ഡിസംബർ എട്ടിനാണ് കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ റബ്ബറിന്റെ രോഗനിവാരണത്തിന് മരുന്ന് തെളിക്കുന്നതിൽ റബ്ബർ കർഷകർക്ക് പരിശീലനം നൽകുന്നത് . മരുന്ന് തെളിക്കുന്ന പരിശീലനത്തിന് പുറമേ സ്പ്രേയിങ് ഉപകരണങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിനും കർഷകർക്ക് പരിശീലനം നൽകുന്നതായിരിക്കും.
അപേക്ഷകർ 500 രൂപ പരിശീലനഫീസായി നൽകേണ്ടതുണ്ട്. 18% ജി എസ് ടി ക്കും ഒരു ശതമാനം ഫ്ലഡ് സെസിനും പുറമെയാണിത്. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് 50 ശതമാനം ഫീസ് ഇളവ് നിശ്ചയിച്ചിട്ടുണ്ട്. ഇതിനായി ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. റബ്ബർ ഉല്പാദന സംഘത്തിൽ അംഗങ്ങളായിട്ടുള്ളവർ അംഗത്വ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം 25 ശതമാനം ഇളവിന് അർഹരാണ്.
പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരിക്കും പരിശീലനം സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0481 2353127 എന്ന നമ്പറിൽ ബന്ധപ്പെടാം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
നിങ്ങൾ ജീവിക്കുന്നത് ഭക്ഷണം കഴിക്കാനാണോ?
ആയുർവേദം ഒരു പ്രകൃതിസൗഹൃദ ചികിത്സാപദ്ധതി
കാർഷിക അനുബന്ധ ഉപകരണങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് വലിയ നേട്ടം
കുട്ടികളുടെ ബുദ്ധി വികാസത്തിനും വളർച്ചക്കും സോയാബീൻ
സുന്ദരനാകണോ ? എങ്കിൽ ഇവ കഴിക്കുന്നത് ശീലമാക്കൂ...
ക്ഷീരകർഷകർക്ക് 'ക്ഷീര സാന്ത്വനം' ഇൻഷുറൻസ് പരിരക്ഷ
കുള്ളൻമാരുടെ ഉള്ളം കണ്ടുപിടിച്ച് ഇന്ത്യ
ക്യാപ്റ്റൻ കൂൾ ഇനി ക്രിക്കറ്റിൽനിന്ന് കോഴിവളർത്തലിലേക്ക്
പട്ടുനൂൽ പുഴു കൃഷിയിലൂടെ മികച്ച വരുമാനം
കൊക്കോ കൃഷിയിലൂടെ വീട്ടമ്മമാർക്ക് സ്ഥിര വരുമാനം
ഗോവൻ മദ്യം ഫെനി നിർമിക്കാൻ കശുവണ്ടി കോർപ്പറേഷൻ
നിങ്ങളുടെ കുട്ടിക്കുള്ള ഭക്ഷ്യധാന്യ കിറ്റ് കിട്ടിയോ?