Updated on: 1 April, 2023 9:29 PM IST
മികച്ച 1000 സംരംഭങ്ങളെ നൂറ് കോടി വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റും: മന്ത്രി

തിരുവനന്തപുരം: മിഷൻ 1000 പദ്ധതിയിലൂടെ മികച്ച 1000 എം.എസ്.എം.ഇ സംരംഭങ്ങളെ നൂറ് കോടി വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി.പി.രാജീവ് പറഞ്ഞു.സംസ്ഥാന വ്യവസായ വകുപ്പുമായി ചേർന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ ( ഐ.സി.എ.ഐ)യുമായി ചേർന്ന് സംഘടിപ്പിച്ച എം.എസ്.എം.ഇ. ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാവരും കൂടി ഒത്തുപിടിച്ചാൽ അതിവേഗത്തിൽ കേരളത്തിലെ വ്യവസായിക രംഗത്തെ മാറ്റാം. കഴിഞ്ഞ സാമ്പത്തിക വർഷം 139815 സംരംഭങ്ങളാണ് കേരളത്തിൽ ആരംഭിച്ചത്. ഇതിലൂടെ 8417 കോടിയുടെ നിക്ഷേപം ഉറപ്പാക്കുകയും 2,99,943 പേർക്ക് തൊഴിൽ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. 35 ശതമാനം വനിതാ സംരംഭകരാണ് പുതുതായി രംഗത്തെത്തിയത്. മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള വീട്ടമ്മമാരുള്ള സംസ്ഥാനമാണ് കേരളം. സർക്കാറിന്റെ പുതിയ വ്യവസായ നയത്തിലൂടെ സംരംഭകത്വ രംഗത്തേക്ക് വനിതകളെ എത്തിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: 17,000ലധികം വ്യവസായ സംരംഭങ്ങൾ, കേരളത്തിൽ വ്യവസായ നിക്ഷേപ സാഹചര്യം ശക്തിപ്പെട്ടു

സംരംഭങ്ങളുടെ നടത്തിപ്പ് സുഗമമാക്കുന്നതിനായി നിരവധി പരിപാടികളാണ് സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്.കേരളത്തിൽ വ്യവസായം വളരാൻ ഏറ്റവും സഹകരിക്കേണ്ടത് പഞ്ചായത്തുകളും ബാങ്കുകളുമാണ്. ഇതിൻ്റെ ഭാഗമായി സംരംഭം ആരംഭിക്കുന്നതിനുള്ള മൂലധനം, ലൈസൻസ് തുടങ്ങിയ കാര്യങ്ങൾ വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചു. ബോധവൽക്കരണ പരിപാടികളും ലോൺ മേളകളും സംഘടിപ്പിച്ചു. ഇതിനായി 1153 ഇൻ്റേണുകളെ സംസ്ഥാനത്തിന്റെ വിവിധ പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവിടങ്ങളിലായി നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.കേരള സംസ്ഥാന വ്യവസായ വകുപ്പും ഐ.സി.എ.ഐ യും എം.എസ്.എം.ഇ. സേവനങ്ങൾ വിപുലീകരിക്കുന്നതിനുള്ള ധാരണപത്രം ചടങ്ങിൽ കൈമാറി. പരിപാടിയിൽ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്റ് കൊമേഴ്‌സ് ജോയിന്റ് ഡയറക്ടര്‍ ജി രാജീവ് , കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എം. ഡി എസ്. ഹരികിഷോർ , സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി കണ്‍വീനറും കാനറ ബാങ്ക് കേരള ഹെഡുമായ എസ് പ്രേം കുമാര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരായ പി എം വീരമണി, ദീപക് ഗുപ്ത എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.

കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയിൽ കേരള സര്‍ക്കാര്‍ ഇന്‍ഡസ്ട്രീസ് ആന്റ് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ഇന്‍ഡസ്ട്രീസ് ആന്റ് ജനറല്‍ എജുക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഐ.സി.എ.ഐ. എം.എസ്.എം.ഇ. ആൻഡ് സ്റ്റാർട്ടപ്പ് കമ്മിറ്റി ചെയർമാൻ ധീരജ് കുമാർ ഖണ്ടേൽവാൽ, വൈസ് ചെയർമാൻ രാജ് ചൗള, ഐ.സി.എ.ഐ. ദക്ഷിണേന്ത്യൻ കൗൺസിൽ ചെയര്‍മാന്‍ എസ് പന്നാരാജ്, പ്രോഗ്രാം കൺവീനർ ബാബു എബ്രഹാം കള്ളിവായലിൽ, ജോയിൻ്റ് കൺവീനർ ദീപ വർഗീസ് എന്നിവർ സംസാരിച്ചു.

English Summary: Top 1000 enterprises be converted into 100 crore turnover companies
Published on: 01 April 2023, 08:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now