Updated on: 23 April, 2022 12:29 AM IST
Today's vacancies (23/04/2022)

ലബോറട്ടറി അസിസ്റ്റന്റ് താത്കാലിക ഒഴിവ്

മലപ്പുറം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ വേണം.

ഏതെങ്കിലും അംഗീകൃത കെമിക്കൽ/ഫിസിക്കൽ ലബോറട്ടറിയിലെ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം (കേരള ഇൻഡസ്ട്രീസ് ആൻഡ് സബോർഡിനേറ്റ് സർവീസ് സ്‌പെഷ്യൽ റൂൾസ് പ്രകാരമുള്ള യോഗ്യത). 01/01/2018 നു 18 നും 41 നും മദ്ധ്യേയായിരിക്കണം പ്രായം. നിയമാനുസൃത വയസിളവ് ലഭിക്കും. 18,000 - 41,500 രൂപയാണ് വേതനം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (21/04/2022)

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 28 നകം നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

റസിഡന്റ് ട്യൂട്ടര്‍ കരാര്‍ നിയമനം

 പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കായുളള എറണാകുളം പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പുരുഷന്മാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സര്‍ക്കാര്‍ /എയ്ഡഡ് കോളേജുകളിലെയും ഹയര്‍സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളിലെയും അധ്യാപകര്‍ക്കും വിരമിച്ച കോളേജ് അധ്യാപകര്‍ക്കും ബിരുദാനന്തര ബിരുദവും, ബി.എഡും ഉളളവര്‍ക്കും അപേക്ഷിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ സീനിയർ റിസർച്ച് ഫെലോ, ഫീൽഡ് അസിസ്റ്റന്റ് ഒഴിവുകൾ

പ്രതിമാസ ഹോണറേറിയം 10,000 രൂപ. റസിഡന്റ് ട്യൂട്ടര്‍ ഹോസ്റ്റലില്‍ താമസിക്കേണ്ടതും കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളിലും സ്ഥാപനത്തിന്റെ ഭരണപരമായ കാര്യങ്ങളിലും ചുമതല വഹിക്കേണ്ടതുമാണ്. റസിഡന്റ്  ട്യൂട്ടര്‍മാര്‍ക്ക് വേണ്ട താമസ സൗകര്യം ഹോസ്റ്റലില്‍ ഉണ്ടായിരിക്കും. വെളള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, ജനനതീയതി, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, നിലവില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ സ്ഥാപനമേധാവിയുടെ ശുപാര്‍ശ എന്നിവ സഹിതം അപേക്ഷകള്‍ മെയ് മൂന്നിന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക (എറണാകുളം സിവില്‍ സ്റ്റേഷന്‍ മൂന്നാം നില, ഫോണ്‍: 0484 - 2422256).

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (19/04/2022)

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ

കേരള ഡെന്റൽ കൗൺസിലിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലെ ഒരു ഒഴിവിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ബി.ടെക്/ എം.സി.എ/ എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ്) എന്നിവയിലേതെങ്കിലും യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് 16. വിശദവിവരങ്ങൾക്ക്: www.keraladentalcouncil.org.in, 0471-2478759.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ ഒഴിവുകൾ

റവന്യൂ വകുപ്പിന്റെ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ(ഐ.എൽ.ഡി.എം.) മീഡിയ സെൽ, ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ, റിവർ മാനേജ്മെന്റ് സെന്റർ, ഐ.ഇ.സി. പ്രവർത്തനങ്ങൾ എന്നിവിടങ്ങളിൽ നിലവിലുള്ള ഒഴിവുകളിൽ ദിവസ വേതന, കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രൂഫ് റീഡർ, ഇന്റേൺഷിപ് (പ്രിന്റ്/വിഡിയോ ജേണലിസം), ഫോട്ടോഗ്രഫിക് അറ്റൻഡർ, പ്രൊജക്ട് അസോസിയേറ്റ്, പ്രൊജക്ട് അസോസിയേറ്റ്(ജിയോളജി), പ്രൊജക്ട് അസോസിയേറ്റ് (എൻവയോൺമന്റൽ സയൻസ്) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ഒരു വർഷത്തേക്കാകും നിയമനം.

