസ് അംഗീകാരമുള്ള ലാബ് ടെക്‌നീഷന്‍ കോഴ്‌സ് വിജയവും ഒരു വര്‍ഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ നവംബര്‍ ഒന്നിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0477-2274253.

ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം: അപേക്ഷിക്കാനുള്ള സമയ പരിധി നീട്ടി

ആലപ്പുഴ: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്‌സ്) ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി ഒക്ടോബര്‍ 31 വരെ നീട്ടി. വെബ്‌സൈറ്റ്: www.kittsedu.org. ഫോണ്‍: 0471 - 2329468/2339178.

ഡ്രൈവര്‍ അഭിമുഖം മൂന്നിന്

ആലപ്പുഴ: വെളിയനാട് സി.എച്ച്.സിയിലെ ആംബുലന്‍സ് ഡ്രൈവറുടെ ഒഴിവിലേക്കുള്ള അഭിമുഖം നവംബര്‍ മൂന്നിന് രാവിലെ 11-ന് വെളിയനാട് ബ്ലോക്ക് ഓഫീസില്‍ നടക്കം. എട്ടാം ക്ലാസ് വിജയവും ഹെവി ലൈസന്‍സും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഫോണ്‍: 0477- 2753238.

ബന്ധപ്പെട്ട വാർത്തകൾ: റിക്രൂട്ട്മെന്‍റ് മേള: പ്രധാനമന്ത്രി സർക്കാർ വകുപ്പുകളിലെ വിവിധ തസ്തികകളിലേക്ക് 75,000 പേർക്ക് നിയമനപത്രം നൽകി

ഇന്‍റര്‍വ്യൂ നവംബർ 4 ന്

 ജില്ലാ സഹകരണ ബാങ്കില്‍ ക്ലര്‍ക്ക്/കാഷ്യര്‍ -പാര്‍ട്ട് -11 (സൊസൈറ്റി ക്വാട്ട) ഫസ്റ്റ് എന്‍സിഎ (മുസ്ലീം- കാറ്റഗറി നമ്പര്‍ 586/2021, ഒബിസി- കാറ്റഗറി നമ്പര്‍ 592/2021) നേരിട്ടുള്ള നിയമനം-തസ്തികയിലേക്കുള്ള ഇന്‍റര്‍വ്യൂ നവംബര്‍ നാലിന് രാവിലെ 10.15 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, എറണാകുളം ജില്ലാ ഓഫിസില്‍ നടക്കും. ഉദ്യാേഗാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷന്‍ ടിക്കറ്റ് പ്രാെഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.

ഹെൽപ്പർ തസ്തിക താൽക്കാലിക നിയമനം; എഴുത്തു പരീക്ഷ ഒക്ടോബർ 30ന്

സർവ്വേയും ഭൂരേഖയും വകുപ്പ് താൽക്കാലിക അടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് മുഖാന്തരം നിയമിക്കുന്ന ഹെൽപ്പർ തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ ഒക്ടോബർ 30ന്. ഡിജിറ്റൽ സർവീസ് ജോലികൾ പൂർത്തീകരിക്കുന്നതിനാണ് കരാർ അടിസ്ഥാനത്തിൽ ഹെൽപ്പർമാരെ നിയമിക്കുന്നത്. എംപ്ലോയ്മെന്റ് ഓഫീസിൽ നിന്നും ലഭ്യമായ ഹെൽപ്പർ തസ്തികയിലെ ലിസ്റ്റിൽ ഉൾപ്പെട്ട തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് മുഖേന ജില്ലയിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ വച്ചാണ് എഴുത്തു പരീക്ഷ നടത്തുന്നത്. ഒക്ടോബർ 30 ഞായറാഴ്ച രാവിലെ 10.30 മുതൽ 12.30 വരെയാണ് പരീക്ഷ. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനായി www.entebhoomi.kerala.gov.in സന്ദർശിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: SSC റിക്രൂട്ട്‌മെന്റ് 2022: 70000 ത്തിലധികം ഒഴിവുകൾ, അപേക്ഷകൾ അയക്കേണ്ട വിധം

കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ലാബിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലറെ നിയമിക്കുന്നു. എം.എ. സൈക്കോളജി അല്ലെങ്കില്‍ എം.എസ്.ഡബ്ല്യൂ, സോഷ്യാളജിയില്‍ ബിരുദം എന്നിവയാണ് യോഗ്യത. മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 31-നകം അപേക്ഷിക്കണം. ഫോണ്‍: 0478 2812693, 2821411.

