Updated on: 20 September, 2022 9:02 PM IST
ആശ പ്രവര്‍ത്തകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള പരിശീലന സഹായി പ്രകാശനം ചെയ്തു

പത്തനംതിട്ട: ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശ പ്രവര്‍ത്തകര്‍ക്കും കുഷ്ഠരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവരുടെ കഴിവ് വര്‍ധിപ്പിക്കുന്നതിനു വേണ്ടി തയാറാക്കിയ ട്രെയിനിംഗ് മോഡ്യൂളിന്റെ പ്രകാശനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി  നിര്‍വഹിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യരംഗത്ത് കേരളം വലിയ മാതൃക: പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. രചന ചിദംബരം, അസിസ്റ്റന്‍ഡ് ലെപ്രസി ഓഫീസര്‍ ആബിദ ബീവി, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍  ടി.കെ. അശോക് കുമാര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ വി.ആര്‍. ഷൈലാഭായി, ആര്‍. ദീപ, ആരോഗ്യ കേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പി.എ. അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുഷ്ഠരോഗം ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു രോഗമാണ്. ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ പൂര്‍ണമായും ഈ രോഗം ഭേദമാക്കാന്‍ കഴിയും. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഇതിനുള്ള ചികിത്സ സൗജന്യമായി ലഭ്യമാണ്. കുഷ്ഠരോഗം ആരംഭത്തിലേ കണ്ടെത്തുന്നതിനുള്ള വിവിധങ്ങളായ പരിപാടികള്‍ സംസ്ഥാനത്തുടനീളം നടന്നുവരുന്നു. 

അതിന്റെ ഭാഗമായി കുട്ടികളിലെ കുഷ്ഠരോഗം ആരംഭത്തിലേ കണ്ടുപിടിക്കുന്നതിനുള്ള ബാലമിത്ര പരിപാടി, അംഗനവാടി- സ്‌കൂള്‍തല ത്വക്ക് രോഗ പരിശോധന, ലെപ്രസി കേസ് ഡിറ്റക്ഷന്‍ ക്യാമ്പയിന്‍ എന്നിവയും ജില്ലയില്‍ നടന്നുവരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

English Summary: Training manual for ASHA workers and health workers released
Published on: 20 September 2022, 08:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now