റിപ്പോർട്ട്:
ഗിരീഷ് അയിലക്കാട്
അഗ്രിക്കൾച്ചർഅസിസ്റ്റന്റ്
കൃഷിഭവൻ, ആനക്കര
mob: 9745632828
പാലക്കാട് ജില്ലയിലെ പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പരിധിയിലെ അരിക്കാട്.
കുന്നിൻ പ്രദേശത്തോട് ചേർന്നതും, വേനൽക്കാലത്ത് കടുത്ത ജലക്ഷാമം നേരിടുന്നതുമായ സ്ഥലമാണ് അരിക്കാട്,
എങ്കിലും,ഇവിടുത്തെ മണ്ണും, കർഷകരും വർഷങ്ങൾ പഴക്കമുള്ള വലിയൊരു കാർഷിക പരമ്പര്യത്തിന്റെ പ്രത്യേകതയാൽ ശ്രദ്ധേയമാണ്.
അതെ ! അരിക്കാടൻ കിഴങ്ങെന്ന വലിയൊരു പ്രാദേശിക കാർഷിക സവിശേഷത.
പ്രദേശത്തെ കിഴങ്ങ് കൃഷിക്ക് തലമുറകളുടെ പാരമ്പര്യമുണ്ട്, പൂർവ്വികമായ് കൈമാറി വന്ന കൃഷി അറിവുകളും ...
മണ്ണിലെ നിധികളും ...
പൊന്നുപോലെ കാക്കുന്ന ഒരു പറ്റം പാരമ്പര്യ കർഷകരാണ് പ്രദേശ സവിശേഷതയായ കിഴങ്ങ് കൃഷി കാത്തു പോരുന്നത് ....
ഒരു പക്ഷെ ....
പട്ടിണിക്കാലങ്ങളിൽ പൂർവ്വികരെ പിടിച്ചു നിർത്തിയ കിഴങ്ങ് വിളകളോട് , ഇളം തലമുറകളുടെ കടപ്പാടിന്റെ ഓർമ്മ പ്പെടുത്തലുകളാകാം.
ചേമ്പും, ചേനയും, കാച്ചിലും, നന കിഴങ്ങും, മധുരക്കിഴങ്ങും തൊരടി ക്കിഴങ്ങും ,കുവ്വയും കൂർക്കയുമെല്ലാം പ്രദേശത്തെ പതിവ് കൃഷികളാണ്.
വിത്തുകൾ തലമുറകൾ കൈമാറി വന്ന നാടൻ വിത്തുകളും.
പുതുമഴ ലഭിക്കുന്നതോടെ തനത് കൃഷികളുമായ് കർഷകർ സജീവമാകുന്നു.
പൊന്നാനിയിലെ വാവു വാണിഭവും തിരുവാതിരയുമൊക്കെ കിഴങ്ങ് കർഷകരുടെ തലമുറകൾ പറഞ്ഞു വെച്ച ചാകര കാലങ്ങളാണ്.
പൊന്നാനിയിലെ വാവു വാണിഭം കണക്കാക്കിയാണ് ഓരോ കൃഷിക്കാലവും ഇവിടെ ക്രമികരിക്കപ്പെട്ടിരിക്കുന്നത്.വിളവെടുത്ത് അകലേയുള്ള പൊന്നാനിയിലെത്തിക്കുന്നതും, വില്പന നടത്തുന്നതുമെല്ലാം നേരിട്ട് കർഷകർ തന്നെയാണ്. ഓരോ വില്പനക്കാലവും പിന്നിടുന്നതോടെ അടുത്ത കൃഷിക്കുള്ള തയ്യാറെടുപ്പുകളും തുടങ്ങുകയായ്. ഇനി വരുന്ന വാവു വാണിഭത്തിനായുള്ള നീണ്ട കാത്തിരുപ്പോടെ..
വെളരപ്പറമ്പിൽ ചന്ദ്രനും, വേലായുധനും, കൃഷ്ണനും,കുമാരനും, കൊമത്രപറമ്പിൽ വേലായുധനുമൊക്കെ...
ഒരു നിയോഗമായ് കിഴങ്ങ് കൃഷി തുടരുകയാണ്....
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വെറ്ററിനറി സര്‍വകശാല പച്ചക്കരുവുള്ള കോഴിമുട്ടയുടെ ശാസ്ത്രീയ തെളിയിച്ചു