Updated on: 4 December, 2020 11:18 PM IST

ഇന്ത്യയുടെ ഇറക്കുമതി നിരോധനത്തെ തുടർന്ന് ഇന്ത്യന്‍ തുറമുഖങ്ങളില്‍ മലേഷ്യയിൽനിന്നുള്ള 30,000 ടണ്‍ പാമോയില്‍ കെട്ടിക്കിടക്കുന്നു.ജനുവരി എട്ടിനാണ് മലേഷ്യയില്‍നിന്നുള്ള ഇറക്കുമതി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.മലേഷ്യൻനിർമിത വസ്തുക്കളുടെ ഏഴാമത്തെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ.അവർ ഉൽപാദിപ്പിക്കുന്ന പാമോയിലിന്റെ 24% ഇന്ത്യയാണ് വാങ്ങുന്നത്.

ഇന്ത്യയിലെ പാമോയില്‍ സംസ്‌കരണകമ്പനികള്‍ക്ക് അവസരം നല്‍കുന്നതിന്റെഭാഗമായാണ് നടപടിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്.നിയന്ത്രണം വരുന്നതിനുമുമ്പ് അയച്ച ചരക്കാണ് ഇപ്പോള്‍ തുറമുഖങ്ങളിലുള്ളതെന്നാണ് ഇറക്കുമതിമേഖലയിലുള്ളവര്‍ പറയുന്നത്. കൊല്‍ക്കത്ത, മംഗളൂരു തുറമുഖങ്ങളില്‍ ചരക്കെത്തിയിട്ടുണ്ട്.

നിയമത്തില്‍ മാറ്റംവരുത്തുന്നതിനുമുമ്പുള്ള ചരക്കുകള്‍ സാധാരണ ഇറക്കാന്‍ അനുമതി ലഭിക്കാറുള്ളതാണ്. എന്നാല്‍, സംസ്‌കരിച്ച പാമോയിലിന്റെ കാര്യത്തില്‍ ചില അവ്യക്തതകള്‍മൂലം അനുമതിലഭിച്ചിട്ടില്ലെന്ന് ഇറക്കുമതിസ്ഥാപനങ്ങള്‍ പറയുന്നു. അതേസമയം, സംസ്‌കരിക്കാത്ത പാമോയില്‍ ഇറക്കുന്നതിന് തടസ്സമില്ല.ഇന്ത്യയില്‍ സോപ്പുനിര്‍മ്മാണത്തിനുള്‍പ്പെടെയുള്ള സസ്യ എണ്ണ ഇറക്കുമതി ചെയ്യുകയാണ്. പാമോയിലിന്റെ രണ്ടാമത്തെ വലിയ ഉത്പാദകരായ മലേഷ്യയില്‍നിന്നാണ് ഇന്ത്യ കൂടുതല്‍ ഇറക്കുമതിചെയ്തിരുന്നത്.

English Summary: Tonnes of palm oil from Malaysia stucked in Indian ports
Published on: 25 January 2020, 05:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now