Updated on: 21 April, 2022 12:05 AM IST
Today's Vacancies (21/04/2022)

ജോയിന്റ് ഡയറക്ടർ താൽകാലിക ഒഴിവ്

സർക്കാർ നിയന്ത്രണത്തിൽ മുട്ടത്തറയിൽ പ്രവർത്തിക്കുന്ന കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ൽ ജോയിന്റ് ഡയറക്ടർ തസ്തികയിൽ താൽകാലിക ഒഴിവുണ്ട്. സർക്കാർ എൻജിനിയറിങ് കോളേജിൽ നിന്നും പ്രൻസിപ്പാൾ/ പ്രൊഫസർ തസ്തികയിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് അഞ്ച്. അപേക്ഷ കേപ്പിന്റെ വെബ്‌സൈറ്റായ www.capekerala.org നിന്നും ഡൗൺലോഡ് ചെയ്യാം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (19/04/2022)

പ്രൊജക്ട് അസിസ്റ്റന്റ് : അപേക്ഷ ക്ഷണിച്ചു

15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട്  ജിയോടാറിങ്ങ്, ഇഗ്രാം സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയാറാക്കാനും, മറ്റ് സഹായങ്ങള്‍ എന്നിവയ്ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് ഒരു പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിനായി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ /സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ  ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്  /ഡിസിപി) ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്  മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുളള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം.

പ്രായപരിധി 2021 ജനുവരി  ഒന്നിന് 18 നും 30 നും ഇടയില്‍. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് അനുവദനീയം. വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ തപാലിലോ നേരിട്ടോ മെയ് മൂന്നിന് വൈകിട്ട് അഞ്ചിനകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ലഭിച്ചിരിക്കണം. ബ്ലോക്ക് പഞ്ചായത്ത്  പരിധിയിലുളളവര്‍ക്ക് മുന്‍ഗണന നല്‍കും.

ബന്ധപ്പെട്ട വാർത്തകൾ: TCS ഓഫ് കാമ്പസ് റിക്രൂട്ട്‌മെന്റ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഗവ ലോ കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

എറണാകുളം ഗവ ലോ കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, കൊമേഴ്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഓരോ ഒഴിവും നിയമ വിഷയങ്ങളില്‍ ഉണ്ടായേക്കാവുന്ന ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. യു.ജി.സി മാനദണ്ഡമനുസരിച്ച് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 

വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ രേഖകളും അവയുടെ പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഇനി പറയുന്ന തീയതികളില്‍ ഹാജരാകണം. നിയമം ഏപ്രില്‍ 28-ന് രാവിലെ 9.30 നും ഇംഗ്ലീഷ്  28-ന് ഉച്ചയ്ക്ക് 1.30 നും കൊമേഴ്‌സ് 29-ന് രാവിലെ 9.30 നും മലയാളം 29-ന് ഉച്ചയ്ക്ക് 1.30 നും ഹിന്ദി 29-ന് ഉച്ചയ്ക്ക് 2.30 നും ഇന്റര്‍വ്യൂ നടക്കും.

ഒപ്‌റ്റോമെട്രിസ്റ്റ് തസ്തിക;  വാക് ഇന്‍ ഇന്റര്‍വ്യൂ 26ന്

തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഒഴിവുളള ഒപ്‌റ്റോമെട്രിസ്റ്റ് തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയില്‍ താത്കാലിക നിയമനത്തിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള മെഡിക്കല്‍ കോളേജുകളില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഒഫ്താല്‍മിക് അസിസ്റ്റന്റ് കോഴ്‌സ് / ഒപ്‌റ്റോമെട്രിസ്റ്റ് കോഴ്‌സ്/ തത്തുല്യ യോഗ്യതയുളളവരും 50 വയസില്‍ താഴെ പ്രായമുളളതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ  അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 26-ന് രാവിലെ 11-ന് തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്

അദ്ധ്യാപക നിയമനം

 പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 5 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ വിവിധ വിഷയങ്ങളില്‍ ഒഴിവുള്ള എച്ച്.എസ്.എ, എച്ച്.എസ്.എസ്.ടി, എല്‍.പി , യു.പി അസിസ്റ്റന്റ്, എം.സി.ആര്‍.ടി തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022-23 അദ്ധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷകള്‍ ഏപ്രില്‍ 30 ന് വൈകുന്നേരം 5 മണി വരെ പ്രൊജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി വയനാട്, സിവില്‍ സ്റ്റേഷന്‍ കല്‍പ്പറ്റ എന്ന വിലാസത്തില്‍ ലഭ്യമാക്കണം.അപേക്ഷ ഫോറം കല്‍പ്പറ്റ ഐ. റ്റി.ഡി.പി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസുകളില്‍ നിന്നും പൂക്കോട്, കണിയാമ്പറ്റ, നല്ലൂര്‍ നാട്, നൂല്‍പ്പുഴ, തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിന്നും എല്ലാ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും ലഭ്യമാണ്.ഫോണ്‍: 04936 202232

സ്റ്റാഫ് നഴ്‌സ് നിയമനം

തവനൂര്‍ വൃദ്ധ മന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രോമോട്ടിങ്  ട്രസ്റ്റ് നടപ്പാക്കുന്ന സെക്കന്റ് ഇന്നിങ്‌സ് ഹോം പ്രോജക്ടിന്റെ ഭാഗമായി സ്റ്റാഫ് നേഴ്‌സിനെ നിയമിക്കുന്നു. ജി.എന്‍.എം/ ബി.എസ്.സിയാണ് യോഗ്യത. തുടക്കക്കാര്‍ക്കും അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ govoahtvnr@gmail.com, sihmalappuram@hlfppt.org എന്ന മെയില്‍ ഐഡികളിലേക്ക് ഏപ്രില്‍ 30നകം അപേക്ഷിക്കണം. ഫോണ്‍: 9061523187, 0494 2698822

English Summary: Today's Vacancies (21/04/2022)
Published on: 20 April 2022, 11:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now