സർവ്വെയർ താൽക്കാലിക നിയമനം; അഭിമുഖം നവംബർ ഏഴിനും എട്ടിനും

സർവ്വെയും ഭൂരേഖയും വകുപ്പ് താൽക്കാലിക അടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് മുഖാന്തരം  നിയമിക്കുന്ന സർവേയർമാരുടെ തസ്തികയിലേക്കുള്ള ഇന്റർവ്യൂ നവംബർ ഏഴ്, എട്ട് തീയതികളിൽ നടത്തുന്നു. തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ  രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് ഇന്റർവ്യൂ. സെപ്റ്റംബർ 18ന് നടത്തിയ എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അർഹരായ ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ നടത്തുന്നത്. എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇന്റർവ്യൂ കാർഡ് തപാലായി അയച്ചിട്ടുണ്ട്. കാർഡ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ജില്ലാ കളക്ടറേറ്റിലെ ദക്ഷിണ മേഖല ജോയിൻ ഡയറക്ടറുടെ കാര്യാലയത്തിൽ ബന്ധപ്പെടണമെന്ന് ജോയിന്റ് ഡയറക്ടർ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് 0471-2731130.

ക്ലിനിക്കല്‍ സൈക്കോളജി, സ്റ്റാഫ് നേഴ്‌സ് നിയമനം

കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് എക്‌സൈസ് വകുപ്പിന്റെ കീഴില്‍ വിമുക്തി പദ്ധതിയുടെ ഭാഗമായി കരാറടിസ്ഥാനത്തില്‍ 360 ദിവസത്തേക്ക് ക്ലിനിക്കല്‍ സൈക്കോളജി, സ്റ്റാഫ് നേഴ്‌സ് തസ്തികകളില്‍ നിയമനം നടത്തുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് എം.ഫില്‍ ക്ലിനിക്കല്‍ സൈക്കോളജിയാണ് യോഗ്യത. ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ വേണം. 39,500 രൂപയാണ് ശമ്പളം. സ്റ്റാഫ് നേഴ്‌സിന് ബി.എസ്.സി/ജി.എന്‍.എം നേഴ്‌സിങ് ആണ് യോഗ്യത. കേരള രജിസ്‌ട്രേഷന്‍ വേണം. 27,800 രൂപയാണ് ശമ്പളം. താത്പര്യമുള്ളവര്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 26 ന് രാവിലെ പത്തിനകം കൂടിക്കാഴ്ചയ്ക്ക് എത്തണം. ആദിവാസി മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 8129543698, 9446031336.

അഭിമുഖം നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ തുന്നല്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍) കാറ്റഗറി നമ്പര്‍ 335/2020 തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട അര്‍ഹരായവരുടെ അഭിമുഖം കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ എറണാകുളം ജില്ല ഓഫീസില്‍ നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. ഇത് സംബന്ധിച്ച് പ്രൊഫൈല്‍/ എസ്എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് ഹാജരാകുന്നവര്‍ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രമാണങ്ങള്‍ സഹിതം എറണാകുളം ജില്ല ഓഫീസില്‍ നേരിട്ടെത്തണം. ഫോണ്‍: 0484 2505398.

താല്‍ക്കാലിക നിയമനം

ജില്ലാ ആശുപത്രിയില്‍ ആര്‍ എസ് ബി വൈ പദ്ധതി പ്രകാരം കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. യോഗ്യത: പ്ലസ്ടു സയന്‍സ്, ജി എന്‍ എം/ ബി എസ് സി/ എം എസ് സി നഴ്‌സിങ്ങ്. താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ എന്നിവ സഹിതം നവംബര്‍ മൂന്നിന് രാവിലെ 10 മണിക്കകം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം.

റിസോഴ്സ് അധ്യാപക നിയമനം; അഭിമുഖം 31-ന്

ആലപ്പുഴ: സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്‌കൂളുകളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിനായി റിസോഴ്സ് അധ്യാപകരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി നിയമിക്കുന്നു. ഇംഗ്ലീഷ് എന്റിച്ച്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണിത്. എന്‍.എസ്.ക്യൂ.എഫ് കോഴ്സായ സി.ഇ.ടി. (കമ്മ്യൂണിക്കേറ്റീവ് എലിജിബിള്‍ ട്രെയിനിങ്)/ അസാപ്പിന്റെ സ്‌കില്‍ ഡെവലപ്മെന്റ് എക്‌സിക്യൂട്ടീവ് (എസ്.ഡി.ഇ) പരിശീലനവും ഇംഗ്ലീഷ് ഭാഷയില്‍ ബിരുദവും ബി.എഡുമാണ് യോഗ്യത.

യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 31-ന് രാവിലെ 11-ന് ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ (കളക്ടറേറ്റിന് സമീപം) നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0477 2252908.

English Summary: Today's Job Vacancies (27/10/2022)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds