Updated on: 4 December, 2020 11:18 PM IST

സുസ്ഥിര റബ്ബര്‍ കൃഷി രീതികളില്‍ റബ്ബര്‍ ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബറിന്റെ ഉത്പാദനവും ഉത്പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനും കൃഷിച്ചെലവ് കുറയ്ക്കുന്നതിനുമുള്ള മാര്‍ഗ്ഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പരിശീലനം നവംബര്‍ 26ന് കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചു നടക്കും.

പരിശീലന ഫീസ് 500 രൂപ (18 ശതമാനം ജി.എസ്.ടി പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ഫീസില്‍ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്. റബ്ബറുത്പാദക സംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ളവര്‍ അംഗത്വ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഫീസില്‍ 25 ശതമാനം ഇളവ്‌ ലഭിക്കും. താമസ സൗകര്യംആവശ്യമുള്ളവര്‍ ദിനംപ്രതി 300 രൂപ അധികം നല്‍കണം.

പരിശീലന ഫീസ്, ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടയം - 686 009 എന്ന പേരില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ 1450300184 (ഐ.എഫ്.എസ്. കോഡ് - CBIN 0284150) എന്ന അക്കൗണ്ടിലേക്ക് അടയ്ക്കാം. പണമടച്ചതിന്റെ വിശദാംശങ്ങളും അപേക്ഷകന്റെ ഫോണ്‍ നമ്പരും ഇമെയിലായി training@rubberboard.org.in-ലേക്ക് അയയ്‌ക്കേണ്ടതാണ്. ഫോണ്‍ : 0481 2353127, 2351313.

English Summary: Training in sustainable rubber cultivation practices
Published on: 22 November 2019, 04:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now