Updated on: 4 December, 2020 11:19 PM IST
കുറഞ്ഞ ചിലവിൽ സ്ഥിര വരുമാനം കിട്ടുന്ന രീതിയിൽ കൂൺ കൃഷിയിലും ഏർപെടാവുന്നതാണ്

 

 

 

വ്യാവസായികമായി കൂൺ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി നവംബർ മാസം 6, 7(വെള്ളി, ശനി ) തിയതികളിൽ അമ്പലവയൽ എടക്കൽ ഗുഹാറോഡ്, കുപ്പക്കൊല്ലിയിൽ പ്രവർത്തിക്കുന്ന *സീഡിന്റ* ഓഫിസിൽ വെച്ച് പരിശീലനം നടത്തപ്പെടുന്നു. നിലവിലുള്ള ജോലി ചെയ്യുന്നതോടൊപ്പം തന്നെ ബാക്കിയുള്ള സമയങ്ങളിൽ കുറഞ്ഞ ചിലവിൽ സ്ഥിര വരുമാനം കിട്ടുന്ന രീതിയിൽ കൂൺ കൃഷിയിലും ഏർപെടാവുന്നതാണ്. വിവിധ തരം കൂണുകൾ, കൂൺ കൃഷിയിൽ പാലിക്കേണ്ട ശുചിത്വം, കൂൺ കൃഷിയുടെ തിയറിയും പ്രാക്ടിക്കലും, കൂണിലെ രോഗ കീടബാധ, ഗവണ്മെന്റിന്റെ വിവിധ സബ്‌സിഡികൾ തുടങ്ങിയവയിൽ വിശദമായ ക്ലാസുകൾ നല്കപ്പെടുന്നതാണ്. കൂടാതെ കൂൺ കേക്ക്, കൂൺ ബിസ്‌ക്കറ്റ്, കൂൺ അച്ചാർ, തുടങ്ങി നിരവധി മൂല്യ വർധിത ഉത്പന്നങ്ങളുടെ പരിശീലനവും, ഉത്പാദനവും, വില്പനയും വിപുലമായ രീതിയിൽ നടത്തുന്നതിന് *സീഡ്* ലക്ഷ്യമിടുന്നുണ്ട്.
ഇതിന് പുറമെ സീഡിന്റെ 'സുഭിക്ഷ ഗൃഹം ' പദ്ധതിയിൽ ചേരുന്നവർക്ക് സ്വയം തൊഴിൽ സംരംഭം തുടങ്ങുന്നതിനു സൗജന്യ പരിശീലനം നൽകുന്നതാണ്. കൂൺ കൃഷി പരിശീലനത്തിന് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് ആയിരിക്കും മുൻഗണന. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9497305518, 9605175402 എന്നീ നമ്പറിൽ ബന്ധപെടുക.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്: തൊടിയിൽ നിന്നും കിട്ടുന്ന കൂൺ കഴിക്കാമോ?

#Mushroom #Subhikshgriham #seed #onlineclass #subsidy

English Summary: Training in mushroom cultivation
Published on: 01 November 2020, 01:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now