Updated on: 25 September, 2024 4:13 PM IST
കാർഷിക വാർത്തകൾ

1. സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ കണ്ണൂർ കരിമ്പത്ത് സ്ഥിതിചെയ്യുന്ന ജില്ലാ മണ്ണ് പരിശോധന ലബോറട്ടറിക്ക് വിവിധ പരിശോധനകളിലെ വിശ്വാസ്യതയും, കൃത്യതയും അടിസ്ഥാനമാക്കി NABL-ന്റെ ദേശീയ അംഗീകാരം. സംസ്ഥാനങ്ങളിലെ വിവിധ ലാബുകൾക്ക് അംഗീകാരം നൽകുന്ന ദേശീയ ഏജൻസിയാണ് നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലാബോറട്ടറീസ് എന്ന NABL. ഇത്തരത്തിൽ സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ സ്ഥാപനമാണ് കണ്ണൂർ ജില്ലാ മണ്ണ് പരിശോധന ലാബോറട്ടറി. ഈ അംഗീകാരത്തിന് 2027 സെപ്റ്റംബർ19 വരെയുള്ള 3 വർഷം പ്രാബല്യം ഉണ്ടാകും. വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനും ഈ- സെർട്ടിഫിക്കേഷൻ പ്രയോജനപ്പെടും. NABL അംഗീകാരം ലഭിച്ചതിലൂടെ ലാബിന്റെ കാര്യക്ഷമതയും മണ്ണ് പരിശോധന റിസൾട്ടിന്റെ സ്വീകാര്യതയും വർദ്ധിച്ചിരിക്കുകയാണ്. ഇത് കൂടുതൽ കർഷകരെ ലാബിന്റെ സേവനം പ്രയോജനപ്പെടുത്തുന്നതിനും സഹായകരമാകും.

2. ക്ഷീരവികസനവകുപ്പിന്റെ തിരുവനന്തപുരം,വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ സെപ്റ്റംബർ 26, 27 തീയതികളില്‍ ക്ഷീരകര്‍ഷകര്‍ക്കായി സമഗ്രപരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9388834424, 9446453247 എന്നീ ഫോൺ നമ്പറുകളിലേക്ക് വാട്സാപ്പ് ചെയ്യുകയോ പ്രവൃത്തിദിവസങ്ങളില്‍ വിളിക്കുകയോ ചെയ്യുക. രജിസ്ട്രഷേന്‍ ഫീസ് 20 രൂപ. പങ്കെടുക്കുന്നവർ പരിശീലനസമയത്ത് ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ ഹാജരാക്കേണ്ടതാണ്.

3. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ സ്വാധീന ഫലമായാണ് മഴ വീണ്ടും ശക്തമാകുന്നത്. ഈ സാഹചര്യത്തിൽ അടുത്ത ഏഴു ദിവസം വരെ മഴ തുടരുമെന്നും അറിയിപ്പിൽ പറയുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നടത്തരുതെന്നും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. അതേസമയം കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ഇന്നു രാത്രി 11.30 വരെ 0.5 മുതൽ ഒരു മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.

English Summary: Training for dairy farmers, NABL approval for Kannur Soil Testing Laboratory... more agriculture news
Published on: 25 September 2024, 04:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now