Updated on: 4 December, 2020 11:19 PM IST

സ്വന്തമായി ബിസിനസ് ചെയ്‌ത്‌ സമ്പാദിക്കണമെന്ന് ആഗ്രഹിക്കാത്തവർ കുറവായിരിക്കും.  പക്ഷെ  അതിനുവേണ്ടിയുള്ള തുകയെ ആലോചിച്ച് പലരും തൻറെ ആഗ്രഹം ഉപേക്ഷിക്കുകയാണ് പതിവ്.  എന്നാൽ ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നല്ലൊരു business idea യും കൊണ്ടാണ് വന്നിരിക്കുന്നത്.  ലാഭമേറെയുള്ള ഈ ബിസിനസ്സിൽ മത്സരം (competition) കുറവാണ്,  എന്നാൽ ആവശ്യം (demand) കൂടുതലും.  "കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം" എന്നുള്ളതാണ് ഇതിലെ ഏറ്റവും രസകരമായ കാര്യം.   ബിസിനസ്സ്  തുടങ്ങിയ ആദ്യ മാസങ്ങളിൽ 10,000 രൂപയും ആറു മാസമാകുമ്പോഴേക്കും മാസം 50,000  രൂപയോളവും  സമ്പാദിക്കാൻ സാധിക്കുന്നതാണ്.  ഇത്  തുടങ്ങുന്നതിന് വെറും 50,000 രൂപയുടെ ആവശ്യം മാത്രമേ ഉള്ളു.

ചാണകം കൊണ്ടുണ്ടാക്കിയ വിറകുകൊണ്ട് ലാഭകരമായ ബിസിനസ് ചെയ്യാം (Profitable Business of Cow Dung Wood)

ചാണകം (cow dung), വൈക്കോൽ (dried straw), പുല്ല്, എന്നിവ മെഷീനിൽ  ഇട്ടുകൊടുത്താൽ  മതിയാകും  Cow Dung Wood  ഉണ്ടാക്കാൻ.  ചാണകം കൊണ്ടുണ്ടാക്കിയ ഈ വിറകിന് ക്വിൻലിനു 600 രൂപയിൽ കൂടുതലുണ്ട്. ഈ വിറകുകൾ ചെങ്കൽചൂളകളിൽ (brick kilns) ധാരാളമായി ഉപയോഗിക്കുന്നു. ഇതിൻറെ ആവശ്യം ദിവസം തോറും കൂടിക്കൊണ്ടിരിക്കുകയാണ്.

മെഷീൻറെ വില

42,000 മുതൽ 1 ലക്ഷം വരെയാണ് ഇതിൻറെ വില.  ഈ മെഷീൻ കൊണ്ട്  എളുപ്പത്തിൽ വീട്ടിലിരുന്നു കൊണ്ട് തന്നെ നിങ്ങൾക്ക് cow dung wood ഉണ്ടാക്കാവുന്നതാണ്.  വെറും 15 നിമിഷത്തിൽ ഒരു കിലോ വിറക് ഉണ്ടാക്കാൻ സാധിക്കുന്നു.  ഈ പുതിയ technology കൊണ്ട് അന്തരീക്ഷ മലിനീകരണവും നിയന്ത്രിക്കാൻ കഴിയുന്നു.

Cow Dung wood, നമ്മുടെ രാജ്യത്തും, വിദേശത്തും ധാരാളം ഉപയോഗിക്കുന്നതുകൊണ്ട് ഇതിൻറെ demand കൂടുതലാണ്.  വർഷം മുഴുവൻ മഞ്ഞു വീഴുന്ന രാജ്യങ്ങളിലും തണുപ്പ് കൂടിയ രാജ്യങ്ങളിലും, ചൂട് ക്രമീകരിക്കുന്നതിന് ഉപയോഗിക്കുന്നു.  കൂടാതെ വിദേശത്ത് settle ചെയ്ത ഇന്ത്യക്കാർ പൂജക്കും മറ്റും ഈ dung wood ഉപയോഗിക്കുന്നു. ഓൺലൈനിലും supply ചെയ്യാം അല്ലെങ്കിൽ ഓൺലൈനിൽ supply ചെയ്യുന്ന കമ്പനികൾക്ക് supply ചെയ്യാം. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നത് കൊണ്ട് havans, funerals, yagna, എന്നിവയ്ക്കും ഉപയോഗിക്കുന്നു. പ്രതിമകൾ, സോപ്പുകൾ,  face packs, medicine, എന്നിവയും വീട്ടിലുരുന്നുകൊണ്ട് തന്നെ ഉണ്ടാക്കാവുന്നതാണ്. Top Most Profitable Business Ideas for Start-ups.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഇരുപതിനായിരം പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

English Summary: Top Most Profitable Business Ideas for Start-ups
Published on: 07 July 2020, 01:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now