Updated on: 10 May, 2022 12:18 AM IST
Today's Vacancies (10/05/2022)

പാര്‍ട്ട് ടൈം സ്വീപ്പര്‍

ആലപ്പുഴ: ജില്ലാ സൈനികക്ഷേമ ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സൈനിക റസ്റ്റ് ഹൗസില്‍ പാര്‍ട്ട് ടൈം സ്വീപ്പറെ ആവശ്യമുണ്ട്. വിമുക്ത ഭടന്മാരുടെ ആശ്രിതര്‍/ ഓഫീസ് പരിസരവാസികള്‍ മെയ് 13നകം സൈനികക്ഷേമ ഓഫീസില്‍ നേരിട്ട് ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0477-2245673.

ബന്ധപ്പെട്ട വാർത്തകൾ: ട്രിപ്പിൾ വിൻ റിക്രൂട്ട്മെന്റ് നടപടികൾ അന്തിമഘട്ടത്തിലേക്ക് കടക്കുന്നു

ലാബ് ടെക്‌നിഷ്യൻ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലാബ് ടെക്‌നിഷ്യനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 18ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ ഇ-മെയിലിലൂടെയോ നോരിട്ടോ നൽകണം.

എക്‌സ്‌റേ ടെക്‌നിഷ്യൻ

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരു എക്‌സ്‌റേ ടെക്‌നീഷ്യനെ താത്കാലികമായി നിയമിക്കുന്നതിന് 16ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂ നടത്തും.  ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (08/05/2022)

ആർ.സി.സിയിൽ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സർജിക്കൽ സർവീസസ്(ഗൈനക്കോളജിക്കൽ ഓങ്കോളജി) വകുപ്പിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെയും ഒരു സീനിയർ റെസിഡന്റിന്റെയും താൽക്കാലിക ഒഴിവുകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 25 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.

ക്ലാർക്ക് താത്കാലിക ഒഴിവ്

സൈനിക ക്ഷേമ വകുപ്പിന്‍റെ കീഴിലുള്ള കെക്‌സ്‌കോണിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ ഒരു ക്ലാർക്കിന്‍റെ താത്കാലിക ഒഴിവുണ്ട്. 50 വയസിൽ കവിയാത്തവരും (01 മെയ് 2022 ന് ) ആർമി / നേവി / എയർഫോഴ്‌സ് ഇവയിലെതെങ്കിലും കുറഞ്ഞത് 15 വർഷത്തെ ക്ലറിക്കൽ, കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. നിയമനം എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും.

വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷകൾ മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സൈനിക് വെൽഫയർ, കേരള സ്റ്റേറ്റ് എക്‌സ് സർവീസ്‌മെൻ കോർപ്പറേഷൻ, ടി.സി - 25/838, അമൃത ഹോട്ടലിന് എതിർവശം, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ 15 ന് വൈകിട്ട് 5 നകം തപാലിലോ kex_con@yahoo.co.in ലോ ലഭിക്കണം. ഫോൺ: 0471 2320771/2320771.

ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റ് ഓഫീസ് ഗ്രാമീൺ ഡാക് സേവകിൽ 38000ത്തിലധികം ഒഴിവുകൾ

വാക്ക് ഇൻ ഇന്റർവ്യൂ

Kannur ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന്  താൽപര്യമുള്ള ഡ്രൈവർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം മെയ് 12ന് ഉച്ചക്ക് രണ്ട് മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ  നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം.  ഫോൺ: 0490 2491240.

ക്യാമ്പ് ഫോളോവർ നിയമനം

കണ്ണൂർ റൂറൽ ജില്ലാ പൊലീസ് ഡി എച്ച് ക്യു ക്യാമ്പിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. പുരുഷൻമാർ മാത്രം. ബാർബർ-ഒന്ന്, സ്വീപ്പർ-ഒന്ന്, ധോബി-ഒന്ന്, കുക്ക്-രണ്ട് എന്നിങ്ങനെ അഞ്ച് ഒഴിവുകളാണ് ഉള്ളത്. താൽപ്പര്യമുള്ള മേൽപറഞ്ഞവയിൽ മുൻപരിചയമുള്ളവർ അസ്സൽ തിരിച്ചറിയൽ രേഖ (വോട്ടർ ഐഡി/ആധാർ), പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം മെയ് 17 ന്  രാവിലെ  10.30 ന് മാങ്ങാട്ടുപറമ്പിലുള്ള കണ്ണൂർ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് കൂടിക്കാഴ്ചക്ക് ഹാജരാകണം.

English Summary: Today's Vacancies (10/05/2022)
Published on: 09 May 2022, 11:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now