പ്രൂഫ് റീഡർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദവും ജേണലിസം/പബ്ലിക് റിലേഷൻസിലുള്ള പി.ജി/പി.ജി ഡിപ്ലോമയും സമാന മേഖലയിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയവുമാണു യോഗ്യത. പ്രതിമാസം 25000 രൂപ പ്രതിഫലം ലഭിക്കും.

ഇന്റേൺഷിപ് (പ്രിന്റ്/വിഡിയോ ജേണലിസം) വിഭാഗത്തിൽ മൂന്ന് ഒഴിവുകളാണുള്ളത്. അംഗീകൃത സർവകലാശാലാ ബിരുദവും ജേണലിസം /പബ്ലിക് റിലേഷൻസിലുള്ള പി.ജി./പി.ജി. ഡിപ്ലോമയുമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 10000 രൂപ പ്രതിഫലവും സൗജന്യ താമസ സൗകര്യവും  ലഭിക്കും.

ഫോട്ടോഗ്രഫിക് അറ്റൻഡറുടെ ഒരു ഒഴിവിൽ പ്ലസ്ടു പാസ്, സമാന മേഖലയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. 10000 രൂപ പ്രതിഫലം ലഭിക്കും.

ഡിസാസ്റ്റർ മാനേജ്മെന്റ് സെന്ററിൽ ദുരന്ത നിവാരണ പരിശീലന പരിപാടികൾ നടത്തുന്നതിനും ഐ.ഇ.സി. പ്രവർത്തനങ്ങൾക്കുമായുള്ള രണ്ട് പ്രൊജക്ട് അസോസിയേറ്റിന്റെ ഒഴിവുകളിൽ അംഗീകൃത സർവകലാശാലയിൽനിന്നുള്ള ഡിസാസ്റ്റർ മാനേജ്മെന്റ് ബിരുദാനന്തര ബിരുദ കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. പ്രതിമാസം 20000 രൂപ സ്‌റ്റൈപെന്റും സൗജന്യ താമസ സൗകര്യവും ലഭിക്കും. റിവർ മാനേജ്മെന്റ് സെന്ററിലാണു പ്രൊജക്ട് അസോസിയേറ്റ് (ജിയോളജി) ഒഴിവ്. അംഗീകൃത സർവകലാശാലയിൽനിന്നുള്ള ജിയോളജി ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 20000 രൂപ സ്‌റ്റൈപെന്റും സൗജന്യ താമസ സൗകര്യവും ലഭിക്കും. ഐ.ഇ.സി. പ്രവർത്തനങ്ങൾക്കായുള്ള പ്രൊജക്ട് അസോസിയേറ്റ് (എൻവയോൺമെന്റൽ സയൻസ്) ഒഴിവിൽ അംഗീകൃത സർവകലാശാലയിൽനിന്നുള്ള എൻവയോൺമെന്റൽ ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രതിമാസം 20000 രൂപ സ്‌റ്റൈപെന്റും സൗജന്യ താമസ സൗകര്യവും ലഭിക്കും.

അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 30. വെബ്സൈറ്റ് https://ildm.kerala.gov.in/en, ഇ-മെയിൽ: ildm.revenue@gmail.com, ഫോൺ: 0471 2365559, 98479 84527, 94467 02817, 98951 23377, 94964 06377.

താൽക്കാലിക നിയമനം

എറണാകുളം ജനറൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി എസ് സി എംഎൽടി അല്ലെങ്കിൽ ഡി എം എൽ ടി. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം അപേക്ഷയുമായി ഏപ്രിൽ 28 വ്യാഴാഴ്ച രാവിലെ 10 30 ന് സൂപ്രണ്ടിന്റെ ഓഫീസിൽ വാക്ക് ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കണം.

English Summary: Today's vacancies (23/04/2022)
Published on: 23 April 2022, 12:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now